റിയൽമി 15 പ്രോ 5G 'ഗെയിം ഓഫ് ത്രോൺസ് എഡിഷൻ' ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു; വിശേഷങ്ങൾ അറിയാം
റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷന് സ്റ്റാൻഡേർഡ് മോഡലിന് സമാനമായ സവിശേഷതകളുണ്ട്
പ്രമുഖ ടെലിവിഷൻ സീരീസായ ഗെയിം ഓഫ് ത്രോൺസിൻ്റെ ആരാധകരായ സ്മാർട്ട്ഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷൻ ബുധനാഴ്ച ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും ലോഞ്ച് ചെയ്തു. ജൂലൈയിൽ ലോഞ്ച് ചെയ്ത റിയൽമി 15 പ്രോ 5G-യുടെ ഒരു സ്പെഷ്യൽ എഡിഷനാണ് ഈ ഫോൺ. യഥാർത്ഥ മോഡലിന്റെ അതേ സവിശേഷതകൾ നിലനിർത്തി, എച്ച്ബിഒയുടെ ജനപ്രിയ സീരീസായ ഗെയിം ഓഫ് ത്രോൺസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഇതിൽ കോസ്മെറ്റിക് അപ്‌ഗ്രേഡുകൾ ഉണ്ട്. പ്രത്യേകം രൂപകൽപ്പന ചെയ്ത നാനോ-എൻഗ്രേവ്ഡ് പാറ്റേണുകളും എക്സ്ക്ലൂസീവ് കസ്റ്റം യൂസർ ഇന്റർഫേസ് (UI) തീമുകളും ഇതിൽ ഉൾപ്പെടുന്നു. പുതിയ ഡിസൈൻ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വേറിട്ടുനിൽക്കുന്ന ഒരു രൂപം ഈ ഹാൻഡ്‌സെറ്റിന് നൽകുന്നുണ്ട്. ഈ മാറ്റങ്ങൾ ഉണ്ടെങ്കിലും പെർഫോമൻസ്, ഡിസ്പ്ലേ, ക്യാമറ, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ സാധാരണ റിയൽമി 15 പ്രോ 5G പോലെത്തന്നെ തുടരും.
12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷൻ്റെ ഒരേയൊരു മോഡലിന് ഇന്ത്യയിൽ വില 44,999 രൂപയാണ്. ഇതു വാങ്ങുമ്പോൾ യോഗ്യമായ ബാങ്ക് കാർഡ് പേയ്‌മെന്റുകളിൽ 3,000 രൂപ കിഴിവ് ഉപഭോക്താക്കൾക്കു സ്വന്തമാക്കാം. ഫ്ലിപ്കാർട്ടിലും ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.
പ്രത്യേക പാക്കേജിംഗിലാണ് ഫോൺ വരുന്നത്. ഒരു അയൺ ത്രോൺ ഫോൺ സ്റ്റാൻഡ്, ഒരു കിംഗ്‌സ് ഹാൻഡ് പിൻ, വെസ്റ്റെറോസിന്റെ ഒരു ചെറിയ പകർപ്പ്, ഗെയിം ഓഫ് ത്രോൺസ് തീം സ്റ്റിക്കറുകൾ, പോസ്റ്റ്കാർഡുകൾ, മറ്റ് ആക്‌സസറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
റിയൽമി 15 പ്രോ 5G ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷൻ പ്രത്യേക ബ്ലാക്ക്, ഗോൾഡ് നിറത്തിലുള്ള ഡിസൈനുമായാണു വരുന്നത്. ഇതിന്റെ ക്യാമറ ഐലൻഡിൽ 3D ഡ്രാഗൺ ക്ലോ ബോർഡറും നാനോ മോട്ടിഫുകളും ഉണ്ട്. മൂന്ന് ലെൻസുകൾക്കും അലങ്കാര വളയങ്ങൾ നൽകിയിരിക്കുന്നു. ഫോണിന്റെ അടിഭാഗത്ത് ഹൗസ് ടാർഗേറിയൻ ചിഹ്നമായ മൂന്ന് തലയുള്ള ഡ്രാഗൺ കാണാം. റിയർ പാനൽ നിറം മാറുന്ന മെറ്റീരിയൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണയായി കറുപ്പു നിറമാണെങ്കിലും 42 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടുവെള്ളത്തിൽ ഇതു തീയുടെ ചുവപ്പായി മാറും.
ഫോൺ ഗെയിം ഓഫ് ത്രോൺസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ടു UI തീമുകൾ വാഗ്ദാനം ചെയ്യുന്നു. കൂൾ ടോണുകളുള്ള "ഐസ്", തീ നിറങ്ങളുള്ള "ഡ്രാഗൺഫയർ" എന്നീ തീമുകൾക്കു പുറമെ ഉപയോക്താക്കൾക്ക് വാൾപേപ്പറുകളും ഐക്കണുകളും ലഭിക്കും.
സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തിൽ, ഇത് സ്റ്റാൻഡേർഡ് റിയൽമി 15 പ്രോ 5G-ക്ക് സമാനമാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0-ൽ പ്രവർത്തിക്കുന്ന ഈ ഫോൺ ഡ്യുവൽ സിമ്മിനെ (നാനോ + നാനോ) പിന്തുണയ്ക്കുന്നു. 1.5K റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് AMOLED സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 2,500Hz ടച്ച് സാമ്പിൾ, ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.
12GB വരെ റാമും 512GB സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 7 Gen 4 പ്രൊസസറാണ് ഇതിനു കരുത്ത് നൽകുന്നത്. റിയർ ക്യാമറകളിൽ 50MP മെയിൻ ലെൻസും 50MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുന്നു. സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറയുണ്ട്.
5G, 4G, Wi-Fi, ബ്ലൂടൂത്ത് 5.4, GPS, USB-C, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP66/IP68/IP69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, 80W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ.
പരസ്യം
പരസ്യം