Photo Credit: Xiaomi
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ റെഡ്മി പുതിയ മൂന്നു ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റെഡ്മി നോട്ട് 14 പ്രോ+, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 എന്നിവ തിങ്കളാഴ്ചയാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയിൽ നിന്നുള്ള പുതിയ നോട്ട് സീരീസ് സ്‌മാർട്ട്‌ഫോണുകളിൽ 120Hz റീഫ്രഷ് റേറ്റും 3000nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവലുമുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയാണുള്ളത്. റെഡ്മി നോട്ട് 14 മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റിൽ പ്രവർത്തിക്കുമ്പോൾ നോട്ട് 14 പ്രോ മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ ചിപ്പാണുള്ളത്. ഈ ലൈനപ്പിലെ ഏറ്റവും പ്രീമിയം മോഡലായ റെഡ്മി നോട്ട് 14 പ്രോ+ ഫോണിൽ സ്നാപ്ഡ്രാഗൺ 7s Gen 3 ചിപ്പ് നൽകിയിരിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും പരമാവധി 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,200mAh ബാറ്ററിയുമാണ് ഇതിലുള്ളത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ പ്രോ മോഡലുകൾക്ക് IP68 റേറ്റിംഗുള്ളപ്പോൾ അടിസ്ഥാന മോഡലിന് IP64 റേറ്റഡ് ബിൽഡ് ആണുള്ളത്.
റെഡ്മി നോട്ട് 14 Pro+ ഫോണിൻ്റെ വില Rs. 8GB + 128GB വേരിയൻ്റിന് 29,999 രൂപയും 8GB + 256GB, 12GB + 512GB വേരിയൻ്റുകളുടെ വില യഥാക്രമം 31,999 രൂപ, 34,999 രൂപ എന്നിങ്ങനെയുമാണ്.
റെഡ്മി നോട്ട് 14 പ്രോയുടെ 8GB + 128GB സ്റ്റോറേജ് ഓപ്ഷന് 23,999 രൂപയിൽ വില ആരംഭിക്കുന്നു. അതേസമയം 8GB + 256GB ഓപ്ഷൻ്റെ വില 25,999 രൂപയാണ്. സ്പെക്ടർ ബ്ലൂ, ഫാൻ്റം പർപ്പിൾ, ടൈറ്റൻ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ പ്രോ മോഡലുകൾ ലഭ്യമാണ്.
റെഡ്മി നോട്ട് 14 ൻ്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 8GB + 128GB പതിപ്പിന് 17,999 രൂപയിലാണ്. 8GB + 128GB, 8GB + 256GB മോഡലുകളുടെ വില യഥാക്രമം 18,999 രൂപയും 20,999 രൂപയുമാണ്. ടൈറ്റൻ ബ്ലാക്ക്, മിസ്റ്റിക് വൈറ്റ്, ഫാൻ്റം പർപ്പിൾ ഷേഡുകൾ എന്നിവയിൽ ഇത് വാഗ്ദാനം ചെയ്യുന്നു.
ഈ മൂന്ന് മോഡലുകളും ഡിസംബർ 13 ഉച്ചയ്ക്ക് 12 മണി മുതൽ Mi.com, Flipkart, മറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ വിൽപ്പനയ്‌ക്കെത്തും.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ HyperOS 1.0 ഇൻ്റർഫേസിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണാണ് (നാനോ സിം) റെഡ്മി നോട്ട് 14 പ്രോ+. 120Hz റീഫ്രഷ് റേറ്റ്, 3000 nits പീക്ക് ബ്രൈറ്റ്നസ് ലെവൽ 1.5K റെസല്യൂഷൻ എന്നിവയോടു കൂടിയ (1,220x2,712 പിക്‌സൽ) 6.67 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത. കൂടാതെ മെച്ചപ്പെടുത്തിയ ദൃശ്യങ്ങൾക്കായി അഡാപ്റ്റീവ് HDR10+, ഡോൾബി വിഷൻ എന്നിവയും ഉൾപ്പെടുന്നു. ഇത് സുഗമമായ പ്രകടനത്തിനായി 2560Hz ഇൻസ്റ്റൻ്റ് ടച്ച് സാമ്പിൾ റേറ്റും 1920Hz ഹൈ-ഫ്രീക്വൻസി ഡിമ്മിംഗും നൽകുന്നു.
സ്‌ക്രീൻ സംരക്ഷണത്തിനായി കോർണിങ്ങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 ആണെങ്കിലും റിയർ പാനലിൽ കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 7i കോട്ടിംഗാണുള്ളത്. 4nm സ്നാപ്ഡ്രാഗൺ 7s Gen 3 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോൺ 12GB വരെ റാമും 512GB വരെ ഇൻ്റേണൽ സ്റ്റോറേജുമായാണ് വരുന്നത്.
ഫോട്ടോഗ്രാഫിക്കായി, റെഡ്മി നോട്ട് 14 പ്രോ+ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. HyperOlS സ്റ്റെബിലൈസേഷനോടുകൂടിയ 50 മെഗാപിക്സൽ ലൈറ്റ് ഹണ്ടർ 800 സെൻസറാണ് പ്രധാന ക്യാമറയുടെ സവിശേഷത. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 2.5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി, 20 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുണ്ട്.
5G, Wi-Fi 6, ബ്ലൂടൂത്ത് 5.4, USB Type-C, GPS, Galileo, GLONASS, Beidou, NFC എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, ഗൈറോസ്‌കോപ്പ്, ഐആർ കൺട്രോൾ, ഫ്ലിക്കർ സെൻസർ എന്നിങ്ങനെ വിവിധ സെൻസറുകളും ഫോണിലുണ്ട്. ഇതിനു പുറമെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്.
IP68 റേറ്റിംഗുള്ള ഫോണിൽ 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,200mAh ബാറ്ററിയാണുള്ളത്. ചൂട് നിയന്ത്രിക്കാൻ, 5,000mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഇതിൽ ഉൾപ്പെടുന്നു. 162.53x74.67x8.75mm വലിപ്പമുള്ള ഫോണിന് 210.8 ഗ്രാം ഭാരമുണ്ട്. ഇത് നാല് വർഷത്തെ ഫ്ലൂൻസി സർട്ടിഫിക്കറ്റിനൊപ്പം വരുന്നു.
റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 എന്നീ ഫോണുകൾ റെഡ്മി നോട്ട് 14 Pro+ മോഡലിൻ്റെ അതേ സിം, സോഫ്റ്റ്‌വെയർ സവിശേഷതകൾ പങ്കിടുന്നുണ്ട്. രണ്ട് ഫോണുകൾക്കും 6.67 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. റെഡ്മി നോട്ട് 14 പ്രോയ്ക്ക് 1.5K റെസല്യൂഷൻ ഡിസ്‌പ്ലേയുണ്ട്, മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ പ്രൊസസർ കരുത്തു നൽകുന്നു. റെഡ്മി നോട്ട് 14 ഫോണിന് ഫുൾ HD+ ഡിസ്‌പ്ലേയുണ്ട്, ഇത് മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രൊസസറിൽ പ്രവർത്തിക്കുന്നു.
റെഡ്മി നോട്ട് 14 പ്രോയ്ക്ക് മൂന്ന് റിയർ ക്യാമറകളുണ്ട്. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണത്. സെൽഫികൾക്കായി 20 മെഗാപിക്സലിൻ്റെ മുൻ ക്യാമറയും ഇതിലുണ്ട്.
റെഡ്മി നോട്ട് 14 ഫോണിൽ രണ്ട് റിയർ ക്യാമറകളാണുള്ളത്. 50 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും. ഇതിൻ്റെ സെൽഫി ക്യാമറ 16 മെഗാപിക്സലാണ്.
രണ്ട് ഫോണുകൾക്കും റെഡ്മി നോട്ട് 14 പ്രോ+ പോലെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും സെൻസറുകളും ഉണ്ട്. റെഡ്മി നോട്ട് 14 പ്രോയ്ക്ക് IP68 റേറ്റിംഗുള്ളപ്പോൾ സാധാരണ റെഡ്മി നോട്ട് 14-ന് IP64 റേറ്റിംഗാണ്.
45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയാണ് റെഡ്മി നോട്ട് 14 പ്രോയ്ക്കുള്ളത്. റെഡ്മി നോട്ട് 14 ഫോണിൽ 45W ചാർജിംഗ് പിന്തുണയുള്ള 5,110mAh ബാറ്ററിയാണുള്ളത്.
പരസ്യം
പരസ്യം