Photo Credit: WhatsApp
പുതുവർഷത്തോടനുബന്ധിച്ച് ചാറ്റിംഗും കോളുകളും കൂടുതൽ ആവേശകരമാക്കാൻ രസകരമായ ചില പുതിയ ഫീച്ചറുകൾ വാട്ട്‌സ്ആപ്പ് കൂട്ടിച്ചേർക്കുന്നതായി കമ്പനി വ്യാഴാഴ്ച അറിയിച്ചു. ന്യൂ ഇയർസീസൺ ആഘോഷിക്കാൻ കുറച്ചു കാലത്തേക്കു മാത്രമായി വീഡിയോ കോളുകൾക്കിടയിൽ പുതുവർഷത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഇഫക്റ്റുകൾ ഉപയോക്താക്കൾക്ക് ലഭിക്കും. ഇതോടൊപ്പം, ചാറ്റുകൾ കൂടുതൽ മികച്ചതും ആസ്വാദ്യകരവുമാക്കുന്ന പുതിയ ആനിമേഷനുകളും സ്റ്റിക്കർ പായ്ക്കുകളും വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. മെറ്റായുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇൻസ്റ്റഗ്രാമും 2024 കൊളാഷ് എന്ന പേരിലുള്ള പരിമിത സമയത്തേക്കുള്ള ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ കഴിഞ്ഞു പോയ വർഷത്തിലേക്ക് തിരിഞ്ഞുനോട്ടം നടത്തി പേഴ്സണലൈസ് ചെയ്ത ഫോട്ടോ കൊളാഷുകൾ സൃഷ്ടിക്കാനും പങ്കിടാനും കഴിയും. 2024 ആരംഭിക്കുമ്പോൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കണക്റ്റു ചെയ്യാനും ആഘോഷിക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ മാർഗങ്ങൾ നൽകുന്നതിനാണ് ഈ പുതിയ അപ്‌ഡേറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
വരാനിരിക്കുന്ന അവധിദിനങ്ങളും പുതുവർഷവും ആഘോഷിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി വാട്ട്‌സ്ആപ്പ് രസകരമായ ചില പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ഇപ്പോൾ, ഉപയോക്താക്കൾക്ക് ഫെസ്റ്റിവൽ ബാക്ക്ഗ്രൗണ്ടുകൾ, ഫിൽട്ടറുകൾ, ഇഫക്റ്റുകൾ എന്നിവ വീഡിയോ കോളുകളിൽ ചേർക്കാൻ കഴിയും. അവധിക്കാലത്ത് വീഡിയോ കോളുകൾ കൂടുതൽ രസകരമാക്കാൻ ഈ പുതിയ ടൂളുകൾ ലക്ഷ്യമിടുന്നു.
ആനിമേറ്റഡ് റിയാക്ഷനുകളാണ് മറ്റൊരു പുതിയ സവിശേഷത. പാർട്ടി തീം ഇമോജികൾ ഉപയോഗിച്ച് ആരെങ്കിലും ഒരു മെസേജിനോടു പ്രതികരിക്കുമ്പോൾ, മെസേജ് അയച്ചയാൾക്കും സ്വീകരിച്ചയാൾക്കും ഒരു കോൺഫെറ്റി ആനിമേഷൻ പോപ്പ് അപ്പ് ചെയ്തു വരും.
പുതുവർഷത്തോടനുബന്ധിച്ച് വാട്‌സ്ആപ്പ് പുതിയ സ്റ്റിക്കറുകളും പുറത്തിറക്കിയിട്ടുണ്ട്. പ്രത്യേകമായി ക്യൂറേറ്റ് ചെയ്‌ത ന്യൂ ഇയർ ഈവ് (NYE) സ്റ്റിക്കർ പാക്കും ഹോളിഡേ തീമിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചില അവതാർ സ്റ്റിക്കറുകളും ഉണ്ട്.
അടുത്തിടെ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറുകളുടെ ഭാഗമാണ് ഈ അപ്‌ഡേറ്റുകൾ. കഴിഞ്ഞ ആഴ്‌ച, വീഡിയോ കോളുകൾക്കായി പ്ലാറ്റ്‌ഫോം കൂടുതൽ ഇഫക്‌റ്റുകൾ പുറത്തിറക്കിയിരുന്നു. പപ്പി ഇയർ, അണ്ടർവാട്ടർ തീം, കരോക്കെ മൈക്രോഫോൺ എന്നിങ്ങനെയുള്ള തമാശ നിറഞ്ഞ ഇഫക്റ്റുകൾ ഇപ്പോൾ ഉപയോക്താക്കൾക്ക് കൂട്ടിച്ചേർക്കാനാകും. കോളുകൾക്കിടയിൽ തിരഞ്ഞെടുക്കാൻ ഇപ്പോൾ 10 വ്യത്യസ്ത ഇഫക്റ്റുകൾ ഉണ്ട്.
കൂടാതെ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ, ഉപയോക്താക്കൾക്ക് സംഭാഷണങ്ങളൊന്നും തടസ്സപ്പെടുത്താതെ ഒരു ഗ്രൂപ്പ് ചാറ്റിൽ ചേരുന്നതിന് നിർദ്ദിഷ്ട ആളുകളെ തിരഞ്ഞെടുക്കാനാകും.
ചാറ്റുകളിൽ റിയൽ ടൈം ഇൻ്ററാക്ഷൻസ് മെച്ചപ്പെടുത്തുന്നതിനായി വാട്ട്‌സ്ആപ്പ് അടുത്തിടെ ടൈപ്പിംഗ് ഇൻഡിക്കേറ്ററുകറും അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ, ആരെങ്കിലും ഒരു സന്ദേശം ടൈപ്പ് ചെയ്യുമ്പോൾ, അവരുടെ പ്രൊഫൈൽ ചിത്രവും അവർ ടൈപ്പ് ചെയ്യുന്നതായി കാണിക്കുന്ന ഒരു വിഷ്വൽ ക്യൂവും നിങ്ങൾ കാണും. ഈ ഫീച്ചർ വൺ-ഓൺ-വൺ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഉണ്ടാകും.
വോയ്‌സ് മെസേജ് ട്രാൻസ്‌ക്രിപ്‌റ്റുകളാണ് മറ്റൊരു പുതിയ ഫീച്ചർ. പേര് സൂചിപ്പിക്കുന്നത് പോലെ, വാട്ട്‌സ്ആപ്പിന് വോയ്‌സ് സന്ദേശങ്ങളെ വായിക്കാൻ കഴിയുന്ന ടെക്‌സ്‌റ്റാക്കി മാറ്റാനാകും. വോയ്‌സ് സന്ദേശം സ്വീകരിക്കുന്ന വ്യക്തിക്ക് മാത്രമേ ട്രാൻസ്‌ക്രിപ്റ്റ് കാണാനാകൂ, അയച്ചയാൾക്ക് കാണാനാകില്ല. ഈ ട്രാൻസ്‌ക്രിപ്റ്റുകൾ നിങ്ങളുടെ ഫോണിൽ സൃഷ്‌ടിക്കപ്പെടുന്നതാണെന്നും വാട്ട്‌സ്ആപ്പ് പറയുന്നു, അതിനാൽ മറ്റാർക്കും അവ കേൾക്കാനോ വായിക്കാനോ കഴിയില്ല.
പരസ്യം
പരസ്യം