ഇന്ത്യയിലെ മോട്ടറോള ഫോണുകളിൽ ആൻഡ്രോയ്ഡ് 16 അപ്ഡേറ്റ് എത്തി; വിവരങ്ങൾ അറിയാം
Photo Credit: Motorola
മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് ആൻഡ്രോയിഡ് 16 അപ്‌ഡേറ്റും ലഭിക്കും
ഇന്ത്യയിൽ ആൻഡ്രോയിഡ് 16 അപ്ഡേറ്റ് പുറത്തിറക്കാൻ തുടങ്ങിയ വിവരം പ്രഖ്യാപിച്ച് മോട്ടറോള. എഡ്ജ് 60 സീരീസിലെ ഫോണുകളിൽ തുടങ്ങി, അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ, കൂടുതൽ മോട്ടറോള ഫോണുകൾക്ക് ഈ അപ്‌ഡേറ്റ് ലഭിക്കുമെന്നു കമ്പനി വ്യക്തമാക്കി. കമ്പനി പറയുന്നതനുസരിച്ച്, ആൻഡ്രോയിഡ് 16 ഡിസൈൻ, സുരക്ഷ, കണക്റ്റിവിറ്റി എന്നിവയിൽ നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരും. ഇതിലൂടെ ലഭിക്കുന്ന പുതിയൊരു സവിശേഷതയായ നോട്ടിഫിക്കേഷൻ ഓട്ടോ ഗ്രൂപ്പിംഗ്, നോട്ടിഫിക്കേഷനുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനും സമാനമായ ആപ്പ് അലേർട്ടുകൾ ഗ്രൂപ്പു ചെയ്യുന്നതിനും സഹായിക്കുന്നു. ഈ അപ്‌ഡേറ്റ് ബ്ലൂടൂത്ത് LE ഓഡിയോ ഡിവൈസുകളുമായി അനുയോജിച്ചു പോകുന്നതും മെച്ചപ്പെടുത്തുന്നു. അതിലൂടെ വയർലെസ് ഓഡിയോ ഗാഡ്‌ജെറ്റുകൾ കണക്റ്റു ചെയ്യുന്നതും ഉപയോഗിക്കുന്നതും എളുപ്പമാകും. മറ്റൊരു പ്രധാന സവിശേഷത ഇൻസ്റ്റന്റ് ഹോട്ട്‌സ്‌പോട്ട് ഡിവൈസസാണ്. ഇത് ഫോണുകൾ, ടാബ്‌ലെറ്റുകൾ, ക്രോംബുക്കുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഡിവൈസുകളിൽ ഇന്റർനെറ്റ് കണക്ഷനുകൾ വേഗത്തിലും തടസ്സമില്ലാതെയും പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. മൊത്തത്തിൽ, ആൻഡ്രോയിഡ് 16 അപ്‌ഡേറ്റ് മോട്ടറോള സ്മാർട്ട്‌ഫോണുകളെ സുരക്ഷിതവും സൗകര്യപ്രദവുമാക്കി മാറ്റുന്നു.
ഇന്ത്യയിലെ തങ്ങളുടെ സ്മാർട്ട്‌ഫോണുകൾക്ക് ആൻഡ്രോയിഡ് 16 അപ്‌ഡേറ്റുകൾ പുറത്തിറക്കാൻ തുടങ്ങിയതായി മോട്ടറോള അറിയിച്ചു. ബുധനാഴ്ച ഒരു പത്രക്കുറിപ്പിലൂടെയാണ് കമ്പനി ഈ വിവരം പങ്കുവച്ചത്. മോട്ടറോള എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷൻ, എഡ്ജ് 50 പ്രോ എന്നിവയ്ക്കായിരിക്കും ആദ്യം അപ്‌ഡേറ്റ് ലഭ്യമാകുക. ഭാവിയിൽ മറ്റ് യോഗ്യമായ മോഡലുകൾക്ക് ക്രമാനുഗതമായി അപ്‌ഡേറ്റ് ലഭ്യമാക്കാൻ മോട്ടറോള പദ്ധതിയിടുന്നു.
