Vivo X200 Mini

Vivo X200 Mini - ख़बरें

  • വിവോ X200 സീരീസിലെ മൂന്നു ഫോണുകൾ ഇന്ത്യയിലേക്ക്
    വിവോ തങ്ങളുടെ പുതിയ X200 സീരീസ് സ്മാർട്ട്ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. Vivo X200 സീരീസിൽ വിവോ X200, വിവോ X200 പ്രോ, X200 പ്രോ മിനി എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. ഈ ഫോണുകൾ ഇന്ത്യയിൽ എപ്പോൾ പുറത്തിറങ്ങുമെന്ന കാര്യം വിവോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വർഷം അവസാനത്തോടെ അവ എത്തുമെന്ന് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിവോ X200 സീരീസിലെ മൂന്ന് ഫോണുകളും മീഡിയടെക്കിൻ്റെ പുതിയ Dimensity 9400 പ്രോസസറുമായാണ് എത്തുന്നത്. പ്രമുഖ ജർമ്മൻ ഒപ്‌റ്റിക്‌സ് കമ്പനിയായ സീസുമായി സഹകരിച്ച് വികസിപ്പിച്ച നൂതന ക്യാമറ സംവിധാനങ്ങളും ഈ ഫോണിലുണ്ടാകും. 50 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഈ സീരീസിലെ ഫോണുകൾക്ക് നൽകിയിരിക്കുന്നു. ഈ ഫോണുകളിലെ ക്യാമറകൾ സീസുമായി ചേർന്നു രൂപകൽപ്പന ചെയ്‌തിരിക്കുന്നു
  • സ്മാർട്ട്ഫോൺ വിപണി പിടച്ചടക്കാൻ വിവോ X200 സീരീസ്
    വിവോ X200, X200 പ്രോ, X200 പ്രോ മിനി എന്നീ ഫോണുകളാണ് ലോഞ്ച് ചെയ്തത്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ്, OriginOS 5 എന്നിവയുൾപ്പെടെ ശ്രദ്ധേയമായ സവിശേഷതകളുമായാണ് വിവോ X200 സീരീസ് വരുന്നത്
  • പുതിയ ചിപ്പ്സെറ്റിൽ വിവോ X200 സീരീസ് പുറത്തിറങ്ങും
    തങ്ങളുടെ വരാനിരിക്കുന്ന X200 സീരീസ് സ്മാർട്ട്‌ഫോണുകൾ ഏറ്റവും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറോട് കൂടി ചൈനയിൽ അവതരിപ്പിക്കുമെന്ന് വിവോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മീഡിയടെക്ക് പുതിയ ചിപ്പ്സെറ്റ് പുറത്തിറക്കിയതിനു പിന്നാലെയാണ് ഈ വാർത്ത വന്നിരിക്കുന്നത്. ഏറ്റവും നൂതനമായ 3nm സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡൈമെൻസിറ്റി 9400 നിർമ്മിച്ചിരിക്കുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് 40% കൂടുതൽ ഊർജ്ജക്ഷമത ഇതിനുണ്ടാകും
പരസ്യം
© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »