Photo Credit: Tecno
മിതമായ വിലക്ക് മികച്ച ഫീച്ചറുകളുള്ള ഫോണുകൾ അന്വേഷിക്കുന്നവർ ആശ്രയിച്ചിരുന്ന ബ്രാൻഡുകളിൽ ഒന്നാണ് ടെക്നോ. നിരവധി മോഡൽ സ്മാർട്ട്ഫോണുകൾ ടെക്നോ കുറച്ചു കാലത്തിനിടയിൽ പുറത്തിറക്കിയിട്ടുണ്ട്. അവരുടെ കാമൺ സീരീസ് സ്മാർട്ട്ഫോണുകൾ വളരെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. കഴിഞ്ഞ ദിവസം ആ സീരീസിലെ പുതിയ മോഡൽ പാക്കിസ്ഥാനിൽ ലോഞ്ച് ചെയ്തിട്ടുണ്ട്. ടെക്നോ കാമൺ 30S ആണ് ട്രാൻസ്‌ഷൻ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായി പുറത്തു വന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. മീഡിയടെക് ഹീലിയോ ജ G100 പ്രൊസസർ ഫോണിന് കരുത്ത് പകരുന്നു. 8GB വരെ RAM ആണ് ഇതിലുള്ളത്. 50 മെഗാപിക്സലിൻ്റെ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 13 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 ൽ പ്രവർത്തിക്കുന്ന ടെക്നോ കാമൺ 30S, 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണുള്ളത്. Wi-Fi, NFC, 4G കണക്റ്റിവിറ്റി തുടങ്ങിയ ഫീച്ചറുകളുമായാണ് ഫോൺ എത്തുന്നത്.
8GB RAM + 256GB സ്റ്റോറേജുമുള്ള ടെക്‌നോ കാമൺ 30S ഫോണിൻ്റെ മുൻനിര മോഡലിന് PKR 59999 (ഏകദേശം 18200 രൂപ) ആണ് വില. 6GB RAM + 128GB സ്റ്റോറേജ്, 8GB RAM + 128GB സ്റ്റോറേജ് എന്നിവയുള്ള മോഡലുകളുടെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കമ്പനിയുടെ വെബ്സൈറ്റ് വഴി നിങ്ങൾക്ക് പാക്കിസ്ഥാനിൽ ഫോൺ വാങ്ങാം. ഇത് മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. സെലസ്റ്റിയൽ ബ്ലാക്ക്, ഡോൺ ഗോൾഡ്, നെബുല വയലറ്റ് എന്നീ നിറങ്ങളിലാണു ഫോണെത്തുന്നത്. അതേസമയം ടെക്നോ കാമൺ 30S ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല.
ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണാണ് ടെക്നോ കാമൺ 30S. രണ്ടു സ്ലോട്ടിലും നാനോ സിമ്മാണ് ഉപയോഗിക്കാനാവുക ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ടെക്‌നോയുടെ HiOS 14 ഇൻ്റർഫേസിൽ ഇതു പ്രവർത്തിക്കുന്നു. 120Hz റീഫ്രഷ് റേറ്റ്, 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലെവൽ, 1,080x2,436 പിക്സൽ ഫുൾ HD+ റെസല്യൂഷൻ എന്നിവയോടു കൂടിയ 6.78 ഇഞ്ച് കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത.
മീഡിയടെക് ഹീലിയോ G100 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 8GB RAM വരെയാണ് ഇതിലുണ്ടാവുക. ചിത്രങ്ങളെടുക്കുന്നതിനും വീഡിയോകൾ റെക്കോർഡു ചെയ്യുന്നതിനുമായി, സോണി IMX896 സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള (OIS) 50 മെഗാപിക്സൽ പ്രധാന ക്യാമറയാണ് ടെക്നോ കാമൺ 30S ലുള്ളത്. പോർട്രെയിറ്റ് ഷോട്ടുകൾ മെച്ചപ്പെടുത്താൻ 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിൽ നൽകിയിരിക്കുന്നു. മുൻവശത്ത്, ഹോൾ പഞ്ച് കട്ട്ഔട്ടിൽ 13 മെഗാപിക്സൽ സെൽഫി ക്യാമറയുള്ള ഈ ഹാൻഡ്സെറ്റിൽ ഡ്യുവൽ എൽഇഡി ഫ്ലാഷും സജ്ജമാക്കിയിട്ടുണ്ട്.
256GB വരെ ഇൻ്റേണൽ സ്റ്റോറേജ് ഫോൺ വാഗ്ദാനം ചെയ്യുന്നു. 4G LTE, Wi-Fi, ബ്ലൂടൂത്ത്, GPS, NFC(കോൺടാക്റ്റ്‌ലെസ്സ് പേയ്‌മെൻ്റുകൾക്കായി) എന്നീ കണക്റ്റിവിറ്റികളെ ഇതു പിന്തുണയ്‌ക്കുന്നു. ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനുമായി ഒരു USB ടൈപ്പ് C പോർട്ട് ആണുള്ളത്. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ആംബിയൻ്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ സെൻസറുകളും ഇതിൽ ഉൾപ്പെടുന്നു.
ടെക്നോ കാമൺ 30S ന് 33W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണുള്ളത്. ഫിംഗർപ്രിൻ്റ് സ്കാനറുള്ള ഈ ഫോണിന് പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്നതിൽ IP53 റേറ്റിംഗാണുള്ളത്. 164.49mm ഉയരവും 74.55mm വീതിയും 7.62mm കനവുമാണ് ഇതിനുള്ളത്.
പരസ്യം
പരസ്യം