ആൻഡ്രോയിഡ് 16 അപ്‌ഡേറ്റ് മോട്ടറോള ഉപകരണങ്ങളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നു. ഒരു പ്രധാന സവിശേഷത നോട്ടിഫിക്കേഷൻ ഓട്ടോ ഗ്രൂപ്പിംഗ് ആണ്, ഇത് ഉപയോക്താക്കളെ ആപ്പ് അലേർട്ടുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും അതിലുണ്ടാകുന്ന കുഴപ്പങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. LE ഓഡിയോ ഉപകരണങ്ങളുമായുള്ള സംയോജനവും ഈ അപ്‌ഡേറ്റിലൂടെ മെച്ചപ്പെടും. ഇത് ശബ്ദായമാനമായ അന്തരീക്ഷത്തിൽ പോലും ഹെഡ്‌ഫോണുകളും മറ്റ് ഓഡിയോ ഉപകരണങ്ങളും ഉപയോഗിക്കുന്നത് എളുപ്പമാക്കും.
മറ്റൊരു പ്രധാന സവിശേഷതയാണ് ഇൻസ്റ്റന്റ് ഹോട്ട്‌സ്‌പോട്ട്. ഒരേ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്‌തിരിക്കുന്ന ഉപകരണങ്ങൾ പാസ്‌വേഡ് നൽകാതെ തന്നെ യാന്ത്രികമായി കണക്റ്റുചെയ്യാൻ ഇത് അനുവദിക്കുന്നു. ഇതുപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ക്രോംബുക്കുകൾ എന്നിവയ്ക്കിടയിൽ ഇന്റർനെറ്റ് വേഗത്തിൽ ഷെയർ ചെയ്യാൻ കഴിയും.
മോട്ടറോള സ്മാർട്ട്‌ഫോണുകൾക്കായുള്ള ആൻഡ്രോയിഡ് 16 അപ്‌ഡേറ്റ് 'മോഡ്സ് (Modes)' എന്ന പുതിയ സവിശേഷതയും കൊണ്ടുവരുന്നു. ഉറക്കം, ഡ്രൈവിംഗ് അല്ലെങ്കിൽ ജോലി പോലുള്ള പ്രവർത്തനങ്ങളെ ആശ്രയിച്ച് അവരുടെ ഫോൺ എങ്ങനെ പ്രവർത്തിക്കണമെന്നത് കസ്റ്റമൈസ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ഓരോ മോഡിനും നോട്ടിഫിക്കേഷൻ, ആപ്പ് ബിഹേവിയർ, സ്‌ക്രീൻ, സൗണ്ട് എന്നിവ ക്രമീകരിക്കാൻ കഴിയും. ഫോണിൻ്റെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള അഡ്വാൻസ്ഡ് പ്രൊട്ടക്ഷനും അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു.
മോട്ടറോള ഉപയോക്താക്കൾക്ക് ഒരു പുതിയ ഇന്റർഫേസ്, മികച്ച സിസ്റ്റം ക്രമീകരണങ്ങൾ, പുതിയ ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, ബാറ്ററി വ്യൂ എന്നിവയെല്ലാം ലഭിക്കും. ആൻഡ്രോയിഡ് 16 കൂടുതൽ സിസ്റ്റം ലാംഗ്വേജുകളും പ്രാദേശികമായുള്ള കാര്യങ്ങളും ചേർക്കുന്നുണ്ട്. ഇതു പ്ലേ സ്റ്റോർ അപ്‌ഡേറ്റുകൾ വഴി സ്പാം പരിരക്ഷ നൽകുകയും കോളർ ഐഡി, വോയ്‌സ്‌മെയിൽ ഫീച്ചറുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
സെക്യുർ പവർ-ഓഫ്, അഡ്വാൻസ്ഡ് പ്രൈവസി ഡാഷ്‌ബോർഡ്, പുതിയ പ്രൈവസി കൺട്രോളുകൾ തുടങ്ങിയ സവിശേഷതകൾ ചേർത്ത് മോട്ടോ സെക്യുർ 5.5 ആപ്പും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. തിരഞ്ഞെടുത്ത മോട്ടറോള ഫോണുകളിൽ ആൻഡ്രോയിഡ് 16-ന്റെ റോൾഔട്ട് ആരംഭിച്ചിട്ടുണ്ട്, വരും ആഴ്ചകളിൽ കൂടുതൽ ഉപകരണങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം