ഐക്യൂ പാഡ് 5e, ഐക്യൂ വാച്ച് GT 2, ഐക്യൂ TWS 5 എന്നിവയുടെ ലോഞ്ച് തീയ്യതി അറിയാം
Photo Credit: iQOO
ഐക്യുഒ വാച്ച് ജിടി 2 ന് 2.07 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകും
വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂവിൻ്റെ ഏറ്റവും പുതിയ ഫോണായ ഐക്യൂ 15 ഈ മാസം അവസാനം ചൈനയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഇതേ ഇവൻ്റിൽ തങ്ങളുടെ പുതിയ ചില പ്രൊഡക്റ്റുകൾ കൂടി അവതരിപ്പിക്കുമെന്ന് വിവോയുടെ സബ് ബ്രാൻഡ് കൂടിയായ ഐക്യൂ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഐക്യൂ പാഡ് 5e ടാബ്‌ലറ്റ്, ഐക്യൂ വാച്ച് GT 2 സ്മാർട്ട് വാച്ച്, ഐക്യു TWS 5 വയർലെസ് ഇയർബഡ്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഔദ്യോഗിക ലോഞ്ചിന് മുൻപേ തന്നെ ഈ പ്രൊഡക്റ്റുകളുടെ പ്രീ-ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു. മികച്ച പെർഫോമൻസ് ഉറപ്പു നൽകുന്ന സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസറുമായാണ് ഐക്യൂ പാഡ് 5e ടാബ്‌ലെറ്റ് വിപണിയിലെത്തുക. 12.1 ഇഞ്ച് ഡിസ്‌പ്ലേയും ടാബ്‌ലെറ്റിൽ ഉണ്ടാകും. ഐക്യൂ വാച്ച് GT 2-ൽ ഫിറ്റ്‌നസ്, ഹെൽത്ത് ട്രാക്കിംഗ് സവിശേഷതകളെല്ലാം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രൊഡക്റ്റുകളെല്ലാം ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന തീയ്യതിയും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 20-ന് ചൈനയിൽ iQOO മൂന്ന് പുതിയ പ്രൊഡക്റ്റുകൾ പുറത്തിറക്കും. ഇതിൽ ഐക്യൂ പാഡ് 5e ടാബ്‌ലെറ്റ്, ഐക്യൂ വാച്ച് GT 2 സ്മാർട്ട് വാച്ച്, ഐക്യൂ TWS 5 ഇയർഫോണുകൾ എന്നിവ ഉൾപ്പെടുന്നു. ലോഞ്ച് ഇവന്റ് പ്രാദേശിക സമയം വൈകുന്നേരം 7:00 മണിക്ക് ആരംഭിക്കും, ഇന്ത്യയിൽ വൈകുന്നേരം 4:30-നാണ് ഇവൻ്റ് ആരംഭിക്കുക. അതേ ഇവൻ്റിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണായ ഐക്യൂ 15-നും കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കും.
ടാബ്‌ലറ്റ്, സ്മാർട്ട് വാച്ച്, ഇയർഫോണുകൾ എന്നിവയ്‌ക്കുള്ള മുൻകൂർ റിസർവേഷൻ കമ്പനി ഇതിനകം തന്നെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഐക്യൂ പാഡ് 5e ഗ്രീൻ കളർ ഓപ്ഷനിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൻ്റെ പിന്നിൽ വൃത്താകൃതിയിലുള്ള ഒരു ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കും. സ്പെസിഫിക്കേഷനുകളും വിലനിർണ്ണയവും ഉൾപ്പെടെ പ്രൊഡക്റ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോഞ്ച് ഇവന്റിൽ പങ്കിടാൻ സാധ്യതയുണ്ട്. ലോഞ്ച് ഇവൻ്റ് ആരാധകർക്ക് ഓൺലൈനിൽ കാണാൻ കഴിയും.
ലോഞ്ച് ചെയ്യാനിരിക്കുന്ന ഐക്യൂ പാഡ് 5e സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രൊസസറുമായാണ് വരുന്നത്. 2.8K റെസല്യൂഷനോടുകൂടിയ 12.1 ഇഞ്ച് സ്‌ക്രീനും 144Hz റിഫ്രഷ് റേറ്റും ഇതിനുണ്ടാകും. 10,000mAh ബാറ്ററിയാണ് ഈ ടാബ്‌ലറ്റിൽ ഉണ്ടാവുക.
ഐക്യൂ വാച്ച് GT 2 വരുന്നത് 2.07 ഇഞ്ച് ഡിസ്‌പ്ലേയുമായാണ്. ഇതു ബ്ലൂഒഎസിൽ പ്രവർത്തിക്കും. സ്പെഷ്യൽ ഗെയിമിംഗ് മോഡുള്ള ഈ സ്മാർട്ട് വാച്ചിൻ്റെ ബാറ്ററി ഒറ്റ ചാർജിൽ 33 ദിവസം വരെ നീണ്ടുനിൽക്കുമെന്ന് പറയപ്പെടുന്നു.
ഐക്യൂ TWS 5 ഇയർഫോണുകൾ 60dB ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനും (ANC) ഗെയിമിംഗിനെ സഹായിക്കുന്ന, കുറഞ്ഞ 42ms ലേറ്റൻസിയും വാഗ്ദാനം ചെയ്യുന്നു.
ഒക്ടോബർ 20-ലെ ലോഞ്ച് ഇവന്റിന്റെ പ്രധാന ഹൈലൈറ്റ് ഐക്യൂ 15 സ്മാർട്ട്‌ഫോൺ തന്നെയാണ്. പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് കരുത്തു നൽകുന്ന ഈ ഫോണിന് 144Hz റിഫ്രഷ് റേറ്റുള്ള 6.85 ഇഞ്ച് 2K 8T എൽടിപിഒ സാംസങ്ങ് “എവറസ്റ്റ്” ഡിസ്‌പ്ലേ ഉണ്ടായിരിക്കും. കൂടുതൽ മെച്ചപ്പെട്ട പെർഫോമൻസ് നൽകുന്നതിനായി ഫോണിൽ ഐക്യൂവിൻ്റെ Q3 ഗെയിമിംഗ് ചിപ്പും ഉൾപ്പെടുന്നുണ്ട്.
പരസ്യം
പരസ്യം