സുതാര്യത ഉറപ്പു വരുത്തുന്ന ഫോണുമായി നത്തിങ്ങ്
എക്സിൽ (മുൻപ് ട്വിറ്റർ) പങ്കുവെച്ച നിരവധി സ്കെച്ചുകളിലൂടെയാണ് പുതിയ ഫോണിനെക്കുറിച്ചുള്ള സൂചനകൾ കമ്പനി നൽകിയത്. WPS എന്ന് അതിൽ ലേബൽ ചെയ്തിരിക്കുന്നു. അതു ‘വർക്ക് ഇൻ പ്രോഗ്രസിനെ’ സൂചിപ്പിക്കുന്നതാണ്. സുതാര്യമായ ബാക്ക് പാനലിൽ സ്ക്രൂകൾ ദൃശ്യമാകുന്ന രീതിയിലുള്ള ഫോണിൻ്റെ ഒരു ഭാഗം സ്കെച്ചിൽ കാണിക്കുന്നുണ്ട്. മറ്റൊരു സ്കെച്ച് ഗുളികയുടെ ആകൃതിയിൽ തിരശ്ചീനമായ ഡിസൈനിനുള്ളിലെ രണ്ട് സർക്കിളുകൾ കാണിക്കുന്നു, ഇത് നഥിംഗ് ഫോൺ 2 മോഡലുകളിലെ ക്യാമറ യൂണിറ്റിന് സമാനമാണ്. ഇത് പുതിയ ഫോണിൻ്റെ റിയർ ക്യാമറകളായിരിക്കാം. എന്നിരുന്നാലും, സ്കെച്ച് പൂർണ്ണമായി ബാക്ക് ഡിസൈൻ എങ്ങിനെയാണെന്നു വെളിപ്പെടുത്തുന്നില്ല, അതിനാൽ പുതിയ ഫോണിന് നഥിംഗിൻ്റെ സിഗ്നേച്ചർ ഗ്ലിഫ് ഇൻ്റർഫേസ് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.