വില തുച്ഛം ഗുണം ചെയ്യും, ടെക്നോ കാമൺ 30S വിപണിയിലെത്തി
ടെക്നോ കാമൺ 30S ആണ് ട്രാൻസ്ഷൻ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണായി പുറത്തു വന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. മീഡിയടെക് ഹീലിയോ ജ G100 പ്രൊസസർ ഫോണിന് കരുത്ത് പകരുന്നു. 8GB വരെ RAM ആണ് ഇതിലുള്ളത്. 50 മെഗാപിക്സലിൻ്റെ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 13 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 ൽ പ്രവർത്തിക്കുന്ന ടെക്നോ കാമൺ 30S, 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണുള്ളത്