ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതിയും വിവരങ്ങളും അറിയാം

ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലേക്ക്; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും അറിയാം

ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതിയും വിവരങ്ങളും അറിയാം

Photo Credit: Oppo

ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ Find X9 സീരീസ് ഇന്ത്യയിൽ നവംബർ 18, 2025-ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

ഹൈലൈറ്റ്സ്
  • 7,500mAh ബാറ്ററിയാണ് ഓപ്പോ ഫൈൻഡ് X9 പ്രോയിലുള്ളത്
  • 6.59 ഇഞ്ച് വലിപ്പമുള്ള 1.5K ഡിസ്പ്ലേയുമായി ഓപ്പോ ഫൈൻഡ് X9 എത്തുന്നു
  • രണ്ടു ഫോണുകളിലും ഹസൽബ്ലാഡ് ട്യൂൺ ചെയ്ത റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്
പരസ്യം

സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ഓപ്പോ ഫൈൻഡ് X9 സീരീസ് വ്യാഴാഴ്ചയാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. ഓപ്പോ ഫൈൻഡ് X9 പ്രോ, ഓപ്പോ ഫൈൻഡ് X9 എന്നീ സ്മാർട്ട്‌ഫോണുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. കൂടാതെ ലോഞ്ച് ഇവന്റിൽ ഓപ്പോ വാച്ച് എസ്, പാഡ് 5 എന്നീ പ്രൊഡക്റ്റുകളും അവതരിപ്പിച്ചിരുന്നു. ചൈനയിൽ ലോഞ്ച് ചെയ്തതിനു പിന്നാലെ ഫൈൻഡ് X9 സീരീസിന്റെ ആഗോള ലോഞ്ച് ഒക്ടോബർ 28-ന് നടക്കുമെന്ന് ഓപ്പോ പ്രഖ്യാപിച്ചു. ഫൈൻഡ് X9 പ്രോ, ഫൈൻഡ് X9 എന്നീ ഫോണുകൾ ഇന്ത്യയിലും ഉടൻ പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചെങ്കിലും ഇന്ത്യൻ ലോഞ്ചിന്റെ കൃത്യമായ തീയതി ഓപ്പോ പങ്കിട്ടിട്ടില്ല. മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറുമായാണ് രണ്ട് സ്മാർട്ട്‌ഫോണുകളും വരുന്നത്. 16 ജിബി വരെ റാമും, 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഇവയിലുണ്ട്. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് വെല്ലുവിളി ഉയർത്താൻ ഈ രണ്ടു ഹാൻഡ്സെറ്റുകൾക്കും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യും:

തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സീരീസായ ഓപ്പോ ഫൈൻഡ് X9 ലൈനപ്പ് ഉടനെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഫൈൻഡ് X9 ടൈറ്റാനിയം ഗ്രേ, സ്പേസ് ബ്ലാക്ക് നിറങ്ങളിലും ഫൈൻഡ് X9 പ്രോ സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ നിറങ്ങളിലും ലഭ്യമാകുമെന്നു കമ്പനി അറിയിച്ചു.

ഓപ്പോ ഫൈൻഡ് X9 പ്രോയും ഫൈൻഡ് X9 പ്രോയും ഒക്ടോബർ 28-ന് ബാഴ്‌സലോണയിൽ നടക്കുന്ന പരിപാടിയിൽ വെച്ചു ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചൈനയിൽ ലോഞ്ച് ചെയ്ത ഫോണുകൾ ഒക്ടോബർ 22 മുതൽ അവിടെ വിൽപ്പനയ്‌ക്കെത്തും. ഓപ്പോയുടെ ഓൺലൈൻ സ്റ്റോറുകളിൽ ഫോണുകൾ ലഭ്യമാകും. ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയ്യതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബർ 18-ന് ലോഞ്ചിങ്ങ് നടക്കുമെന്നാണ് ഒരു ടിപ്‌സ്റ്റർ അവകാശപ്പെട്ടത്.

ഇന്ത്യയിൽ ഫൈൻഡ് X9 പ്രോയുടെ വില ഒരു ലക്ഷത്തിൽ താഴെയാകുമെന്നും ഫൈൻഡ് X9-ന് ഏകദേശം 65,000 രൂപ വിലവരുമെന്നുമാണ് റിപ്പോർട്ടുകൾ. ചൈനയിൽ, ഫൈൻഡ് X9-ൻ്റെ 12GB RAM + 256GB മോഡലിന് CNY 4,399 (ഏകദേശം 54,300 രൂപ) മുതൽ വില ആരംഭിക്കുന്നു. ഫൈൻഡ് X9 പ്രോയുടെ അടിസ്ഥാന മോഡലിന് CNY 5,299 (ഏകദേശം 65,400 രൂപ) ആണ് വില.

ഓപ്പോ ഫൈൻഡ് X9 സീരീസ് ഫോണുകളുടെ സവിശേഷതകൾ:

ഓപ്പോ ഫൈൻഡ് X9 പ്രോ, ഫൈൻഡ് X9 എന്നീ ഫോണുകൾ യഥാക്രമം 6.78 ഇഞ്ച്, 6.59 ഇഞ്ച് സ്‌ക്രീനുകളുമായി വരുന്നു. 1.5K റെസല്യൂഷനുള്ള ഡിസ്പ്ലേ 120Hz വരെ റീഫ്രഷ് റേറ്റ്, 3,600nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, ഓൾവേയ്സ് ഓൺ ഡിസ്പ്ലേ എന്നീ സവിശേഷതകളെ പിന്തുണക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറാണ് ഫൈൻഡ് X9 സീരീസ് ഫോണുകൾക്കു കരുത്തു നൽകുന്നത്. 16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്.

രണ്ട് ഫോണുകളിലും 50 മെഗാപിക്സൽ സോണി LYT-828 മെയിൻ ക്യാമറയും 50 മെഗാപിക്സൽ സാംസങ് JN5 അൾട്രാ-വൈഡ് ക്യാമറയും ഉണ്ട്. ഫൈൻഡ് X9 പ്രോയിൽ 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫൈൻഡ് X9-ൽ 50 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും ഉണ്ടാകും. സെൽഫി ക്യാമറ ഫൈൻഡ് X9 പ്രോയിൽ 50 മെഗാപിക്സലും ഫൈൻഡ് X9-ൽ 32 മെഗാപിക്സലുമാണ്.

ഫൈൻഡ് X9 പ്രോയിൽ 7,500mAh ബാറ്ററിയും, ഫൈൻഡ് X9-ൽ 7,025mAh ബാറ്ററിയുമാണുള്ളത്. രണ്ടും 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP66, IP68, IP69 റേറ്റിംഗുകളാണ് ഈ ഫോണുകൾക്കുള്ളത്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും; വാവെയ് നോവ ഫ്ലിപ് എസ് വിപണിയിൽ എത്തി
  2. ലിക്വിഡ് ഗ്ലാസ് ഇൻ്റർഫേസിനെ ഇഷ്ടത്തിനനുസരിച്ചു മാറ്റാൻ ഓപ്ഷനുമായി ആപ്പിളിൻ്റെ പുതിയ അപ്ഡേറ്റ്; വിശദമായി അറിയാം
  3. വിവോ ഫോണുകളെ കൂടുതൽ ശക്തമാക്കാൻ ഒറിജിൻഒഎസ് 6 അപ്ഡേറ്റ് എത്തുന്നു; ഇന്ത്യയിൽ ആരംഭിക്കുന്ന തീയ്യതി സ്ഥിരീകരിച്ചു
  4. വമ്പൻമാർക്ക് ഇവൻ വെല്ലുവിളിയാകും; വൺപ്ലസ് 15-ൻ്റെ കളർ ഓപ്ഷൻ, ഡിസൈൻ വിവരങ്ങൾ പുറത്ത്
  5. വിപണി കീഴടക്കാൻ പുതിയ അവതാരം; ലോഞ്ചിങ്ങിന് ഒരുങ്ങുന്ന വൺപ്ലസ് ഏയ്സ് 6-ൻ്റെ ചില സവിശേഷതകൾ പുറത്ത്
  6. വൺപ്ലസിൻ്റെ രണ്ടു ഫ്ലാഗ്ഷിപ്പ് ഫോണുകൾ വരുന്നു; വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയുടെ ലോഞ്ച് തീയ്യതി തീരുമാനമായി
  7. ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതിയും വിവരങ്ങളും അറിയാം
  8. കളത്തിലുള്ള വമ്പന്മാരൊന്നു മാറി നിന്നോ; ഓപ്പോ ഫൈൻഡ് X9, ഓപ്പോ ഫൈൻഡ് X9 പ്രോ എന്നിവ ലോഞ്ച് ചെയ്തു
  9. വാട്സ്ആപ്പ് പുതിയ ഫീച്ചറിൻ്റെ പണിപ്പുരയിൽ; ഉടനെ തന്നെ ലോഞ്ച് ചെയ്യുമെന്നു സൂചനകൾ
  10. താപനില നിരീക്ഷിക്കാനുള്ള സംവിധാനവുമായി ഓപ്പോ വാച്ച് എസ് ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »