ടെക്നോ ഫാൻ്റം വി ഫ്ലിപ്പ് 2 5G ഹാൻഡ്സെറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കൂ

ടെക്നോ ഫാൻ്റം വി ഫ്ലിപ്പ് 2 5G ഹാൻഡ്സെറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കൂ
ഹൈലൈറ്റ്സ്
  • ഇതിൻ്റെ മെയിൻ ഡിസ്പ്ലേ 6.9 ഇഞ്ചിൻ്റെ ആകുമെന്നാണു പ്രതീക്ഷിക്കുന്നത്
  • ആൻഡ്രോയ്ഡ് 14 ലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്
  • മുൻഗാമിയായ ടെക്നോ ഫാൻ്റം വി ഫ്ലിപ്പിൻ്റെ അതേ ക്യാമറ ഫീച്ചേഴ്സ് തന്നെയാണ്
പരസ്യം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട പേരാണ് ട്രാൻഷൻ ഹോൾഡിംഗ്സിൻ്റേത്. അവരുടെ ബഡ്ജറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഇൻഫിനിക്സ്, ഐടെൽ, ടെക്നോ എന്നിവയും അവയുടെ സ്മാർട്ട്ഫോണുകളും നിരവധി പേർക്കു പ്രിയങ്കരമാണ്. എന്നാൽ ബഡ്ജറ്റ് ഫോണുകളിൽ മാത്രമൊതുങ്ങി നിൽക്കാനല്ല ചൈനീസ് കമ്പനിയുടെ ലക്ഷ്യം. സാധാരണക്കാർക്കിടയിൽ മിതമായ വിലയുടെ ഫോണുകൾക്കു സ്വീകാര്യത ലഭിക്കുന്നതു പോലെ പ്രീമിയം സ്വഭാവമുള്ള ഫോണുകൾ താരതമ്യേനെ കുറഞ്ഞ വിലക്കു നൽകുന്നതിനും ഇന്ത്യയിൽ മാർക്കറ്റുണ്ടെന്നു മനസിലാക്കി ട്രാൻഷൻ ഗ്രൂപ്പ് തങ്ങളുടെ ബ്രാൻഡുകൾ വഴി അത്തരം ഫോണുകളും പുറത്തിറക്കുന്നുണ്ട്.

തങ്ങളുടെ പ്രധാന ബ്രാൻഡുകളിൽ ഒന്നായ ടെക്നോയുടെ കീഴിൽ അത്തരത്തിൽ പുറത്തിറക്കിയ സ്മാർട്ട്ഫോണായിരുന്നു ടെക്നോ ഫാൻ്റം വി ഫ്ലിപ് 5G. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടെക്നോ ഫാൻ്റം വി ഫ്ലിപ് 5G വിപണിയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോൺ എന്ന നിലയിൽ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ അതിൻ്റെ പിൻഗാമിയായി ടെക്നോ ഫാൻ്റം വി ഫ്ലിപ്പ് 2 5G അവതരിപ്പിക്കപ്പെടാൻ പോവുകയാണ് ചൈനീസ് കമ്പനി.

ടെക്നോ ഫാൻ്റം വി ഫ്ലിപ് 2 5G ഫോണിൻ്റെ ലോഞ്ചിങ്ങ് ഉടനെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിൻ്റെ കൃത്യമായ തീയ്യതി ഇതുവരെ പുറത്തു വന്നിട്ടില്ല. എന്നാൽ ലോഞ്ചിംഗ് തീയ്യതിക്കു മുൻപു തന്നെ ഫോണിൻ്റെ വില, സവിശേഷതകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലീക്കായി പുറത്തു വരുന്നുണ്ട്. 64 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയും മീഡിയാടെക് ഡൈമൻസിറ്റി 8020 ചിപ്പ്സെറ്റുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തു വരുന്നതെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

ലീക്ക് ചെയ്യപ്പെട്ട ടെക്നോ ഫാൻ്റം വി ഫ്ലിപ് 2 5G സ്മാർട്ട്ഫോണിൻ്റെ ഇന്ത്യയിലെ വില വിവരങ്ങൾ:

