ഇന്ത്യൻ വിപണി കീഴടക്കാൻ വിവോയുടെ രണ്ടു ഫോണുകളെത്തി
വിവോ X200 പ്രോയുടെ 16GB റാമും 512GB സ്റ്റോറേജുമുള്ള പതിപ്പിന് 94,999 രൂപയാണു വില വരുന്നത്. ഇത് കോസ്മോസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ രണ്ട് കളർ ഓപ്ഷനുകളിലാണ് വരുന്നത്. സാധാരണ വിവോ X200 രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 65,999 രൂപയാണ് വില. അതേസമയം 16GB റാമും 512GB സ്റ്റോറേജുമുള്ള വേരിയൻ്റിന് 71,999. കോസ്മോസ് ബ്ലാക്ക്, നാച്ചുറൽ ഗ്രീൻ എന്നീ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാണ്.