Photo Credit: Vivo
സ്മാർട്ട്ഫോൺ വിപണിയിൽ ആധിപത്യം സൃഷ്ടിക്കുന്നതിനായി പ്രമുഖ ബ്രാൻഡായ വിവോ അവരുടെ X200 സീരീസ് സ്മാർട്ട്‌ഫോണുകൾ തിങ്കളാഴ്ച ചൈനയിൽ അവതരിപ്പിച്ചു. ഈ പുതിയ ലൈനപ്പിൻ്റെ ഭാഗമായി ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡ് മൂന്ന് മോഡലുകളാണ് അവതരിപ്പിച്ചത്. വിവോ X200, X200 പ്രോ, X200 പ്രോ മിനി എന്നീ ഫോണുകളാണ് ലോഞ്ച് ചെയ്തത്. X200, X200 പ്രോ എന്നിവ നേരത്തെ പുറത്തിറങ്ങിയ X100 സീരീസ് ഫോണുകളിൽ നിന്നുള്ള അപ്‌ഗ്രേഡുകളാണെങ്കിൽ X200 പ്രോ മിനി തികച്ചും പുതിയ മോഡലാണ്. ഇത് സമാനമായ ഹാർഡ്‌വെയർ വാഗ്ദാനം ചെയ്യുമെന്നതിനൊപ്പം ചെറിയ, കൂടുതൽ ഒതുക്കമുള്ള രൂപകൽപ്പനയിലാണു പുറത്തു വരുന്നത്. പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റ്, OriginOS 5 എന്നിവയുൾപ്പെടെ ശ്രദ്ധേയമായ സവിശേഷതകളുമായാണ് വിവോ X200 സീരീസ് വരുന്നത്. സർക്കിൾ ടു സെർച്ചിൻ്റെ വിവോയുടെ സ്വന്തം പതിപ്പ് പോലുള്ള നിരവധി AI പവർ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു.
ചൈനയിൽ വിവോ X200 ഫോണിൻ്റെ വില ആരംഭിക്കുന്നത് CNY 4300 (ഏകദേശം 51000 ഇന്ത്യൻ രൂപ) ആണ്. 12GB RAM+256GB സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിനാണ് ഈ വില. ലഭ്യമായ മറ്റ് സ്റ്റോറേജ് ഓപ്ഷനുകളിൽ 12GB+512GB, 16GB+512GB, 16GB+1TB എന്നിവ ഉൾപ്പെടുന്നു.
വിവോ X200 പ്രോയുടെ 12GB RAM+256GB സ്റ്റോറേജ് മോഡലിന് വില CNY 5999 (ഏകദേശം 63000 രൂപ) മുതൽ ആരംഭിക്കുന്നു. അതേസമയം, അതേ കോൺഫിഗറേഷനുള്ള വിവോ X200 പ്രോ മിനിയുടെ വില CNY 4699 (ഏകദേശം 56000 രൂപ) ആണ്.
ഈ സ്മാർട്ട്ഫോണുകൾ കാർബൺ ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, മൂൺലൈറ്റ് വൈറ്റ്, സഫയർ ബ്ലൂ എന്നിങ്ങനെ നാലു നിറങ്ങളിൽ വരുന്നു. ഇവ ഇപ്പോൾത്തന്നെ മുൻകൂറായി ഓർഡർ ചെയ്യാനാകും. വിവോ X200, X200 പ്രോ മിനി എന്നിവ ഒക്ടോബർ 19 മുതലും വിവോ X200 പോ ഒക്ടോബർ 25 മുതലും സ്റ്റോറുകളിൽ ലഭ്യമാകും.
6.67 ഇഞ്ച് 10-bit OLED LTPS ക്വാഡ് കർവ്ഡ് സ്‌ക്രീനും സീസ് നാച്ചുറൽ കളർ സപ്പോർട്ടുമുള്ള ഫോണാണ് വിവോ X200. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 50 മെഗാപിക്സൽ സോണി IMX921 പ്രധാന ക്യാമറ, 50 മെഗാപിക്സൽ സോണി IMX882 ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ് എന്നിവയുണ്ട്. 90W ഫാസ്റ്റ് വയർഡ് ചാർജിംഗുള്ള 5800mAh ബ്ലൂവോൾട്ട് ബാറ്ററിയാണ് ഇതിലുള്ളത്.
.
വിവോ X200 പ്രോക്ക് സമാനമായ സ്‌ക്രീനാണെങ്കിലും ചെറിയ വ്യത്യാസങ്ങളുണ്ട്. X200 പ്രോ മിനിക്ക് 6.31 ഇഞ്ച് ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഉള്ളത്. 50 മെഗാപിക്സൽ സോണി LYT-818 ക്യാമറയും 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് രണ്ട് പ്രോ മോഡലുകളും അവതരിപ്പിക്കുന്നത്. പക്ഷേ, ടെലിഫോട്ടോ ക്യാമറ വ്യത്യസ്തമാണ്. X200 പ്രോയിൽ 200 മെഗാപിക്സൽ സീസ് APO ടെലിഫോട്ടോ ലെൻസുണ്ട്, അതേസമയം പ്രോ മിനിയിൽ 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണുള്ളത്.
X100 അൾട്രായിൽ അവതരിപ്പിച്ചു
വിവോയുടെ V3+ ഇമേജിംഗ് ചിപ്പും പ്രോ മോഡലുകളിൽ ഉണ്ട്. X200 പ്രോയ്ക്ക് 6000mAh ബാറ്ററിയുണ്ട്, അതേസമയം പ്രോ മിനിക്ക് 5800mAh ബാറ്ററിയാണുള്ളത്. രണ്ടും 90W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
മൂന്ന് ഫോണുകൾക്കും പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണ് കരുത്തു നൽകുന്നത്, ഇത് സെക്കൻഡ് ജെനറേഷൻ 3nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ചതാണ്. 3.6GHz വരെ വേഗത കൈവരിക്കാൻ കഴിയുന്ന ഒരു Cortex-X925 കോർ ഇതിൽ ഉൾപ്പെടുന്നു. വിവോയുടെ പുതിയ OriginOS 5 ലാണ് ഫോണുകൾ പ്രവർത്തിക്കുന്നത്. അതിൽ സർക്കിൾ ടു സെർച്ച്, വിഷ്വൽ ലുക്ക്അപ്പ് ടൂൾ, ഡൈനാമിക് ഐലൻഡിന് സമാനമായ ഫീച്ചറായ ഒറിജിൻ ഐലൻഡ് തുടങ്ങിയ AI ഫീച്ചറുകൾ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം