വൺപ്ലസ് 15 ഫോണിൻ്റെ ഡിസൈൻ, കളർ ഓപ്ഷൻ തുടങ്ങിയ വിവരങ്ങൾ പുറത്തു വന്നു
Photo Credit: OnePlus
വൺപ്ലസ് 15: Snapdragon 8 Gen 3, 120Hz AMOLED, 50MP ക്യാമറ, 5000mAh
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ, വളരെ ശ്രദ്ധിക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് 13-ന് ശേഷമുള്ള അടുത്ത മോഡൽ കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ 27-ന് വൺപ്ലസ് 15 എന്ന പുതിയ ഫോൺ പുറത്തിറക്കുന്ന വിവരം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ ഫോണിനു സജീവമായ പ്രമോഷൻ നൽകുന്നുണ്ട്. അടുത്തിടെ ഷെയർ ചെയ്ത ഒരു പോസ്റ്റിലൂടെ കമ്പനി ഈ ഫോണിൻ്റെ കളർ ഓപ്ഷനുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് 15 മൂന്ന് വ്യത്യസ്ത ഷേഡുകളിലാണു ലഭ്യമാവുകയെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് നിലവാരമുള്ള വൺപ്ലസിൻ്റെ പുതിയ ഫോണിന് കരുത്ത് പകരുന്നത് ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ്. 165Hz റിഫ്രഷ് റേറ്റുള്ള OLED ഡിസ്‌പ്ലേയും ഇതിലുണ്ടാകും. ഡിസൈൻ, ഡിസ്‌പ്ലേ, പെർഫോമൻസ് എന്നിവയിൽ മുൻഗാമിയെ അപേക്ഷിച്ച് നിരവധി അപ്‌ഗ്രേഡുകളുമായി വരുന്ന വൺപ്ലസ് 15 ഉപയോക്താക്കൾക്ക് ഒരു പ്രീമിയം അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ചൈനയിൽ ഒക്ടോബർ 27-ന് പ്രാദേശിക സമയം വൈകുന്നേരം 7:00 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 4:30) വൺപ്ലസ് 15 ഔദ്യോഗികമായി ലോഞ്ച് ചെയ്യും. വൺപ്ലസ് ഏയ്സ് 6-ഉം ഇതിനൊപ്പം ലോഞ്ച് ചെയ്യുന്നുണ്ട്. വൺപ്ലസിന്റെ ഔദ്യോഗിക ചൈനീസ് വെബ്‌സൈറ്റായ JD.com-ലും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഈ ഫോൺ പ്രീ-റിസർവേഷനു വേണ്ടി ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്.
വൺപ്ലസ് 15 ഫോണിന്റെ ഡിസൈനും നിറങ്ങളും വ്യക്തമാക്കുന്ന പുതിയ ടീസർ ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയായ വെയ്ബോയിലാണു കമ്പനി പങ്കിട്ടത്. അബ്സല്യൂട്ട് ബ്ലാക്ക്, മിസ്റ്റ് പർപ്പിൾ, ഒറിജിനൽ സാൻഡ് ഡ്യൂൺ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്ത പേരുകൾ) എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വൺപ്ലസ് 15 ലഭ്യമാകും.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺപ്ലസ് 13 ചൈനയിൽ ബ്ലൂ, ഒബ്സിഡിയൻ, വൈറ്റ് നിറങ്ങളിലാണു വന്നത്. ഇന്ത്യയിൽ, ഇത് ആർട്ടിക് ഡോൺ, ബ്ലാക്ക് എക്ലിപ്സ്, മിഡ്‌നൈറ്റ് ഓഷ്യൻ എന്നീ കളർ ഓപ്ഷനുകളിലും ലോഞ്ച് ചെയ്തു.
വൺപ്ലസ് 15-ൻ്റെ ഫ്രണ്ട് ഡിസ്‌പ്ലേയിൽ ഒരു സെൻ്റേർഡ് ഹോൾ-പഞ്ച് ക്യാമറ കട്ടൗട്ടും ചെറിയ തോതിൽ കർവ്ഡായ എഡ്ജുകളും ഉണ്ടെന്ന് ഒഫീഷ്യൽ ചിത്രങ്ങൾ കാണിക്കുന്നു. പിൻഭാഗത്ത്, വൃത്താകൃതിയിലുള്ള കോർണറുകളുമായി വരുന്ന ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഇതിലുണ്ട്.
165Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള, 6.7 ഇഞ്ച് വലിപ്പമുള്ള OLED ഡിസ്‌പ്ലേയായിരിക്കും വൺപ്ലസ് 15-ൽ ഉണ്ടാകുക. നാല് വശങ്ങളിലും വളരെ നേർത്ത 1.15mm ബെസലുകളുള്ള തേർഡ് ജനറേഷൻ BOE ഓറിയന്റൽ സ്‌ക്രീനും ഈ ഫോണിലുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തു പകരം. ഈ ഫോണിൻ്റെ ഗ്ലോബൽ വേരിയൻ്റിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻOS 16 ആയിരിക്കും ഉണ്ടാവുക.
50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 3x ഒപ്റ്റിക്കൽ സൂമോടു കൂടിയ 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയുൾപ്പെടെ മൂന്ന് റിയർ ക്യാമറകളുമായി ഈ ഫോൺ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
വൺപ്ലസ് 15-ൽ 120W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 7,300mAh ബാറ്ററി ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗും ഇതിന് ഉണ്ടായിരിക്കാം.
പരസ്യം
പരസ്യം