സാംസങ്ങ് ഗാലക്സി F36, ഗാലക്സി M36 ഫോണുകളിൽ വൺ Ul 8 അപ്ഡേറ്റ്; വിശദമായി അറിയാം
Photo Credit: Samsung
സാംസങ് ഗാലക്‌സി എം36 (ചിത്രത്തിൽ) ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7.0 സഹിതമാണ് വരുന്നത്
ഇന്ത്യയിലെ ഗാലക്‌സി ഡിവൈസുകൾക്കുള്ള വൺ Ul 8 അപ്‌ഡേറ്റിൻ്റെ റിലീസ് ഷെഡ്യൂൾ സാംസങ്ങ് അടുത്തിടെയാണു പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള പുതിയ സോഫ്റ്റ്‌വെയറും കമ്പനി പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ അപ്‌ഡേറ്റ് ലഭിക്കുന്ന ഏറ്റവും പുതിയ ഫോൺ സാംസങ്ങ് ഗാലക്‌സി F36 ആണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിവിധ ഉപയോക്താക്കൾ പങ്കുവച്ചിരുന്നു. അതായത്, ഇന്ത്യയിലെ ഗാലക്‌സി F36 ഉടമകൾക്ക് ഇപ്പോൾ അവരുടെ ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ Ul 8 ഇൻസ്റ്റാൾ ചെയ്യാനും അതിൻ്റെ ഭാഗമായി ലഭിക്കുന്ന പുതിയ സവിശേഷതകൾ, മെച്ചപ്പെടുത്തലുകൾ, സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ ആസ്വദിക്കാനും കഴിയും. ഇതു കൂടാതെ, F36-ന് സമാനമായ മോഡലായ ഗാലക്‌സി M36-നും പുതിയ അപ്‌ഡേറ്റ് ലഭ്യമാണെന്ന് സാംസങ്ങ് ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വൺ UI 8 അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾ അവരുടെ ഫോൺ സെറ്റിങ്ങ്സ് പരിശോധിച്ച് ആവശ്യത്തിന് ബാറ്ററിയും സ്റ്റോറേജും ഉണ്ടെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുക.
മുഹമ്മദ് ഖത്രിയുടെ X-ലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റ് അനുസരിച്ച്, ഇന്ത്യയിൽ ഗാലക്‌സി F36, ഗാലക്‌സി M36 എന്നിവയ്‌ക്കായി വൺ UI 8 അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഈ അപ്‌ഡേറ്റ് ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ളതും, ഏകദേശം 2344.43MB വലുപ്പമുള്ളതുമാണ്. നിങ്ങളുടെ ഫോൺ മോഡലിനെ ആശ്രയിച്ച്, അപ്‌ഡേറ്റ് ഇനിപ്പറയുന്ന ബിൽഡ് നമ്പറുകളിൽ ഒന്നിനൊപ്പം വരുന്നു:
1. E366BXXU2BYI4
2. E366BODM2BYI4
3. E366BXXU2BYI3
ഇന്ത്യയിലെ സാംസങ്ങ് കമ്മ്യൂണിറ്റി ഫോറത്തിലെ ഉപയോക്താക്കളും ഗാലക്‌സി M36 അപ്‌ഡേറ്റ് സ്വീകരിച്ചു തുടങ്ങിയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗാലക്‌സി M36-നുള്ള, അപ്‌ഡേറ്റിൻ്റെ സൈസ് ഏകദേശം 2359.37MB ആണ്. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച് "നിങ്ങളുടെ ഗാലക്‌സി ഫോണിന് ഒരു പുതിയ രൂപം നൽകാൻ" ഉപയോക്താക്കൾക്ക് കഴിയുമെന്ന് സാംസങ്ങ് പറയുന്നു.
പൂർണ്ണമായ ചേഞ്ച്‌ലോഗ് ഇങ്ങനെയാണ്: “ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ വൺ Ul 8 പുതിയ, ഉപയോഗിക്കാൻ എളുപ്പമുള്ള ഒരു ഡിസൈൻ കൊണ്ടുവരുന്നു.. ഇതിന് തിളക്കമേറിയ നിറങ്ങൾ, മെച്ചപ്പെട്ട വിഡ്ജറ്റുകൾ, മികച്ച ലേഔട്ടുകൾ എന്നിവയുണ്ട്. വേഗതയേറിയ, കൂടുതൽ വ്യക്തിഗതമാക്കിയ എക്സ്പീരിയൻസ് ആസ്വദിക്കുന്നതിനൊപ്പം നിങ്ങളുടെ ഡാറ്റ പുതിയ രീതിയിൽ കണക്റ്റു ചെയ്യാനും സൃഷ്ടിക്കാനും സംരക്ഷിക്കാനും ഇതിനു കഴിയും.”
യോഗ്യതയുള്ള സാംസങ്ങ് ഡിവൈസുകൾക്ക് സൗജന്യ അപ്‌ഡേറ്റായി വൺ Ul 8 ലഭ്യമാണ്. ഓവർ-ദി-എയർ (OTA) വഴിയുള്ള ഈ അപ്ഡേറ്റ് നിങ്ങൾക്ക് ഫോണിൽ നേരിട്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനാകും. നിങ്ങളുടെ ഉപകരണത്തിനായി അപ്‌ഡേറ്റ് തയ്യാറാകുമ്പോൾ, അത് ലഭ്യമാണെന്ന അറിയിപ്പ് നിങ്ങളുടെ ഫോണിൽ ലഭിക്കും. നിങ്ങൾക്ക് അറിയിപ്പ് ലഭിച്ചില്ലെങ്കിൽ, നിങ്ങളുടെ ഗാലക്‌സി ഫോണിലെ സെറ്റിങ്ങ്സ് > സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്നതിൽ പോയി നിങ്ങൾക്ക് അപ്ഡേറ്റ് ലഭ്യമാണോ എന്നു പരിശോധിക്കാനും കഴിയും.
അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ, ഡൗൺലോഡ് ആൻഡ് ഇൻസ്റ്റാൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, ശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഘട്ടം ഘട്ടമായാണ് റിലീസ് ചെയ്യപ്പെടുക, അതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഒരേ സമയം അപ്‌ഡേറ്റ് ലഭിക്കില്ല എന്നത് പ്രത്യേകം ഓർമ്മിക്കുക. അതുകൊണ്ടു തന്നെ നിങ്ങളുടെ ഫോണിൽ വൺ Ul അപ്ഡേറ്റ് കാണിക്കുന്നില്ലെങ്കിൽ കുറച്ചു ദിവസത്തിനു ശേഷം വീണ്ടും പരിശോധിക്കുക.
പരസ്യം
പരസ്യം