വമ്പൻ ക്യാമറ അപ്ഗ്രേഡുകളുമായി സാംസങ്ങ് ഗാലക്സി Z ഫോൾഡ് 8 വരും; ലോഞ്ചിങ്ങിന് ഒരുപാട് കാത്തിരിക്കേണ്ട കാര്യമില്ല

സാംസങ്ങ് ഗാലക്സി Z ഫോൾഡ് 8-ൽ ക്യാമറ മെച്ചപ്പെടുത്തലുകൾ ഉണ്ടാകും; വിശദമായി അറിയാം

വമ്പൻ ക്യാമറ അപ്ഗ്രേഡുകളുമായി സാംസങ്ങ് ഗാലക്സി Z ഫോൾഡ് 8 വരും; ലോഞ്ചിങ്ങിന് ഒരുപാട് കാത്തിരിക്കേണ്ട കാര്യമില്ല

2026-ലെ വേനൽക്കാലത്ത് ഈ ഉപകരണം പുറത്തിറങ്ങും.

ഹൈലൈറ്റ്സ്
  • ഗാലക്സി എസ് സീരീസിലെ ക്യാമറ ടെക്നോളജി ഫോൾഡബിളിലേക്കു കൊണ്ടുവരാൻ സാംസങ്ങ്
  • 3x സൂമുള്ള 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണ് ഇതിലുണ്ടാവുക
  • ഫോൾഡ് 8-ൽ 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും പ്രതീക്ഷിക്കുന്നു
പരസ്യം

ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോൾഡബിൾ സ്മാർട്ട്‌ഫോണിൻ്റെ ക്യാമറയിൽ സാംസങ്ങ് കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തിയേക്കാമെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ ഫോണുകളും ഫ്ലാഗ്ഷിപ്പ് ഗാലക്‌സി എസ് സീരീസും തമ്മിൽ ക്യാമറ ക്വാളിറ്റിയിലുള്ള വ്യത്യാസം കുറയ്ക്കാൻ സാംസങ്ങ് ശ്രമം നടത്തുന്നുണ്ടെന്നാണ് ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത്. വളരെ പെട്ടന്നു മാറ്റങ്ങൾ വരുത്തുന്നതിനു പകരം, കമ്പനി ക്യാമറകൾ ഘട്ടം ഘട്ടമായി മെച്ചപ്പെടുത്തും എന്നു വേണം കരുതാൻ. ഗാലക്‌സി Z ഫോൾഡ് 7-ൽ 200 മെഗാപിക്സൽ മെയിൻ ക്യാമറ സാംസങ് അവതരിപ്പിച്ചിരുന്നു. മുഴുവൻ ക്യാമറ സിസ്റ്റവും റീഡിസൈൻ ചെയ്യുന്നതിനു പകരം ഈ മോഡലിനെ അടിസ്ഥാനമാക്കി അടുത്ത മോഡലിൽ സാംസങ്ങ് കൂടുതൽ പരിഷ്കാരങ്ങൾ ആസൂത്രണം ചെയ്യുമെന്നാണു റിപ്പോർട്ടുകൾ. 2026-ൽ പുറത്തിറങ്ങുമെന്ന് പറയപ്പെടുന്ന ഗാലക്‌സി Z ഫോൾഡ് 8-ൻ്റെ ടെലിഫോട്ടോ, അൾട്രാവൈഡ് ക്യാമറകളിലേക്ക് നിരവധി മെച്ചപ്പെടുത്തലുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ മാറ്റങ്ങൾ സൂമിങ്ങ് പെർഫോമോൻസും വൈഡ്-ആംഗിൾ ഫോട്ടോഗ്രാഫിയും മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിലൂടെ ക്യാമറ സവിശേഷതകളിൽ ടോപ്പ്-ടയർ സ്മാർട്ട്‌ഫോണുകൾക്കു സമാനമാകും ഫോൾഡബിളിനെ സാംസങ്ങ്.

സാംസങ്ങ് ഗാലക്സി Z ഫോൾഡ് 8 എത്തുക 200 മെഗാപിക്സൽ മെയിൻ ക്യാമറയുമായി:

ഗാലക്‌സി ക്ലബിന്റെ റിപ്പോർട്ട് അനുസരിച്ച്, 2026-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി Z ഫോൾഡ് 8, നിലവിലുള്ള ക്യാമറ സെറ്റപ്പിലെ ചില കാര്യങ്ങൾ നിലനിർത്തുകയും ചില മേഖലകളിൽ മെച്ചപ്പെടുത്തലുകൾ കൊണ്ടുവരികയും ചെയ്യും. ഗാലക്‌സി Z ഫോൾഡ് 7-ൽ അവതരിപ്പിച്ച അതേ മെയിൻ റിയർ ക്യാമറ സാംസങ്ങ് തുടർന്നും ഉപയോഗിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അതായത് ഗാലക്‌സി Z ഫോൾഡ് 7-ലും ഗാലക്‌സി S25 അൾട്രയിലും ഉപയോഗിച്ചതിന് സമാനമായി 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഗാലക്‌സി Z ഫോൾഡ് 8-ലും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

നിലവിലെ ഫോൾഡ് 7 മോഡലിലുള്ള 10 മെഗാപിക്സൽ സെൽഫി ക്യാമറകൾ ഈ ഫോണിൽ നിലനിർത്തുമെന്ന് പറയപ്പെടുന്നു, എന്നാൽ അണ്ടർ-ഡിസ്‌പ്ലേ ക്യാമറ ഉൾപ്പെടുത്താൻ സാംസങ്ങ് പദ്ധതിയിടുന്നില്ല. 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 12 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ ഗാലക്സി Z ഫോൾഡ് 8-ൻ്റെ റിയർ ക്യാമറ യൂണിറ്റിൽ ഉണ്ടായേക്കാം. ഇത് നിലവിലെ മോഡലിലുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറിനെ അപേക്ഷിച്ച് ഒരു അപ്‌ഗ്രേഡ് ആയിരിക്കും. ഈ ടെലിഫോട്ടോ ക്യാമറ ഗാലക്‌സി S26 അൾട്രയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, സാംസങ്ങ് അൾട്രാവൈഡ് ക്യാമറയിലും ഒരു പ്രധാന അപ്‌ഗ്രേഡ് വരുത്തുമെന്നു റിപ്പോർട്ടുണ്ട്. ഗാലക്‌സി Z ഫോൾഡ് 7-ൽ ഉപയോഗിക്കുന്ന 12 മെഗാപിക്സൽ യൂണിറ്റിന് പകരം 50 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ ഫോൾഡ് 8-ൽ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്.

ഇപ്പോൾ ലഭ്യമായ വിവരങ്ങളെല്ലാം ആദ്യകാല റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഫോൺ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് അന്തിമ സ്പെസിഫിക്കേഷനുകൾ മാറാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കുക. ഗാലക്സി Z ഫോൾഡ് 8 ഫോൺ 2026 ജൂലൈയിൽ തന്നെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാംസങ്ങ് ഫോൾഡബിൾ ലൈനപ്പിലേക്ക് പുതിയൊരു മോഡൽ കൂടി എത്തിയേക്കാം:

സാംസങ്ങിന്റെ വരാനിരിക്കുന്ന ഫോൾഡബിൾ ലൈനപ്പ് ഗാലക്സി Z ഫോൾഡ് 8, ഗാലക്സി Z ഫ്ലിപ്പ് 8 എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. പാസ്‌പോർട്ട് സ്റ്റൈലിലുള്ള ഫോൾഡബിൾ ഫോണിലോ കൂടുതൽ താങ്ങാനാവുന്ന വിലയുള്ള ഗാലക്സി Z ഫോൾഡ് FE വേരിയൻ്റിലോ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ടു സാംസങ്ങ് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിട്ടില്ല. നിലവിൽ, ഗാലക്സി എസ്-സീരീസിലെ ക്യാമറ ഹാർഡ്‌വെയർ സവിശേഷതകൾ തങ്ങളുടെ പ്രീമിയം ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളിലേക്ക് പതുക്കെ കൊണ്ടുവരുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡിസൈനിന്റെ കാര്യത്തിൽ, ഗാലക്സി Z ഫോൾഡ് 8 നിലവിലെ മോഡലിനേക്കാൾ ഏകദേശം 10 ശതമാനം കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണെന്ന് പറയപ്പെടുന്നു. ഫോണിന്റെ ഇൻറർ ഡിസ്‌പ്ലേയിലെ ക്രീസ് കുറയ്ക്കാൻ സഹായിക്കുന്നതിന് ലേസർ-ഡ്രില്ലിംഗ് മെറ്റൽ പ്ലേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചേക്കാം. ഗാലക്‌സി Z ഫോൾഡ് 7-ലെ 4,400mAh ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ 5,000mAh ബാറ്ററിയാകും ഫോൾഡ് 8-ൽ ഉണ്ടാവുകയെന്നാണ് സൂചന. കൂടാതെ, 4.2mm എന്ന കുറഞ്ഞ കനം കൈവരിക്കുന്നതിനായി ഗാലക്‌സി Z ഫോൾഡ് 7-ൽ നിന്ന് നീക്കം ചെയ്ത എസ് പെൻ സപ്പോർട്ട് തിരികെ കൊണ്ടുവരാൻ സാംസങ്ങ് പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വമ്പൻ ക്യാമറ അപ്ഗ്രേഡുകളുമായി സാംസങ്ങ് ഗാലക്സി Z ഫോൾഡ് 8 വരും; ലോഞ്ചിങ്ങിന് ഒരുപാട് കാത്തിരിക്കേണ്ട കാര്യമില്ല
  2. ലോകത്തിലെ ആദ്യത്തെ 2nm നോഡ് ചിപ്പ്; ഫ്ലാഗ്ഷിപ്പ് ഗാലക്സി ഡിവൈസുകൾക്കുള്ള എക്സിനോസ് 2600 പ്രഖ്യാപിച്ച് സാംസങ്ങ്
  3. 10 ദിവസം വരെ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫ്; ലോഞ്ച് ചെയ്ത വൺപ്ലസ് വാച്ച് ലൈറ്റിൻ്റെ വിശേഷങ്ങൾ അറിയാം
  4. റെനോ സീരീസിലെ ആദ്യത്തെ കോംപാക്റ്റ് ഫോൺ; ഓപ്പോ റെനോ 15 പ്രോ മിനിയുടെ ലോഞ്ചിങ്ങ് ഉടനെ
  5. ഓപ്പോ പാഡ് എയർ 5 ഉടൻ വരുന്നൂ; ടാബ്‌ലറ്റിൻ്റെ ഡിസൈൻ, പ്രധാന സവിശേഷതകൾ പുറത്ത്
  6. വമ്പൻ ഫീച്ചറുകളുമായി റിയൽമി 16 പ്രോ+ 5G; സർട്ടിഫിക്കേഷൻ വെബ്സൈറ്റ് നൽകുന്ന സൂചനകൾ അറിയാം
  7. ആപ്പിൾ സ്റ്റോറിൽ ഇനി മുതൽ പരസ്യമേളം; 2026 മുതൽ കൂടുതൽ പരസ്യങ്ങൾ ഉണ്ടാകുമെന്ന് ആപ്പിൾ
  8. യുപിഐ പേയ്മെൻ്റുകൾ നടത്താൻ ബയോമെട്രിക് ഓതൻ്റിക്കേഷൻ; പുതിയ ഫീച്ചർ കൂട്ടിച്ചേർത്ത് ആമസോൺ പേ
  9. 10,050mAh ബാറ്ററിയുമായി വൺപ്ലസ് പാഡ് ഗോ 2 ഇന്ത്യയിലെത്തി; വില, സവിശേഷതകൾ മുതലായവ അറിയാം
  10. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഇവൻ്റെ കാലം; 7,400mAh ബാറ്ററിയുമായി വൺപ്ലസ് 15R എത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »