ഓപ്പോ റെനോ 15 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Oppo
നാലു മോഡൽ ഫോണുകളുമായി ഓപ്പോ റെനോ 15 സീരീസ്; ഇന്ത്യയിൽ ലോഞ്ച് സ്ഥിരീകരിച്ചു
നവംബറിലാണ് ചൈനയിൽ ഓപ്പോ റെനോ 15 സീരീസ് 5G ആദ്യമായി ലോഞ്ച് ചെയ്തത്. ഈ സീരീസിൻ്റെ ഭാഗമായ സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ കൂടുതൽ പ്രദേശങ്ങളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. റെനോ 15 സീരീസ് ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ടീസർ വീഡിയോയിലൂടെയാണ് ഇക്കാര്യം ഓപ്പോ സ്ഥിരീകരിച്ചത്. വരാനിരിക്കുന്ന ഫോണുകളിൽ ഒന്നിന്റെ ഡിസൈൻ സംബന്ധിച്ച സൂചനയും ഈ ടീസർ നൽകുന്നുണ്ട്. ബ്ലൂ, വൈറ്റ് എന്നീ നിറങ്ങളിലുള്ള ഹാൻഡ്‌സെറ്റിനെ ടീസർ വീഡിയോ എടുത്തു കാണിക്കുന്നു, ഇതു കൂടാതെ അതിന്റെ പ്രീമിയം ഫിനിഷും ക്യാമറ ലേഔട്ടും കാണിക്കുന്നുണ്ട്.ഔദ്യോഗിക ടീസറിന് പുറമേ, ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒരു ടിപ്‌സ്റ്റർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ലീക്കുകൾ പ്രകാരം, റെനോ 15 5G സീരീസിൻ്റെ ഭാഗമായി നാല് സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാൻ ഓപ്പോ പദ്ധതിയിടുന്നു.
ഈ ഫോണുകളുടെ പേരുകൾ, സവിശേഷതകൾ, ലോഞ്ച് തീയതി എന്നിവ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
സാമൂഹ്യമാധ്യമമായ എക്സിൽ പങ്കിട്ട ഒരു പോസ്റ്റിലൂടെ ഓപ്പോ റെനോ 15 സീരീസ് 5G-യുടെ ഇന്ത്യയിലെ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. "ഉടൻ വരുന്നു" എന്ന അടിക്കുറിപ്പോടെയാണ് എക്സിലെ പോസ്റ്റ് എങ്കിലും, കമ്പനി ഇതുവരെ കൃത്യമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. പോസ്റ്റിൽ പങ്കിട്ട ടീസർ ചിത്രത്തിൽ വരാനിരിക്കുന്ന റെനോ 15 സീരീസ് 5G സ്മാർട്ട്‌ഫോണുകളിൽ ഒരെണ്ണത്തിൻ്റെ ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകൾ കാണിക്കുന്നു. ഓരോന്നിനും വ്യക്തമായ വ്യത്യസ്തമായ ബാക്ക് ഡിസൈൻ ഉണ്ടായിരിക്കും.
ബ്ലൂ വേരിയന്റിന് അറോറയോട് സാമ്യമുള്ള ഒരു ഗ്രേഡിയന്റ് ഫിനിഷ് ഉള്ളതായാണു തോന്നുന്നത്. അറോറ എന്നതു നോർത്തേൺ ലൈറ്റ്സിൽ കാണപ്പെടുന്ന ഒരു സ്വാഭാവിക ലൈറ്റ് ഇഫക്റ്റാണ്. മറുവശത്ത്, വെളുത്ത കളർ ഓപ്ഷനിലുള്ള മോഡൽ റിയർ പാനലിൽ റിബൺ പോലുള്ള പാറ്റേണുമായി വരുന്നു. നേരത്തെയുള്ള റിപ്പോർട്ടിൽ സൂചിപ്പിച്ചതു പോലെ, ഈ ഫോൺ റെനോ 15 പ്രോ മിനി ആണെന്ന് കരുതപ്പെടുന്നു. പ്രത്യേക റിബൺ-സ്റ്റൈൽ ഫിനിഷുള്ള ഗ്ലേസിയർ വൈറ്റ് നിറത്തിലാണ് മോഡൽ എത്തുകയെന്നാണു റിപ്പോർട്ടുകൾ.
രണ്ട് കളർ വേരിയന്റുകളിലും അല്പം പുതുക്കിയ ക്യാമറ മൊഡ്യൂൾ ഉണ്ട്. ക്യാമറ ഐലൻഡ് ഡിസൈൻ പഴയ ഐഫോൺ പ്രോ മോഡലുകൾക്ക് സമാനമാണ്. അതിൽ വൃത്താകൃതിയിലുള്ള മൂന്നു ലെൻസ് റിംഗുകളും ഒരു എൽഇഡി ഫ്ലാഷും സ്ഥാപിച്ചിരിക്കുന്നു.
ഇന്ത്യയിൽ ഉടനെ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന ഓപ്പോ റെനോ 15 5G സീരീസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ എക്സിൽ @passionategeekz എന്ന ഐഡിയിലുള്ള ടിപ്‌സ്റ്ററായ പരാസ് ഗുഗ്ലാനി പങ്കുവച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഈ സീരീസിൽ നാല് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടും. ഇവ ഓപ്പോ റെനോ 15, ഓപ്പോ റെനോ 15 പ്രോ, ഓപ്പോ റെനോ 15c, ഓപ്പോ റെനോ 15 പ്രോ മിനി എന്നിവയാണ്.
നാല് മോഡലുകളിലും AI പവർഡ് പോർട്രെയിറ്റ് ക്യാമറ ഫീച്ചർ ഉണ്ടാകുമെന്നു പറയപ്പെടുന്നു. റെനോ 15 പ്രോ മിനിയിൽ ഉയർന്ന റെസല്യൂഷനുള്ള 200 മെഗാപിക്സൽ ക്യാമറ സെൻസർ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. സ്റ്റാൻഡേർഡ് ഓപ്പോ റെനോ 15 ശക്തമായ 120x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി വരുമെന്നു പ്രതീക്ഷിക്കുന്നു, ഇന്ത്യൻ വിപണിയിൽ ഇതിന് 50,000 രൂപയിൽ താഴെ വിലയുണ്ടാകാം.
റെനോ 15c 7,000mAh ബാറ്ററിയോടെ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നും 40,000 രൂപയിൽ താഴെ വില വന്നേക്കാമെന്നും ടിപ്‌സ്റ്റർ പരാമർശിച്ചു. അതേസമയം, ഓപ്പോ റെനോ 15 പ്രോ വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നു പറയപ്പെടുന്നു.
പരസ്യം
പരസ്യം