ഇൻസ്റ്റഗ്രാം മാപ്പ് ഫീച്ചറുമായി ഇൻസ്റ്റഗ്രാം; ഇന്ത്യയിൽ ലഭ്യമായി തുടങ്ങി
Photo Credit: Instagram
ലൊക്കേഷൻ പങ്കിടലുള്ള ഇൻസ്റ്റാഗ്രാം മാപ്പ് ആദ്യമായി ആഗോള ഉപയോക്താക്കൾക്ക് ഓഗസ്റ്റിൽ അവതരിപ്പിച്ചു
പുതിയ മാപ്പ് ഫീച്ചർ ഇന്ത്യയിലും പുറത്തിറക്കി ഇൻസ്റ്റഗ്രാം. ഉപയോക്താക്കൾക്ക് അവരുടെ അവസാനത്തെ ആക്റ്റീവ് ലൊക്കേഷനും, ആ സ്ഥലത്തെ ടാഗ് ചെയ്തുള്ള പോസ്റ്റുകളും സുഹൃത്തുക്കളുമായി പങ്കിടാൻ അനുവദിക്കുന്ന ഫീച്ചറാണിത്. ഓഗസ്റ്റിൽ തന്നെ ഏതാനും രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിൻ്റെ ഈ ഫീച്ചർ ലഭ്യമായിരുന്നു. ഇപ്പോൾ കൂടുതൽ പ്രൈവസി ടൂളുകളുമായി ഇത് ഇന്ത്യയിലും ഔദ്യോഗികമായി ലഭ്യമായി തുടങ്ങിയിരിക്കുന്നു. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ തിരഞ്ഞെടുത്ത സുഹൃത്തിനോ, സുഹൃത്തുക്കൾക്കോ, ഒരു ഗ്രൂപ്പിനോ പങ്കുവെക്കാനാകും. പുതിയ ഇൻസ്റ്റാഗ്രാം മാപ്പ് സ്‌നാപ്ചാറ്റിലെ സ്‌നാപ്പ് മാപ്പിനോട് വളരെ സാമ്യമുള്ളതാണ്. സമീപത്തുള്ള സ്ഥലങ്ങളിൽ നിന്ന് പോസ്റ്റ് ചെയ്ത ഫോട്ടോകൾ, വീഡിയോകൾ, സ്റ്റോറികൾ എന്നിവ കണ്ടെത്താൻ ആളുകളെ അനുവദിക്കുന്നതാണ് സ്നാപ്പ് മാപ്പ്. സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താനും, എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് മനസിലാക്കാനും, ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളിലൂടെ ജനപ്രിയമായതും ട്രെൻഡിംഗ് ആയതുമായ സ്ഥലങ്ങൾ കണ്ടെത്താനും സഹായിക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം.
ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം ഇന്ത്യയിൽ ആരംഭിച്ചു. ഉപയോക്താക്കൾക്ക് അവരുടെ സമീപകാല ലൊക്കേഷൻ സുഹൃത്തുക്കളുമായി പങ്കിടാനും ആ സ്ഥലങ്ങളിൽ ടാഗ് ചെയ്‌ത പോസ്റ്റുകൾ അവരെ കാണിക്കാനും ഈ ഫീച്ചർ അനുവദിക്കുന്നു. ഓഗസ്റ്റിലാണ് ഇത് ആദ്യമായി ആഗോളതലത്തിൽ ആരംഭിച്ചത്. ഇപ്പോൾ, ഇന്ത്യയിലെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും തിരഞ്ഞെടുത്ത സുഹൃത്തുക്കളുമായോ ഒരു ഗ്രൂപ്പുമായോ അവരുടെ ലൊക്കേഷൻ പങ്കിടാം.
iOS, ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ സവിശേഷത ലഭ്യമാണ്. ഈ ഫീച്ചർ ഘട്ടം ഘട്ടമായാണ് ഇൻസ്റ്റഗ്രാം പുറത്തിറക്കുന്നത് എന്നതിനാൽ നിങ്ങളുടെ ആപ്പിൽ ഇതുടനെ ദൃശ്യമാകണമെന്നില്ല. എന്നാൽ ഉടനെ തന്നെ ഈ ഫീച്ചർ എല്ലാവരിലേക്കുമെത്തും. നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ ഇൻസ്റ്റാഗ്രാമിനു ലൊക്കേഷൻ പെർമിഷൻ നൽകുന്നത് ഒഴിവാക്കിയാൽ മതി.
ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ എങ്ങനെ പങ്കിടണമെന്നതു ഇൻസ്റ്റഗ്രാം മാപ്പ് ഫീച്ചർ വഴി നിയന്ത്രിക്കാനാകും. ലൊക്കേഷൻ എല്ലാവർക്കുമായി പങ്കിടാതെ പ്രത്യേക സുഹൃത്തുക്കളെ മാത്രം തിരഞ്ഞെടുക്കാനും, ചില സ്ഥലങ്ങൾ ഷെയർ ചെയ്യുന്നതു തടയാനും, ലൊക്കേഷൻ ഷെയറിങ്ങ് പൂർണ്ണമായും ഓഫാക്കാനും കഴിയും. മാതാപിതാക്കളുടെ മേൽനോട്ടത്തിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകളിൽ, ലൊക്കേഷൻ ഷെയറിങ്ങ് ഓണായിരിക്കുമ്പോൾ മാതാപിതാക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും. കൂടാതെ പെർമിഷൻസും അവർക്കു സ്വയം കൈകാര്യം ചെയ്യാൻ കഴിയും.
ഉപയോക്താക്കൾക്ക് സുഹൃത്തുക്കളും ക്രിയേറ്റേഴ്സും ലൊക്കേഷൻ ടാഗ് ചെയ്തിട്ട റീലുകൾ, സ്റ്റോറികൾ, നോട്ട്സ്, പോസ്റ്റുകൾ എന്നിവയെല്ലാം കാണാൻ കഴിയും. മാപ്പിലെ കണ്ടൻ്റ് 24 മണിക്കൂർ നേരത്തേക്കാണു ദൃശ്യമാവുക. സ്റ്റോറി റിപ്ലെ പോലെ ഇൻബോക്‌സ് ഐക്കൺ വഴി ഇതിലേക്ക് ആക്‌സസ് ചെയ്യാനും കഴിയും.
സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യാനുള്ള ഏറ്റവും പുതിയ മാർഗമെന്നാണ് ഇതിനെ ഇൻസ്റ്റഗ്രാം വിശേഷിപ്പിക്കുന്നത്. ലൊക്കേഷൻ ഷെയറിങ്ങ് ഓണാണോ ഓഫാണോ എന്ന് നമ്മളെ അറിയിക്കുന്ന സൂചകം ആപ്പിൻ്റെ മുകൾ ഭാഗത്തുണ്ടാകും. നോട്ട്സ് ട്രേയിൽ പ്രൊഫൈൽ ഫോട്ടോയുടെ താഴെ വരുന്ന മറ്റൊരു സൂചകം ഉപയോക്താക്കൾ ലൊക്കേഷൻ ഷെയർ ചെയ്യാത്തതും അറിയിക്കുന്നു. ടാഗ് ചെയ്ത കണ്ടൻ്റുകൾക്കു മുകളിൽ പ്രൊഫൈൽ ഫോട്ടോകൾ ദൃശ്യമാകില്ല എന്നതിനാൽ ആളുകൾ അത് ആരുടെയെങ്കിലും ലൈവ് ലൊക്കേഷനാണെന്നു കരുതുകയില്ല.
ഒരു സ്റ്റോറി, റീൽ അല്ലെങ്കിൽ പോസ്റ്റിലേക്ക് ഒരു ലൊക്കേഷൻ ടാഗ് ചേർത്താൽ അതു മാപ്പിലും ഇടുമെന്ന് ഇൻസ്റ്റഗ്രാം അറിയിച്ചിട്ടുണ്ട്. ടാഗ് ചെയ്ത കണ്ടൻ്റ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് പ്രിവ്യൂ വഴി പരിശോധന നടത്താൻ കഴിയും. ഉപയോക്താക്കൾ അവരുടെ ലൊക്കേഷൻ പങ്കിടുമ്പോൾ കൂടുതൽ നിയന്ത്രണം, വ്യക്തത, സുരക്ഷ എന്നിവ നൽകുക എന്നതാണ് ഈ മെച്ചപ്പെടുത്തലുകളുടെ ലക്ഷ്യം.
പരസ്യം
പരസ്യം