Photo Credit: Tecno
2024 ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) അവതരിപ്പിച്ച കാമൺ 30 സീരീസിൻ്റെ പിൻഗാമിയായി കാമൺ 40 സീരീസ് സ്മാർട്ട്ഫോൺ കമ്പനിയായ ടെക്നോ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. കാമൺ 30 സീരീസിൽ സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ ഉൾപ്പെടുന്നു. ഈ സീരീസിലെ ഫോണുകൾ 4G, 5G വേരിയൻ്റുകളിൽ ലഭ്യമാണ്. ടെക്‌നോ ഇതുവരെ കാമൺ 40 ലൈനപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അടുത്തിടെ, കാമൺ 40 പ്രോ 5G എന്ന് വിശ്വസിക്കപ്പെടുന്ന ടെക്നോയുടെ ഒരു സ്മാർട്ട്‌ഫോൺ ജനപ്രിയ ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ലിസ്റ്റിംഗ് ഫോണിനെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തി. ഈ മോഡലിൽ പ്രതീക്ഷിക്കുന്ന പ്രോസസ്സർ, റാം, അതിൻ്റെ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഈ വിശദാംശങ്ങളിൽ ഉൾപ്പെടുന്നു. കാമൺ 40 സീരീസിലൂടെ പുതിയ മുന്നേറ്റം നടത്താൻ ടെക്നോ ഒരുങ്ങുകയാണെന്ന് ഇത് സൂചന നൽകുന്നു.
"Tecno Tecno CM7" എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ ഹാൻഡ്‌സെറ്റ് ഗീക്ക്ബെഞ്ചിൽ കണ്ടെത്തി. ഈ ഫോൺ ടെക്നോ കാമൺ 40 പ്രോ 5G ആയി അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, ഈ ഫോൺ സിംഗിൾ-കോർ സ്കോർ 1,034, മൾട്ടി-കോർ സ്കോർ 3,257 എന്നിങ്ങനെ നേടിയിട്ടുണ്ട്.
നേരത്തെ, EEC ഡാറ്റാബേസിലെ മറ്റൊരു ലിസ്റ്റിംഗ് സൂചിപ്പിക്കുന്നതു പ്രകാരം ടെക്നോ കാമൺ 40 പ്രോ 5G, അതിൻ്റെ വേരിയൻ്റായ കാമൺ 40 പ്രീമിയർ 5G എന്നിവയ്ക്ക് യഥാക്രമം CM7, CM8 എന്നീ മോഡൽ നമ്പറുകളാണ് ഉള്ളതെന്നാണ്.
ഒക്ടാ കോർ ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ടെക്നോ കാമൺ 40 പ്രോ 5G ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗീക്ബെഞ്ച് ലിസ്റ്റിങ്ങിൽ വ്യക്തമാക്കുന്നു. ഈ ചിപ്‌സെറ്റിൽ 2.0GHz വേഗതയിൽ പ്രവർത്തിക്കുന്ന നാല് കോറുകളും 2.5GHz വേഗതയിൽ പ്രവർത്തിക്കുന്ന മറ്റൊരു നാല് കോറുകളും ഉൾപ്പെടുന്നു. 91മൊബൈൽസ് പറയുന്നതനുസരിച്ച്, ഈ പുതിയ ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ് ആയിരിക്കും. ടെക്നോ കാമൺ 30 പ്രോ 5G ഫോണിൻ്റെ പിൻഗാമിയായി ഇതു പുറത്തു വരും.
ടെക്നോ കാമൺ 40 പ്രോ 5G ഫോണിൽ 8GB റാം ആയിരിക്കും ഉണ്ടാവുകയെന്നും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ഗീക്ബെഞ്ചിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കുമ്പോൾ ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കി ടെക്നോ വികസിപ്പിച്ചെടുത്ത HiOS 15-ൽ ആയിരിക്കും ഈ മോഡൽ പ്രവർത്തിക്കുക.
IMEI ഡാറ്റാബേസിൽ മോഡൽ നമ്പർ CM8 ആയി ടെക്നോ കാമൺ 40 പ്രോ 5G കണ്ടതായി നേരത്തെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് ഫോണിൻ്റെ മറ്റൊരു പതിപ്പിനെ സൂചിപ്പിക്കുന്നതാവാം. കൂടാതെ, EEC (യൂറേഷ്യൻ ഇക്കണോമിക് കമ്മീഷൻ) ലിസ്റ്റിംഗിൽ നിന്നുള്ള വിവരങ്ങൾ ശരിയാണെങ്കിൽ, ഈ സീരീസിൽ ടെക്നോ കാമൺ 40 പ്രീമിയർ 5G എന്നൊരു വേരിയൻ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ടെക്നോ കാമൺ 40 പ്രോ, ബേയ്‌സ് കാമൺ 40 എന്നിവയുടെ 4G മോഡലുകൾക്ക് യഥാക്രമം CM6, CM5 എന്നീ മോഡൽ നമ്പറുകൾ ആകുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
പരസ്യം
പരസ്യം