Redmi Note 14 Pro

Redmi Note 14 Pro - ख़बरें

  • ഇനി റെഡ്മി ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണി ഭരിക്കും
    ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ HyperOS 1.0 ഇൻ്റർഫേസിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണാണ് (നാനോ സിം) റെഡ്മി നോട്ട് 14 പ്രോ+. 120Hz റീഫ്രഷ് റേറ്റ്, 3000 nits പീക്ക് ബ്രൈറ്റ്നസ് ലെവൽ 1.5K റെസല്യൂഷൻ എന്നിവയോടു കൂടിയ (1,220x2,712 പിക്‌സൽ) 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത. കൂടാതെ മെച്ചപ്പെടുത്തിയ ദൃശ്യങ്ങൾക്കായി അഡാപ്റ്റീവ് HDR10+, ഡോൾബി വിഷൻ എന്നിവയും ഉൾപ്പെടുന്നു. ഇത് സുഗമമായ പ്രകടനത്തിനായി 2560Hz ഇൻസ്റ്റൻ്റ് ടച്ച് സാമ്പിൾ റേറ്റും 1920Hz ഹൈ-ഫ്രീക്വൻസി ഡിമ്മിംഗും നൽകുന്നു
  • റെഡ്മി നോട്ട് 14 സ്വന്തമാക്കാനുള്ള കാത്തിരിപ്പ് ഉടനെ അവസാനിക്കും
    റെഡ്മി നോട്ട് 14 5G ഫോണിനു വേണ്ടിയുള്ള ആമസോൺ ഇന്ത്യ പേജിൽ നിന്നും വ്യക്തമാകുന്നത് ഫോൺ ഉടൻ തന്നെ ആമസോണിലൂടെ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാകുമെന്നാണ്. ചൈനയിൽ പുറത്തിറക്കിയ പതിപ്പിന് സമാനമായ മോഡൽ തന്നെയാകും ഇന്ത്യയിലും എത്തുകയെന്ന് പേജ് കാണിക്കുന്നു. ഫോൺ കുറഞ്ഞത് രണ്ട് നിറങ്ങളിലെങ്കിലും വരുമെന്നും സ്ഥിരീകരിക്കുന്നുണ്ട്. മാർബിൾ പാറ്റേണിലുള്ള വൈറ്റ്, ബ്ലാക്ക് നിറങ്ങളിലാണ് ലഭ്യമാവുക. ചൈനയിൽ, ഫോൺ ഇവക്കു പുറമെ നീല നിറത്തിലും ലഭ്യമാണ്.
  • ഇന്ത്യയിൽ റെഡ്മി നോട്ട് സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യാൻ ദിവസങ്ങൾ മാത്രം
    റെഡ്മി നോട്ട് 14 പ്രോ പ്ലസിൻ്റെ സവിശേഷതകൾ പ്രദർശിപ്പിച്ച് ഒരു വെബ്പേജ് ഷവോമി ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. പുറത്തു വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൽ കർവ്ഡ് AMOLED ഡിസ്‌പ്ലേയാകും ഉണ്ടാവുക. അതിനു കോർണിങ്ങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2-വിൻ്റെ സംരക്ഷണവുമുണ്ട്. ഇത് ബ്ലാക്ക്, പർപ്പിൾ എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാണ്. പർപ്പിൾ വേരിയൻ്റിന് വീഗൻ ലെതർ ഫിനിഷ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൻ്റെ ക്യാമറ സിസ്റ്റത്തിൽ ട്രിപ്പിൾ റിയർ ക്യാമറ ഉൾപ്പെടുന്നു. മെയിൻ ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് ഉണ്ടാവുക. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗാണ് ഇതിനുണ്ടാവുക
  • റെഡ്മിയുടെ പുതിയ കില്ലാഡി കളിക്കളത്തിലേക്ക്
    റെഡ്മി നോട്ട് 14 5G സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ഷവോമി ഇന്ത്യ അടുത്തിടെയാണ് സൂചന നൽകിയത്. ഈ അറിയിപ്പ് ആദ്യം അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ (മുമ്പ് ട്വിറ്റർ) വന്നതിനു ശേഷം കമ്പനിയുടെ ഇൻസ്റ്റാഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. പുതിയ സ്മാർട്ട്ഫോണുകൾ ഡിസംബർ 9ന് ഇന്ത്യയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന സീരീസിലെ ഫോണുകളെ കുറിച്ച് ഷവോമി ഇന്ത്യ പ്രത്യേക വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും(എഐ) നൂതന ക്യാമറ സാങ്കേതികവിദ്യയും അടക്കമുള്ള ഫീച്ചറുകളിലാവും ഈ സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അവർ സൂചന നൽകി.

Redmi Note 14 Pro - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »