വാട്സ്ആപ്പ് പുതിയ ഫീച്ചറിൻ്റെ പണിപ്പുരയിൽ; ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്നു സൂചനകൾ

ചാനലുകളിൽ ക്വിസ് ഫീച്ചർ ഉൾപ്പെടുത്താൻ വാട്സ്ആപ്പ്; വിവരങ്ങൾ അറിയാം

വാട്സ്ആപ്പ് പുതിയ ഫീച്ചറിൻ്റെ പണിപ്പുരയിൽ; ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്നു സൂചനകൾ

Photo Credit: Pexels/Anton

വാട്സ്ആപ്പ് ചാനൽ അഡ്മിൻ ക്വിസ് നടത്താനുള്ള പുതിയ ഫീച്ചർ വികസിപ്പിക്കുന്നു

ഹൈലൈറ്റ്സ്
  • പുതിയ അപ്ഡേറ്റുകളിൽ ക്വിസ് ഫീച്ചർ വാട്സ്ആപ്പ് ഉൾപ്പെടുത്തിയേക്കും
  • ചാനൽ അഡ്മിന് എല്ലാ ഉത്തരങ്ങളും ഒരിടത്തു കാണാൻ കഴിയും
  • ചോദ്യങ്ങളുടെ ഉത്തരമായി 5 ഓപ്ഷൻ വരെ ചേർക്കാൻ അഡ്മിനു കഴിയും
പരസ്യം

ഓരോ അപ്ഡേറ്റിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വാട്സ്ആപ്പ് അതിൻ്റെ ചാനലിൽ മറ്റൊരു ഫീച്ചർ കൂടി ഉൾപ്പെടുത്താൻ ഒരുങ്ങുന്നു. ഫീച്ചർ ട്രാക്കർ പങ്കിട്ട വിവരങ്ങൾ പ്രകാരം, ചാനൽ ക്വിസ് എന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ചാനലിലെ അംഗങ്ങൾക്കിടയിൽ "സൗഹൃദപരമായ ചോദ്യോത്തര മത്സരങ്ങൾ" സംഘടിപ്പിച്ച് ചാനലുകളെ കൂടുതൽ ആകർഷകവും ക്രിയാത്മകവുമാക്കാൻ അഡ്മിൻമാരെ സഹായിക്കാനാണ് ഇതു രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഇതുവരെ ഈ ഫീച്ചർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിൻ്റെ പ്രവർത്തനം എങ്ങിനെയാകും എന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. അടുത്തിടെ ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ വേരിയെൻ്റിൽ ചാനൽ ക്വിസ് ഫീച്ചർ കണ്ടെത്തിയിരുന്നു. ബീറ്റാ ടെസ്റ്റർമാർ ഇതു പരീക്ഷിക്കുകയും പരിശോധിച്ചു നോക്കുകയും ചെയ്തിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഇപ്പോഴും ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അതു പൂർത്തിയായി കഴിഞ്ഞാൽ ഭാവിയിലെ ഒരു അപ്‌ഡേറ്റിൽ ഇത് പുറത്തിറക്കും എന്നുമാണു ഇതിൽ നിന്നും വ്യക്തമാകുന്നത്.

വാട്സ്ആപ്പ് ചാനൽ അഡ്മിൻസിനു ക്വിസ് തയ്യാറാക്കാൻ കഴിയും:

ഫീച്ചർ ട്രാക്കറായ WABetaInfo ആണ് ആൻഡ്രോയിഡ് വേരിയൻ്റ് 2.25.30.5-നുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിൽ പുതിയ ഫീച്ചർ കണ്ടെത്തിയത്. ഈ ഫീച്ചറിലൂടെ ചാനൽ അഡ്മിൻമാർക്ക് വാട്ട്‌സ്ആപ്പ് ചാനലുകളിൽ നേരിട്ട് ക്വിസുകൾ സൃഷ്ടിക്കാൻ കഴിയും. നിലവിലുള്ള ഫീച്ചറായ പോളുകളിൽ നിന്നും വ്യത്യസ്തമാണിത്. കാരണം ക്വിസുകളിലൂടെ അഭിപ്രായങ്ങൾ ശേഖരിക്കാൻ മാത്രമല്ല, ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള ചാനൽ അംഗങ്ങളുടെ അറിവ് പരിശോധിക്കാനും കഴിയും.

ഉദാഹരണത്തിന്, ആരെങ്കിലും ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു വാട്ട്‌സ്ആപ്പ് ചാനൽ നടത്തുകയാണെന്നു കരുതുക. "ഒരു ലോകകപ്പ് മത്സരത്തിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ്?" എന്നതു പോലുള്ള ഒരു ക്വിസ് ചോദ്യം അവർക്ക് അംഗങ്ങളോട് ചോദിക്കാൻ കഴിയും. നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് അംഗങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുക്കാം.

WABetaInfo-യുടെ റിപ്പോർട്ട് അനുസരിച്ച്, ചാറ്റ് വിൻഡോയിലെ അറ്റാച്ച്‌മെന്റ് മെനുവിൽ ഈ ഫീച്ചർ ദൃശ്യമാകും. അഡ്മിൻ അതിൽ ക്ലിക്ക് ചെയ്യുന്നതോടെ, ക്വിസ് മെനു തുറക്കും. ഈ മെനുവിലെ ആദ്യ ബോക്സിൽ അഡ്മിന് ക്വിസിൻ്റെ ചോദ്യം ടൈപ്പ് ചെയ്യാനും അതിന് താഴെ ഉത്തരങ്ങളുടെ ഓപ്ഷനുകൾ ചേർക്കാനും കഴിയും.

ഉത്തരങ്ങളുടെ അഞ്ച് ഓപ്ഷൻ വരെ ചേർക്കാനാകും:

ഒരു ക്വിസിൽ ഉത്തരങ്ങളുടെ എത്ര ഓപ്ഷനുകൾ ചേർക്കാം എന്നതിനെ കുറിച്ച് റിപ്പോർട്ട് കൃത്യമായി പറയുന്നില്ല. പക്ഷേ വാട്ട്‌സ്ആപ്പ് ചാനൽ അഡ്മിൻമാർക്ക് ഏറ്റവും കുറഞ്ഞത് അഞ്ച് ഓപ്ഷനുകളെങ്കിലും ചേർക്കാൻ കഴിയുമെന്ന് ഇതുമായി ബന്ധപ്പെട്ടു പുറത്തു വന്ന സ്‌ക്രീൻഷോട്ടിൽ നിന്നും മനസിലാക്കാം. ക്വിസ് സൃഷ്ടിക്കുന്ന അഡ്മിന് ടെക്സ്റ്റ് ഓപ്ഷനുകളും ഇമേജ് ഓപ്ഷനുകളും ചേർക്കാൻ കഴിഞ്ഞേക്കും.

ഒരു ക്വിസ് ഉണ്ടാക്കി കഴിഞ്ഞാൽ, അത് ഒരു സാധാരണ സന്ദേശമായി തന്നെ ചാനലിൽ ദൃശ്യമാകും. ക്വിസിൽ പങ്കെടുക്കുന്ന ചാനൽ അംഗങ്ങൾക്ക് ഉത്തരങ്ങളുടെ ഓപ്ഷന് നേരെ നൽകിയിരിക്കുന്ന ചെറിയ “ചെക്ക് മാർക്ക്” ക്ലിക്കു ചെയ്ത് ക്വിസിൽ പങ്കെടുക്കാം. WABetaInfo-യുടെ റിപ്പോർട്ട് അനുസരിച്ച്, ചാനൽ സന്ദർശിക്കാതെ തന്നെ ക്വിസുമായി സംവദിക്കാൻ കഴിഞ്ഞേക്കും.

ചാനൽ അംഗം ഉത്തരങ്ങളിലെ ഏതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ക്വിസ് കാർഡ് ആ ചോദ്യത്തിൻ്റെ ശരിയായ ഉത്തരം പ്രദർശിപ്പിക്കും. അവർക്ക് അത് ഉടനടി തന്നെ കാണാൻ കഴിയും. ഇതിലൂടെ ചാനൽ അംഗങ്ങൾക്ക് അവരുടെ ഉത്തരം ശരിയോ തെറ്റോ എന്ന് പരിശോധിക്കാം.

ഈ ഫീച്ചർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാട്ട്‌സ്ആപ്പ് നിലവിൽ ബീറ്റ ഉപയോക്താക്കൾക്കിടയിൽ പരീക്ഷിച്ചു വരികയാണ്. പരിശോധനയ്ക്കും വേണ്ട മെച്ചപ്പെടുത്തലുകൾക്കും ശേഷം, ഭാവിയിലെ അപ്‌ഡേറ്റിൽ ചാനൽ ക്വിസ് ഫീച്ചർ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ ഫീച്ചർ ചാനൽ ഇടപെടലുകളെ കൂടുതൽ രസകരവും ആകർഷകവുമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും; വാവെയ് നോവ ഫ്ലിപ് എസ് വിപണിയിൽ എത്തി
  2. ലിക്വിഡ് ഗ്ലാസ് ഇൻ്റർഫേസിനെ ഇഷ്ടത്തിനനുസരിച്ചു മാറ്റാൻ ഓപ്ഷനുമായി ആപ്പിളിൻ്റെ പുതിയ അപ്ഡേറ്റ്; വിശദമായി അറിയാം
  3. വിവോ ഫോണുകളെ കൂടുതൽ ശക്തമാക്കാൻ ഒറിജിൻഒഎസ് 6 അപ്ഡേറ്റ് എത്തുന്നു; ഇന്ത്യയിൽ ആരംഭിക്കുന്ന തീയ്യതി സ്ഥിരീകരിച്ചു
  4. വമ്പൻമാർക്ക് ഇവൻ വെല്ലുവിളിയാകും; വൺപ്ലസ് 15-ൻ്റെ കളർ ഓപ്ഷൻ, ഡിസൈൻ വിവരങ്ങൾ പുറത്ത്
  5. വിപണി കീഴടക്കാൻ പുതിയ അവതാരം; ലോഞ്ചിങ്ങിന് ഒരുങ്ങുന്ന വൺപ്ലസ് ഏയ്സ് 6-ൻ്റെ ചില സവിശേഷതകൾ പുറത്ത്
  6. വൺപ്ലസിൻ്റെ രണ്ടു ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരുന്നു; വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ ലോഞ്ച് തീയ്യതി തീരുമാനമായി
  7. ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതിയും വിവരങ്ങളും അറിയാം
  8. കളത്തിലുള്ള വമ്പന്മാരൊന്നു മാറി നിന്നോ; ഓപ്പോ ഫൈൻഡ് X9, ഓപ്പോ ഫൈൻഡ് X9 പ്രോ എന്നിവ ലോഞ്ച് ചെയ്തു
  9. വാട്സ്ആപ്പ് പുതിയ ഫീച്ചറിൻ്റെ പണിപ്പുരയിൽ; ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്നു സൂചനകൾ
  10. താപനില നിരീക്ഷിക്കാനുള്ള സംവിധാനവുമായി ഓപ്പോ വാച്ച് എസ് ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »