വമ്പൻ വിലക്കുറവിൽ വിവോ X200 സ്വന്തമാക്കാൻ അവസരം; വിശദമായി അറിയാം
Photo Credit: Vivo
വിവോ X200 ഇപ്പോൾ 69,000 രൂപയിൽ താഴെ ലഭ്യമാണ്.
മികച്ച ക്യാമറ സവിശേഷതകളുള്ള ഒരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പെർഫോമൻസ്, സ്‌ക്രീൻ ക്വാളിറ്റി അല്ലെങ്കിൽ ഡിസൈൻ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സ്വന്തമാക്കാൻ ഒരു മികച്ച ഓപ്ഷനാണ് വിവോ X200. ബാങ്ക് ഓഫറുകളും ആമസോണിലെ അധിക ബോണസുകളും വഴി നിലവിൽ 6,000 രൂപയിൽ കൂടുതൽ ഈ ഫോൺ വാങ്ങുമ്പോൾ ലാഭിക്കാൻ കഴിയും. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. ഫോട്ടോഗ്രാഫിക്കായി, വ്യത്യസ്ത ലൈറ്റിംഗ് കണ്ടീഷനുകളും ഷൂട്ടിംഗ് സ്റ്റെലുകളും കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് വിവോ X200 ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. മികച്ച ക്യാമറ ഫീച്ചറുകൾക്കൊപ്പം, ഈ ഫോൺ മൊത്തത്തിലുള്ള പെർഫോമൻസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൊത്തത്തിൽ വലിയ രീതിയിൽ വില കുറയാൻ സഹായിക്കുന്ന ഒന്നിലധികം ഓഫറുകൾ ആമസോൺ ഡീലിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ തന്നെ മികച്ച ക്യാമറ ഫീച്ചറുകൾ കേന്ദ്രീകരിച്ചുള്ള സ്മാർട്ട്‌ഫോൺ തിരയുന്നവർക്ക് വിവോ X200 നല്ലൊരു ഓപ്ഷനാണ്.
വിവോ X200 നിലവിൽ ആമസോണിൽ 68,999 രൂപയ്ക്ക് ലഭ്യമാണ്. യഥാർത്ഥ ലോഞ്ച് വിലയായ 74,999 രൂപയിൽ നിന്നും 6,000 രൂപയുടെ നേരിട്ടുള്ള വിലക്കുറവാണിത്. ഫ്ലാറ്റ് ഡിസ്‌കൗണ്ടിനൊപ്പം, യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് ആമസോൺ മറ്റൊരു ബാങ്ക് ഓഫറും വാഗ്ദാനം ചെയ്യുന്നു. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് 2,069 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കും. പ്ലാറ്റ്‌ഫോമിൽ ലഭ്യമായ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിലൂടെ സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ മാത്രമേ ഈ ഓഫറിനു സാധുതയുള്ളൂ.
വിവോ X200-നുള്ള നോ-കോസ്റ്റ് ഇഎംഐ പ്ലാൻ പ്രതിമാസം 3,345 രൂപയിൽ ആരംഭിക്കുന്നു. പഴയ സ്മാർട്ട്‌ഫോൺ മാറ്റി വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് ആമസോൺ ഒരു എക്‌സ്‌ചേഞ്ച് ഓപ്ഷനും നൽകുന്നു. ഈ ട്രേഡ്-ഇൻ ഫീച്ചറിലൂടെ, വാങ്ങുന്നവർക്ക് 44,450 രൂപ വരെ എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കും. എക്സ്ചേഞ്ച് ചെയ്യപ്പെടുന്ന പഴയ ഫോണിന്റെ ബ്രാൻഡ്, മോഡൽ, മൊത്തത്തിലുള്ള അവസ്ഥ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് കൃത്യമായ എക്‌സ്‌ചേഞ്ച് മൂല്യം നിർണയിക്കപ്പെടുക.
ഒരു കോംപാക്റ്റ് ഡിവൈസ് ആയ വിവോ X200 ഫോണിൽ 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. സ്‌ക്രീൻ 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. ഇത് സുഗമമായ സ്ക്രോളിംഗിനും ആനിമേഷനുകൾക്കും സഹായിക്കുന്നു. ഇത് 4,500nits വരെ പീക്ക് ബ്രൈറ്റ്‌നെസ് ലെവലും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വീഡിയോകൾ കാണുമ്പോഴും ഫോട്ടോകൾ കാണുമ്പോഴും മികച്ച കോൺട്രാസ്റ്റും കളർ ഔട്ട്‌പുട്ടും ലഭിക്കുന്നതിന് HDR10+ പിന്തുണയും ഇതിൽ ഉൾപ്പെടുന്നു.
ഈ സ്‌മാർട്ട്‌ഫോണിന് ശക്തി പകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ്, ഇത് ദൈനംദിന ജോലികൾ, മൾട്ടിടാസ്കിംഗ്, ആപ്ലിക്കേഷനുകൾ എന്നിവ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 5,800mAh ബാറ്ററിയുള്ള ഈ ഫോൺ 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഫോണിന് നാല് വർഷത്തെ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും വിവോ സ്ഥിരീകരിച്ചു.
ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിൽ, വിവോ X200 ഫോണിന് ഗ്ലാസ് ഫ്രണ്ട്, ഗ്ലാസ് ബാക്ക് എന്നിവയുണ്ട്. പ്രീമിയം ഫീലിനായി ഇത് അലുമിനിയം ഫ്രെയിമുമായി ജോടിയാക്കിയിരിക്കുന്നു. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ ഈ ഫോണിന് IP69 റേറ്റിംഗ് ഉണ്ട്.
ഫോട്ടോഗ്രാഫിക്കായി, റിയർ ക്യാമറ സെറ്റപ്പിൽ 50MP മെയിൻ സെൻസർ, 50MP പെരിസ്‌കോപ്പ് ക്യാമറ, 50MP അൾട്രാ-വൈഡ് ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയുണ്ട്.
പരസ്യം
പരസ്യം
Paramount's New Offer for Warner Bros. Is Not Sufficient, Major Investor Says
HMD Pulse 2 Specifications Leaked; Could Launch With 6.7-Inch Display, 5,000mAh Battery