ഓപ്പോ ഫൈൻഡ് X9 അൾട്രയിൽ വമ്പൻ ക്യാമറ സവിശേഷതകൾ; വിശദമായി അറിയാം
Photo Credit: Oppo
ഓപ്പോ ഫൈൻഡ് X9 അൾട്രയിൽ 200MP സെൻസറുള്ള രണ്ട് ക്യാമറകൾ; കൂടുതൽ വിശേഷങ്ങൾ അറിയാം ഇവിടെ
ഓപ്പോ ഫൈൻഡ് X9 സീരീസിലെ ടോപ് എൻഡ് മോഡൽ എന്നു കരുതുന്ന ഓപ്പോ ഫൈൻഡ് X9 അൾട്രാ ഉടൻ തന്നെ ചൈനയിൽ ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. ലീക്കായി പുറത്തു വന്ന പുതിയ വിവരങ്ങൾ ഈ ഫോണിന്റെ ക്യാമറ ഹാർഡ്‌വെയറിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു പ്രമുഖ ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം ഉണ്ടായിരിക്കും. ഇതിൻ്റെ പ്രധാന ആകർഷണം രണ്ട് ഹൈ-റെസല്യൂഷൻ 200 മെഗാപിക്സൽ സെൻസറുകൾ ആയിരിക്കുമെന്നു പറയപ്പെടുന്നു. മികച്ച ഡീറ്റെയിലിങ്ങ് നൽകുന്ന സ്റ്റാൻഡേർഡ് ഫോട്ടോകൾക്കായി ഉപയോഗിക്കാൻ 200 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറ ഫോണിൽ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. ഇതിനൊപ്പം, ലോംഗ്-റേഞ്ച് സൂം ഫോട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഈ ഫോണിൽ ഓപ്പോ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ രണ്ട് സെൻസറുകൾ ആയിരിക്കും ഫോണിലെ ക്യാമറ സെറ്റപ്പിനെ നയിക്കുക. ലോഞ്ച് അടുക്കുമ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.
പ്രശസ്ത ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെയ്‌ബോയിൽ പങ്കിട്ട ഒരു ടിപ്പ്, ഓപ്പോ ഫൈൻഡ് X9 അൾട്രായുടെ ക്യാമറ സിസ്റ്റത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നു. വലിയ സെൻസറുള്ള 200 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയാണ് ഫോണിൽ ഉപയോഗിക്കുക എന്നു പറയപ്പെടുന്നു. ലൈറ്റ് പകർത്താനുള്ള ഇതിൻ്റെ കഴിവ് വൺ-ഇഞ്ച്-ടൈപ്പ് ക്യാമറ സെൻസറുകളേക്കാൾ മികച്ചതാണ് എന്നു പറയപ്പെടുന്നു.
ഓപ്പോ ഫൈൻഡ് X9 അൾട്രായിൽ രണ്ട് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറകളും ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്. അവയിലൊന്ന് ലോസ്‌ലെസ്-ക്വാളിറ്റി സൂമിനെ പിന്തുണയ്ക്കുന്ന 200 മെഗാപിക്സൽ മിഡ്-റേഞ്ച് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ടെലിഫോട്ടോ ക്യാമറ 10x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 50 മെഗാപിക്സൽ അൾട്രാ-ടെലിഫോട്ടോ സെൻസറാകാനും സാധ്യതയുണ്ട്. ടിപ്‌സ്റ്റർ, ഈ ക്യാമറ സെറ്റപ്പിനെ "എക്സ്ട്രീമ്‌ലി അഗ്രസീവ്" എന്നാണു വിശേഷിപ്പിച്ചത്. ഉയർന്ന നിലവാരമുള്ള, ലോസ്സ്ലെസ് ഫോക്കൽ ലെങ്ത് നൽകാൻ മൂന്ന് മെയിൻ റിയർ ലെൻസുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
50 മെഗാപിക്സൽ അൾട്രാ-ടെലിഫോട്ടോ ക്യാമറയ്ക്ക് 230mm വരെ നേറ്റീവ് ഫോക്കൽ ലെങ്ത് ഉണ്ടെന്ന് റിപ്പോർട്ടുണ്ട്, ഇത് ഇമേജ് ക്വാളിറ്റി നിലനിർത്തിക്കൊണ്ട് 460mm വരെ നീട്ടാൻ കഴിയും. ഫോൺ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും, അതിനെ "ഫോട്ടോഗ്രാഫിയുടെ രാജാവ്" എന്നാണ് ടിപ്സ്റ്റർ വിശേഷിപ്പിച്ചത്.
നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ നവംബറിൽ അനാച്ഛാദനം ചെയ്ത സോണിയുടെ LYTIA 901 സെൻസർ ആയിരിക്കാം. 0.7-മൈക്രോൺ പിക്സലുകളുള്ള 1/1.12-ടൈപ്പ് ലാർജ് ഫോർമാറ്റിൽ നിർമ്മിച്ച സോണിയുടെ ആദ്യത്തെ 200 മെഗാപിക്സൽ സ്മാർട്ട്ഫോൺ സെൻസറാണിത്. നാലാമത്തെ റിയർ ക്യാമറ 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസാണെന്ന് കിംവദന്തിയുണ്ട്, അതേസമയം സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻ ക്യാമറയിൽ 50 മെഗാപിക്സൽ സെൻസറും ഉപയോഗിച്ചേക്കാം.
ഓപ്പോ ഫൈൻഡ് X9 അൾട്രയിൽ വലിയ 6.8 ഇഞ്ച് 2K LTPO OLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് സമീപകാലത്തെ ലീക്കുകൾ സൂചിപ്പിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാൻഡേർഡ് ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, അൾട്രാ വേരിയന്റിൽ കൂടുതൽ ശക്തമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഉപയോഗിച്ചേക്കാം. 7,000mAh-ൽ കൂടുതൽ ശേഷിയുള്ള ബാറ്ററി ഫോണിന് ഉണ്ടാകുമെന്ന് ഒരു ഓപ്പോ എക്സിക്യൂട്ടീവ് സൂചന നൽകിയിട്ടുണ്ട്. ലോഞ്ച് തീയതി അടുക്കുമ്പോൾ ഓപ്പോ ഫൈൻഡ് X9 അൾട്രയെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം