റെഡ്മി നോട്ട് 14 പ്രോ പ്ലസിന് മികച്ച സവിശേഷതകൾ ഉറപ്പിക്കാം
Photo Credit: Redmi
റെഡ്മി നോട്ട് 14 പ്രോ+ ഇന്ത്യയിലെ ലോഞ്ചിന് മുന്നോടിയായി കറുത്ത നിറത്തിൽ ടീസ് ചെയ്തിട്ടുണ്ട്
റെഡ്മി അവരുടെ നോട്ട് 14 സീരീസ് ഫോണുകൾ ഡിസംബർ 9-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ചൈനയിൽ ലോഞ്ച് ചെയ്ത് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് ഈ സീരീസ് ഇന്ത്യയിലേക്കു വരുന്നത്. ഈ സീരീസിൽ സാധാരണ റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ പ്ലസ് എന്നിങ്ങനെ മൂന്നു മോഡൽ ഫോണുകളാണ് ഉണ്ടാവുക. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, ഈ സീരീസിലെ മുൻനിര മോഡലായ റെഡ്മി നോട്ട് 14 പ്രോ പ്ലസിനെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ കമ്പനിയായ ഷവോമി ഇന്ത്യ പങ്കിടുന്നുണ്ട്. ടീസറുകൾ അനുസരിച്ച്, ഈ ഫോണിന് കർവ്ഡ് AMOLED ഡിസ്‌പ്ലേയും 50 മെഗാപിക്‌സൽ ക്യാമറയും ഉണ്ടായിരിക്കും. ഈ ഫീച്ചറുകൾ ഫോണിൻ്റെ ചൈനീസ് പതിപ്പിനു സമാനമാണ്. മിതമായ നിരക്കിൽ പ്രീമിയം ഫീച്ചറുകൾ നൽകുന്നതിന് റെഡ്മി നോട്ട് സീരീസ് അറിയപ്പെടുന്നതിനാൽ ലോഞ്ചിനെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.
റെഡ്മി നോട്ട് 14 പ്രോ പ്ലസിൻ്റെ സവിശേഷതകൾ പ്രദർശിപ്പിച്ച് ഒരു വെബ്പേജ് ഷവോമി ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. പുറത്തു വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൽ കർവ്ഡ് AMOLED ഡിസ്‌പ്ലേയാകും ഉണ്ടാവുക. അതിനു കോർണിങ്ങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2-വിൻ്റെ സംരക്ഷണവുമുണ്ട്. ഇത് ബ്ലാക്ക്, പർപ്പിൾ എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാണ്. പർപ്പിൾ വേരിയൻ്റിന് വീഗൻ ലെതർ ഫിനിഷ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോണിൻ്റെ ക്യാമറ സിസ്റ്റത്തിൽ ട്രിപ്പിൾ റിയർ ക്യാമറ ഉൾപ്പെടുന്നു. മെയിൻ ക്യാമറയിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് ഉണ്ടാവുക. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP68 റേറ്റിംഗാണ് ഇതിനുണ്ടാവുക.
റെഡ്മി 14 പ്രോ പ്ലസിൽ 20-ലധികം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഫീച്ചറുകൾ ഉൾപ്പെടുമെന്നും ഷവോമി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ഫീച്ചറുകളെ കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ അവർ ഇതുവരെ പങ്കുവെച്ചിട്ടില്ല.
ഈ വിവരങ്ങളിൽ നിന്ന്, റെഡ്മി നോട്ട് 14 പ്രോ പ്ലസിൻ്റെ ഇന്ത്യൻ പതിപ്പ് ചൈനയിൽ പുറത്തിറങ്ങിയ മോഡലിന് സമാനമാണെന്നു തന്നെയാണ് കരുതേണ്ടത്.
120Hz റീഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസിൻ്റെ ചൈനീസ് മോഡലിലുള്ളത്. ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 7s ജെൻ 3 പ്രോസസറാണ് ഇതിനു കരുത്തു നൽകുന്നത്. കൂടാതെ 16GB വരെ റാമും 512GB വരെ ഇൻ്റേണൽ സ്റ്റോറേജും ഉണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഫോണിനുള്ളത്. 50 മെഗാപിക്സൽ ലൈറ്റ് ഹണ്ടർ 900 മെയിൻ ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കായി 20 മെഗാപിക്സൽ ഒമ്നിവിഷൻ OV20B സെൻസർ ഉണ്ട്. 6,200mAh ബാറ്ററിയാണ് ഈ ഫോൺ നൽകുന്നത്, ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
പരസ്യം
പരസ്യം
Jurassic World: Rebirth OTT Release: Know When, Where to Watch the Scarlett Johansson-Starrer
Karam Is Now Streaming Online: Where to Watch Vineeth Sreenivasan's Malayali Action Thriller
Kamaro 2 Is Streaming Now on Sun NXT: Know All About the Horror Suspense Film
Saali Mohabbat OTT Release: Know When and Where to Watch the Radhika Apte-Starrer