സ്റ്റോറികൾക്കും എഡിറ്റ്സ് ആപ്പിനുമായി ദീപാവലി എഫക്റ്റുകൾ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
Photo Credit: Instagram
ഇൻസ്റ്റഗ്രാമിൽ ദീപാവലി എഫക്റ്റുകൾ സ്റ്റോറി, എഡിറ്റ് ആപ്പിൽ ലഭ്യമാണ്
ഇന്ത്യയിലെ ജനങ്ങൾ ദീപാവലി ആഘോഷത്തിൻ്റെ ദിനങ്ങളിലേക്കു പോകാൻ തയ്യാറെടുക്കുമ്പോൾ അതിനൊപ്പം ചേരാൻ ഇൻസ്റ്റഗ്രാമും. സ്റ്റോറീസിനും എഡിറ്റ്സ് ആപ്പിനും പ്രത്യേകമായി, ലിമിറ്റഡ് എഡിഷൻ ഇഫക്റ്റുകൾ വാഗ്ദാനം ചെയ്യുന്നതായി ഇൻസ്റ്റാഗ്രാം വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയിലും തിരഞ്ഞെടുത്ത മറ്റു ചില രാജ്യങ്ങളിലും മാത്രമാണ് ഇതു ലഭ്യമാവുക. ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകളിലും വീഡിയോകളിലും ദീപാവലി ഫെസ്റ്റിവലിൻ്റെ മൂഡ് കൊണ്ടു വരാൻ സഹായിക്കുന്നതിനാണ് ഈ ഇഫക്റ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഇഫക്റ്റുകൾ ഉപയോഗിച്ച്, ആളുകൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ദീപാവലിയുടെ പ്രമേയമുള്ള അതിമനോഹരമായ എഫക്റ്റുകൾ ചേർക്കാം. ഇതിനു പുറമെ എഡിറ്റ്സ് ആപ്പിൽ ഇത്തരത്തിലുള്ള എഫക്റ്റുകൾ വെച്ച് എഡിറ്റ് ചെയ്ത വീഡിയോകളും ചേർക്കാൻ കഴിയും. വെളിച്ചത്തിൻ്റെ ഉത്സവമായ ദീപാവലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമിച്ച ഈ എഫക്റ്റുകൾ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ. ഇൻസ്റ്റാഗ്രാം ആപ്പിലും എഡിറ്റ്സ് ആപ്പിലും ലഭ്യമായ ‘റീസ്റ്റൈൽ' എന്ന ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് ഈ ഇഫക്റ്റുകൾ കണ്ടെത്താൻ കഴിയും.
ഇമേജുകളിലും വീഡിയോകളിലും ഉപയോഗിക്കുന്നതിനായി മൂന്ന് വീതം പുതിയ ഇഫക്റ്റുകൾ ഇൻസ്റ്റഗ്രാം ചേർത്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഫോട്ടോകളിൽ ‘വെടിക്കെട്ട്', ‘ദിയാസ്', ‘രംഗോലി' ഇഫക്റ്റുകളും വീഡിയോകളിൽ ‘ലാന്റൺസ്', ‘മാരിഗോൾഡ്', ‘രംഗോലി' ഇഫക്റ്റുകളും ഉപയോഗിക്കാം. ഇൻസ്റ്റാഗ്രാം സ്റ്റോറികളിലും എഡിറ്റ്സ് ആപ്പിലും ലഭ്യമായ ‘റീസ്റ്റൈൽ' എന്ന ഓപ്ഷനിലൂടെ ഈ ഇഫക്റ്റുകൾ നമുക്ക് ഉപയോഗിക്കാം.
ഉപയോക്താക്കൾ ടൈപ്പ് ചെയ്യുന്നതോ അഭ്യർത്ഥിക്കുന്നതോ ആയ കാര്യങ്ങളെ അടിസ്ഥാനമാക്കി ഫോട്ടോകളും വീഡിയോകളും മാറ്റാൻ ഈ ഫീച്ചർ മെറ്റാ AI-യെ ഉപയോഗിക്കുന്നു.
1. ഇൻസ്റ്റാഗ്രാം തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിലെ + ചിഹ്നം ടാപ്പ് ചെയ്‌തോ ഇടത്തേക്ക് സ്വൈപ്പ് ചെയ്‌തോ സ്റ്റോറീസിലേക്ക് പോവുക
2. ക്യാമറ റോളിൽ നിന്ന് നിങ്ങൾ സ്റ്റോറിയിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ തിരഞ്ഞെടുക്കുക
3. സ്‌ക്രീനിന്റെ മുകളിലുള്ള റീസ്റ്റൈൽ (പെയിന്റ് ബ്രഷ്) ഐക്കണിൽ ടാപ്പ് ചെയ്യുക.
4. ഇഫക്റ്റുകൾ ബ്രൗസ് ചെയ്‌ത് ദീപാവലി പ്രമേയമുള്ള ഇഫക്റ്റ് തിരഞ്ഞെടുക്കുക. മെറ്റാ AI അത് നിങ്ങളുടെ സ്റ്റോറിയിൽ പ്രയോഗിക്കും
5. പ്രയോഗിച്ച എഫക്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ, ‘Done' ടാപ്പ് ചെയ്യുക. ഇതിനു പുറമെ ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ചും നിങ്ങൾക്കു ചിത്രം ക്രമീകരിക്കാം
6. നിങ്ങളുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കിടാൻ ‘Your Story' ഓപ്ഷനിൽ ടാപ്പ് ചെയ്യുക
എഡിറ്റ്സ് ആപ്പിലെ വീഡിയോകളിലും ‘റീസ്റ്റൈൽ' ഓപ്ഷൻ ഉപയോഗിച്ച് ദീപാവലി തീം ഇഫക്റ്റുകൾ പ്രയോഗിക്കാം:
1. എഡിറ്റ്സ് ആപ്പ് തുറന്ന് + ചിഹ്നം ടാപ്പ് ചെയ്ത് പുതിയ പ്രോജക്റ്റ് ആരംഭിക്കുക
2. റീൽസിൽ നിന്നോ നിങ്ങളുടെ ഗാലറിയിൽ നിന്നോ ഒരു വീഡിയോ തിരഞ്ഞെടുക്കുക, അല്ലെങ്കിൽ ക്യാമറ ഉപയോഗിച്ച് പുതിയൊരെണ്ണം റെക്കോർഡ് ചെയ്യുക
3. സ്ക്രീനിന്റെ താഴെയുള്ള ‘റീസ്റ്റൈൽ' ഓപ്ഷൻ ടാപ്പ് ചെയ്യുക
4. ‘ദീപാവലി' എന്ന ഹെഡറിൽ ടാപ്പ് ചെയ്ത് ലാന്റേൺസ്, മാരിഗോൾഡ്, അല്ലെങ്കിൽ രംഗോലി എന്നിവയിൽ നിന്ന് ഒരു ഇഫക്റ്റ് തിരഞ്ഞെടുക്കുക
5. മെറ്റാ AI ഇഫക്റ്റ് പ്രയോഗിച്ചതിന് ശേഷം, ആവശ്യമെങ്കിൽ മറ്റെന്തെങ്കിലും മാറ്റങ്ങൾ വരുത്തുക
6. വീഡിയോ റെസല്യൂഷൻ, ഫ്രെയിം റേറ്റ്, കളർ എന്നിവ തിരഞ്ഞെടുക്കുക, തുടർന്ന് ‘എക്സ്പോർട്ട്' ടാപ്പ് ചെയ്യുക. അതോടെ നിങ്ങളുടെ വീഡിയോ സേവ് ചെയ്യപ്പെടും
ദീപാവലി എഫക്റ്റുകൾ ഒക്ടോബർ 29 വരെ മാത്രമാണ് ഉപയോഗിക്കാൻ കഴിയുക. ഇന്ത്യക്കു പുറമെ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, സിംഗപൂർ തുടങ്ങിയ രാജ്യങ്ങളിലും ഈ എഫക്റ്റുകൾ ലഭ്യമാകും.
പരസ്യം
പരസ്യം