ചാനലുകളിൽ ക്വിസ് ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ അറിയാം
ചാനലുകളിലെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പുതിയ ക്വിസ് ടൂൾ iOS-നുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിൽ ഉൾപ്പെടുന്നു.
സുരക്ഷയിലും കസ്റ്റമർ എക്സ്പീരിയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ച് വാട്ട്‌സ്ആപ്പ് ഈ വർഷം നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരുന്നു. സ്വകാര്യതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനാണ് ചില അപ്‌ഡേറ്റുകൾ ലക്ഷ്യമിട്ടത്, മറ്റുള്ള അപ്ഡേറ്റുകൾ ആപ്പിനെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനു വേണ്ടിയും കൂട്ടിച്ചേർത്തു. ഈ വർഷം അവസാനിക്കുമ്പോൾ, ചാനൽ വിഭാഗത്തിൽ മികച്ച ഇടപെടലുകൾ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്ട്‌സ്ആപ്പ് ഒരുങ്ങുകയാണ്. ഈ ഫീച്ചർ നിലവിൽ ആപ്പിന്റെ ബീറ്റ പതിപ്പിൽ പരീക്ഷിച്ചു വരികയാണ്, ഇത് ആൻഡ്രോയിഡ്, iOS ഉപയോക്താക്കൾക്കായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന സവിശേഷത ചാനൽ അഡ്‌മിൻമാർക്ക് അവരുടെ അനുയായികളുമായി സംവദിക്കുന്നതിന് ഒരു പുതിയ മാർഗം നൽകും. നിലവിൽ, വാട്ട്‌സ്ആപ്പ് ചാനലുകൾ പോൾ ഫീച്ചറിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതിലൂടെ അഡ്‌മിൻമാർക്ക് ലളിതമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. എന്നാൽ പുതിയ ക്വിസ് ഫീച്ചർ കൂടുതൽ സംവേദനാത്മകവും അറിവ് അടിസ്ഥാനമാക്കിയുള്ളതുമായ അനുഭവം നൽകും. ഉപയോക്താക്കൾ കൂടുതൽ സജീവമായി ചിന്തിക്കാനും പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കുന്ന ക്വിസ്-ശൈലിയിലുള്ള ചോദ്യങ്ങൾ ഇതിലൂടെ അഡ്മിൻമാർക്ക് സൃഷ്ടിക്കാം.
WABetaInfo-യുടെ പുതിയ റിപ്പോർട്ട് പ്രകാരം വാട്ട്‌സ്ആപ്പ് ചാനലുകൾക്കായി ഉടൻ തന്നെ ഒരു പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചേക്കാം. റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ നിലവിൽ ബീറ്റാ ടെസ്റ്റിങ്ങ് ഘട്ടത്തിലാണ്, കൂടാതെ ആൻഡ്രോയിഡ്, iOS ഉപകരണങ്ങളിലെ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്. ചാനൽ അഡ്മിൻമാർക്ക് ചാനലിനുള്ളിൽ ക്വിസുകൾ സൃഷ്ടിക്കാൻ വരാനിരിക്കുന്ന ഫീച്ചർ അനുവദിക്കും. നിലവിലുള്ള പോൾ ഫീച്ചറിന് സമാനമായി, അഡ്മിൻമാർക്ക് ഒരു ചോദ്യം കൂട്ടിച്ചേർക്കാനും ഉത്തരത്തിനായി ഒന്നിലധികം ചോയ്‌സുകൾ ഉൾപ്പെടുത്താനും കഴിയും. ഓരോ ഉത്തരത്തിലും ചിത്രങ്ങൾ അറ്റാച്ചു ചെയ്യാനുള്ള ഓപ്ഷനും അവർക്ക് ഉണ്ടായിരിക്കും, ഇത് ദൃശ്യാധിഷ്ഠിതമായ ചോദ്യങ്ങൾ, വിദ്യാഭ്യാസപരമായ കണ്ടൻ്റുകൾ അല്ലെങ്കിൽ മറ്റു രസകരമായ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായകരമാകും.