ടിപ്സ്റ്ററായ പരാസ് ഗുഗ്ലാനിയാണ് (@passionategeeks) സാമൂഹ്യമാധ്യമമായ എക്സിൽ ടെക്നോ ഫാൻ്റം വി ഫ്ലിപ് 2 5Gക്ക് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ചു വെളിപ്പെടുത്തിയത്. ടിപ്സ്റ്റർ പറയുന്നതു പ്രകാരം ഫ്ലിപ് സ്റ്റൈലിലുള്ള ഫോൾഡബിൾ ഹാൻഡ്സെറ്റായ ടെക്നോ ഫാൻ്റം വി ഫ്ലിപ് 2 5Gക്ക് 55000 മുതൽ 60000 രൂപ വരെ വില പ്രതീക്ഷിക്കാം. ഗ്രേ, ഗ്രീൻ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാവുക. ഇതിൻ്റെ മുൻഗാമിയായ ടെക്നോ ഫാൻ്റം വി ഫ്ലിപ് 5G യുടെ 8GB RAM + 256GB സ്റ്റോറേജ് വേരിയൻ്റിന് ഇന്ത്യയിൽ 54999 രൂപയായിരുന്നു വില. ബ്ലാക്ക്, മിസ്റ്റിക് ഡാൺ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമായിരുന്നത്.

ലീക്ക് ചെയ്യപ്പെട്ട ടെക്നോ ഫാൻ്റം വി ഫ്ലിപ് 2 5G ഫോണിൻ്റെ സവിശേഷതകൾ:

6.9 ഇഞ്ചിൻ്റെ ഫുൾ HD+ (1080x2640pixels) AMOLED മെയിൻ ഡിസ്പ്ലേയും 1.32 ഇഞ്ചിൻ്റെ (466x466 pixels) കവർ ഡിസ്പ്ലേയുമാണ് ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഒക്ട കോർ മീഡിയാടെക് ഡൈമൻസിറ്റി 8020 ചിപ്സെറ്റിലാണ് ഇതു പ്രവർത്തിക്കുന്നത്. മുൻഗാമിയായ ഫാൻ്റം വി ഫ്ലിപ്പിൽ ഉണ്ടായിരുന്ന മീഡിയാടെക് ഡൈമൻസിറ്റി 8020 ചിപ്പ്സെറ്റിനെ താരതമ്യം ചെയ്യുമ്പോൾ ഇതൊരു പ്രധാനപ്പെട്ട അപ്ഗ്രേഡാണ്. ആൻഡ്രോയ്ഡ് 14 ആണ് ഈ ഫോണിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നത്.

അതേസമയം ക്യാമറയുടെ കാര്യത്തിൽ പുതിയ മോഡലിൽ യാതൊരു അപ്ഗ്രേഡും സംഭവിക്കാൻ സാധ്യതയില്ല. ടെക്നോ ഫാൻ്റം വി ഫ്ലിപ്പിൽ ഉണ്ടായിരുന്ന അതേ ക്യാമറ സെറ്റപ്പ് തന്നെയാകും ടെക്നോ ഫാൻ്റം വി ഫ്ലിപ് 2 വിലും ഉണ്ടാവുക. പുറത്തേക്ക് ആമുഖമായി 64 മെഗാപിക്സലും 13 മെഗാപിക്സലുമുള്ള രണ്ടു ക്യാമറകളാണ് ഇതിലുണ്ടാവുക. സെൽഫികൾക്കും മറ്റുമായി 32 മെഗാപിക്സൽ സെൻസറുള്ള ക്യാമറയും നൽകിയിരിക്കുന്നു. ഫിംഗർപ്രിൻ്റ് സെൻസർ, ഫേസ് അൺലോക്ക് ഫീച്ചർ എന്നിവയുള്ള ഈ സ്മാർട്ട്ഫോണിന് 196 ഗ്രാം ഭാരമാണ് പ്രതീക്ഷിക്കുന്നത്.

Comments
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »