ആമസോൺ ദീപാവലി സെയിലിൽ ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടറുകൾക്കുള്ള മികച്ച ഓഫർ ഡീലുകൾ അറിയാം
Photo Credit: Lenovo
ആമസോൺ സെയിൽ 2025: ലെനോവോ 27 ഇഞ്ച് QHD i9 32GB/1TB AiO 1,05,990 രൂപയ്ക്ക് വാങ്ങാം
സെപ്തംബർ 23-ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കുമായി ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തിങ്കളാഴ്ച മുതൽ "ദീപാവലി സ്പെഷ്യൽ" ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഷോപ്പർമാർക്ക് ആവേശകരമായ നിരവധി ഡീലുകൾ നേടാനുള്ള അവസരം നൽകുന്ന ഈ ഓഫർ സെയിൽ ഫെസ്റ്റിവൽ സീസണിലുടനീളം തുടരും. ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ മറ്റ് ഇലക്ട്രോണിക്‌സ് പ്രൊഡക്റ്റുകളിലും ഉപഭോക്താക്കൾക്ക് വലിയ ഡിസ്കൗണ്ടുകൾ നേടാം. ഗാഡ്‌ജെറ്റുകൾക്ക് പുറമേ, സ്മാർട്ട് ടിവികൾ, റഫ്രിജറേറ്ററുകൾ പോലുള്ള വീട്ടുപകരണങ്ങളും ഓഫറുകൾ വിൽപ്പനയിൽ ഉൾപ്പെടുന്നു. എല്ലാം കൊണ്ടും തങ്ങളുടെ കൈവശമുള്ള ഉപകരണങ്ങൾ അപ്‌ഗ്രേഡ് ചെയ്യാനോ, പുതിയ ഇലക്ട്രോണിക്‌സ് സാധനങ്ങൾ വീട്ടിലേക്ക് സ്വന്തമാക്കാനോ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നതാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ദീപാവലി സ്പെഷ്യൽ സെയിൽ. ഇവിടെ, ഫെസ്റ്റിവൽ സെയിലിൽ ലഭ്യമായ ഓൾ-ഇൻ-വൺ പേഴ്സണൽ കമ്പ്യൂട്ടറുകളിലെ മികച്ച ഡീലുകളാണു വിശദമാക്കുന്നത്. വിലക്കിഴിവിനു പുറമെ ബാങ്ക് ഓഫറുകളിലൂടെ കൂടുതൽ ലാഭമുണ്ടാക്കാനുള്ള അവസരവും ആമസോൺ നൽകുന്നുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി സ്പെഷ്യൽ സെയിലിൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ പണം ലാഭിക്കാൻ കഴിയും. ആക്സിസ് ബാങ്ക്, ബോബ്കാർഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം അഡീഷണൽ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. വ്യത്യസ്ത ഇടപാടുകളിലൂടെ, മൊത്തം 65,000 രൂപ വരെ ലാഭിക്കാവുന്ന പ്രത്യേക ബോണസ് ഓഫറുകളും അവർക്ക് ആസ്വദിക്കാം.
ആമസോണിന്റെ പറയുന്നതു പ്രകാരം, ഒക്ടോബർ 12-ന് ഇന്ത്യൻ സമയം രാത്രി 11:59 വരെ ഈ ഓഫറുകൾ ലഭ്യമാകും. ബാങ്ക് ഡിസ്കൗണ്ടുകൾക്ക് പുറമേ, പഴയ ഉൽപ്പന്നങ്ങൾ എക്സ്ചേഞ്ച് ചെയ്തും നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ എന്നിവയിലൂടെയും പണം ലാഭിക്കാൻ അവസരമുണ്ട്.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള, ഇന്റൽ സെലറോൺ പ്രോസസറുമായി വരുന്ന 21.45 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേയുള്ള അസൂസ് A3202-യുടെ വില 47,990 രൂപയിൽ നിന്നും കുറഞ്ഞ് 24,990 രൂപയ്ക്ക് ലഭ്യമാണ്. FHD സ്‌ക്രീൻ, റൈസൺ 3 പ്രോസസർ, 8 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവയുള്ള എച്ച്പി 24 ഇഞ്ച് ഓൾ-ഇൻ-വൺ പിസി 51,848 രൂപയ്ക്ക് പകരം 36,990 രൂപയ്ക്കും ലഭ്യമാണ്.
ഇന്റൽ i3 പ്രോസസർ, 8 ജിബി റാം, 512 ജിബി സ്റ്റോറേജ് എന്നിവയുള്ള അസൂസ് V440 23.8 ഇഞ്ച് FHD മോഡലിൻ്റെ വില 59,990 രൂപയിൽ നിന്നു 39,990 രൂപയായി കുറഞ്ഞു. 65,374 രൂപ വില വരുന്ന, IR ക്യാമറയും 512GB സ്റ്റോറേജുമുള്ള എച്ച്പി 27 ഇഞ്ച് i3 AiO വെറും 48,990 രൂപക്കും ലഭ്യമാണ്.
i5 ചിപ്പും 8GB റാമും ഉള്ള അസൂസ് A3402-ന്റെ വില 79,990 രൂപയിൽ നിന്നും കുറഞ്ഞ് 54,990 രൂപയായി. 16GB റാമും 1TB സ്റ്റോറേജുമുള്ള എച്ച്പി 27 ഇഞ്ച് i5 മോഡലിന് 69,990 രൂപയും, എച്ച്പി കോർ അൾട്രാ 5 വേരിയന്റിന് 75,990 രൂപയുമാണ് വില. ഇവയുടെ രണ്ടിൻ്റെയും യഥാർത്ഥ 93,552 രൂപയാണ്.
പ്രീമിയം മോഡൽ വേണ്ടവർക്ക് 98,960 രൂപ യഥാർത്ഥ വിലയുള്ള ലെനോവോ 27 ഇഞ്ച് i7 16GB, 1TB മോഡൽ വെറും 81,990 രൂപയ്ക്ക് സ്വന്തമാക്കാം. 32GB റാമും 1TB സ്റ്റോറേജുമുള്ള ലെനോവോ QHD i9 മോഡലിന് 1,31,190 രൂപയിൽ നിന്ന് 1,05,990 രൂപയായും വില കുറഞ്ഞിട്ടുണ്ട്.
പരസ്യം
പരസ്യം