പതിവ് പോളുകളിൽ നിന്ന് ഈ ഫീച്ചറിനെ വ്യത്യസ്തമാക്കുന്നത് ക്വിസ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് അഡ്മിൻമാർ ശരിയായ ഉത്തരം തിരഞ്ഞെടുക്കണം എന്നതാണ്. ഇത് അഭിപ്രായങ്ങൾ പങ്കിടുന്നതിൽ നിന്ന് അറിവ് പരീക്ഷിക്കുന്നതിലേക്ക് ഇടപെടലുകളെ മാറ്റുന്നു. ഒരു ഉപയോക്താവ് ഒരു ഉത്തരം തിരഞ്ഞെടുത്തതിനു ശേഷം, അത് ശരിയാണോ അല്ലയോ എന്ന് ആപ്പ് ഉടനെ തന്നെ കാണിക്കും. ഉത്തരം ശരിയാണെങ്കിലുള്ള എക്സ്പീരിയൻസ് കൂടുതൽ മനോഹരമാക്കാൻ ഒരു ചെറിയ കോൺഫെറ്റി ആനിമേഷനും ദൃശ്യമാകും.
ചാനൽ അഡ്മിൻമാർക്ക് അവർ ഷെയർ ചെയ്യുന്ന ക്വിസുകളിൽ പങ്കെടുത്തവരുടെ ഡാറ്റ കാണാനും കഴിയും. അതായത്, ഒരു ക്വിസിൽ എത്ര ഉപയോക്താക്കൾ ഓരോ ഉത്തര ഓപ്ഷനും തിരഞ്ഞെടുത്തുവെന്ന് അവർക്ക് പരിശോധിക്കാം. വാട്ട്‌സ്ആപ്പ് സ്വകാര്യതയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പേരുകേട്ടതിനാൽ, പങ്കെടുക്കുന്നവരെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങൾ മാത്രമേ അഡ്മിൻമാരെ കാണിക്കൂ, പ്രത്യേകിച്ചും പങ്കെടുക്കുന്ന വ്യക്തി അഡ്മിന്റെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ. വാട്ട്‌സ്ആപ്പ് എല്ലാ വിശദാംശങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ചില സാഹചര്യങ്ങളിൽ, അഡ്മിൻമാർക്ക് പങ്കെടുക്കുന്ന വ്യക്തിയുടെ പ്രൊഫൈൽ ഫോട്ടോ മാത്രമേ കാണാൻ കഴിയൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻഡിവിജ്വൽ പ്രൈവസി സെറ്റിങ്ങ്സിനെ ആശ്രയിച്ച് പേരുകളും ഫോൺ നമ്പറുകളും പോലുള്ള വ്യക്തിഗത വിശദാംശങ്ങൾ മറഞ്ഞിരിക്കാം.
ഈ ക്വിസ് ഫീച്ചർ ആദ്യം വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണു കണ്ടെത്തിയത്. പിന്നീട്, ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാം വഴി ഇത് iOS ബീറ്റയിലും പ്രത്യക്ഷപ്പെട്ടു. രണ്ട് പ്ലാറ്റ്‌ഫോമുകൾക്കുമായി ഒരേ സമയം ഈ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ലഭ്യമായിക്കഴിഞ്ഞാൽ, വാർത്താ ചാനലുകൾ, പഠന-കേന്ദ്രീകൃത പേജുകൾ, കണ്ടൻ്റ് ക്രിയേറ്റേഴ്സ് എന്നിവർക്ക് വസ്തുതകൾ, ചോദ്യങ്ങൾ, ഷോർട്ട് എഡ്യുക്കേഷണൽ കണ്ടൻ്റ് എന്നിവ ഫലപ്രദമായി പങ്കിടാൻ ക്വിസ് ഓപ്ഷൻ സഹായിക്കും.
പരസ്യം
പരസ്യം
Ponies OTT Release Date: Know When to Watch This Emilia Clarke and Haley Lu Richardson starrer web series online