ഐഫോണിനുള്ള ഫീച്ചറുമായി നത്തിങ്ങ് ഫോൺ 3a എത്തുന്നു

ഐഫോണിനുള്ള ഫീച്ചറുമായി നത്തിങ്ങ് ഫോൺ 3a എത്തുന്നു

Photo Credit: Nothing

2024-ലെ ഫോൺ 2a-യുടെ പിൻഗാമിയാണ് നഥിംഗ് ഫോൺ 3എ

ഹൈലൈറ്റ്സ്
  • ക്യാമറക്കായി ക്വിക്ക് ഷട്ടർ ബട്ടൺ നത്തിങ്ങ് ഫോൺ 3a സീരീസിലുണ്ടാകുമെന്ന് സ
  • വൺപ്ലസ് ഫോണുകളിൽ ഉള്ളതു പോലെ ഒരു അലർട്ട് സ്ലൈഡർ ആയിരിക്കാമിതെന്നും ചിലർ ക
  • മാർച്ച് 4-നാണ് നത്തിങ്ങ് ഫോൺ 3a പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കുന്നത്
പരസ്യം

നത്തിങ്ങ് ഫോൺ 3a സീരീസ് മാർച്ച് 4-ന് ലോഞ്ച് ചെയ്യാൻ കമ്പനി ഒരുങ്ങുകയാണ്. ഔദ്യോഗിക റിലീസിന് മുന്നോടിയായി, ബ്രിട്ടീഷ് സ്മാർട്ട്‌ഫോൺ കമ്പനിയായ നത്തിങ്ങ് വരാനിരിക്കുന്ന ഫോണുകളിലൊന്നിൻ്റെ ടീസർ പങ്കിട്ടു. പുതിയൊരു ബട്ടണുമായി ഫോൺ വരാൻ സാധ്യതയുണ്ടെന്ന് ഈ ടീസർ സൂചിപ്പിക്കുന്നു. ആപ്പിളിൻ്റെ ഐഫോൺ 16 മോഡലുകളിലുള്ള ക്യാമറ കൺട്രോൾ ബട്ടണിന് സമാനമായ രീതിയിൽ ഇതു ക്യാമറയ്ക്കുള്ള ക്വിക്ക് ഷട്ടർ ബട്ടണായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ ഉപയോക്താക്കളെ ക്യാമറ വേഗത്തിൽ ഓപ്പൺ ചെയ്യാനും ഒറ്റ പ്രസ്സ് കൊണ്ട് എളുപ്പത്തിൽ ഫോട്ടോകൾ എടുക്കാനും സഹായിക്കും. നത്തിങ്ങ് ഫോൺ 3a സീരീസിൽ രണ്ട് മോഡലുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നത്തിങ്ങ് ഫോൺ 3a എന്ന അടിസ്ഥാന മോഡലും നത്തിങ്ങ് ഫോൺ 3a പ്രോ എന്ന ഉയർന്ന വേരിയൻ്റും. ഈ വിവരം ശരിയാണെങ്കിൽ, പ്രോ വേരിയൻ്റ് കമ്പനി പുറത്തിറക്കുന്നത് ആദ്യമായിട്ടായിരിക്കും. ഇതുവരെ നത്തിങ്ങിൻ്റെ ഒരു ഫോണുകളുടെയും "പ്രോ" പതിപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

നത്തിങ്ങ് ഫോൺ 3a സീരീസിലെ ക്യാമറ കണ്ട്രോൾ ബട്ടൺ:

വരാനിരിക്കുന്ന ഫോണിൻ്റെ ഒരു സൈഡ് വ്യൂ കാണിക്കുന്ന ടീസർ സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) അടുത്തിടെ നത്തിങ്ങ് പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പവർ ബട്ടണിന് താഴെ ഒരു പുതിയ ബട്ടൺ കാണാം. കമ്പനി ഇതു സംബന്ധിച്ച വിശദാംശങ്ങൾ ഒന്നു പങ്കിട്ടിട്ടില്ലെങ്കിലും ഈ ബട്ടൺ ക്യാമറയ്ക്കു വേണ്ടിയുള്ളതായിരിക്കുമെന്ന് പലരും വിശ്വസിക്കുന്നു. നത്തിങ്ങ് മറ്റ് സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളെ പിന്തുടരുകയാണെങ്കിൽ ഈ ബട്ടൺ ഒരിക്കൽ അമർത്തിയാൽ ക്യാമറ തുറക്കാനും വീണ്ടും അമർത്തിയാൽ ഫോട്ടോ എടുക്കാനും ഉള്ളതായിരിക്കും.

എന്നിരുന്നാലും, ഈ ബട്ടണിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യത്യസ്തമായ ഊഹങ്ങളാണ് സ്മാർട്ട്ഫോൺ പ്രേമികൾക്കുള്ളത്. വൺപ്ലസ് ഫോണുകളിലേത് പോലെ (കാൾ പേയുടെ മുൻ കമ്പനി) ഇത് ഒരു അലേർട്ട് സ്ലൈഡർ ആയിരിക്കാമെന്ന് ചിലർ കരുതുന്നു. നത്തിങ്ങ് ഈ വർഷം AI-യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് എന്നതിനാൽ, ഇത് വോയ്‌സ് അസിസ്റ്റൻ്റിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു AI ബട്ടണായിരിക്കുമെന്നും ചിലർ വിശ്വസിക്കുന്നു.

ഐഫോണിനു സമാനമായ സവിശേഷതയോ?

മറ്റൊരു സിദ്ധാന്തം, ഈ ബട്ടണിന് ഐഫോണിൻ്റെ ആക്ഷൻ ബട്ടൺ പോലെ പ്രവർത്തിക്കാനാകുമെന്നതാണ്. സൈലൻ്റ് മോഡിലേക്ക് മാറുക, ഫ്ലാഷ്‌ലൈറ്റ് ഓണാക്കുക, ഫോക്കസ് മോഡുകൾ മാറ്റുക, അല്ലെങ്കിൽ ക്യാമറ തുറക്കുക എന്നിങ്ങനെയുള്ള വ്യത്യസ്ത പ്രവർത്തനങ്ങൾ സജ്ജമാക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുമെന്നു കരുതപ്പെടുന്നു.

ഇപ്പോൾ ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമാണ്. ഈ ബട്ടണിൻ്റെ യഥാർത്ഥ ഉപയോഗം മാർച്ച് 4-ന് തീരുമാനിച്ചിരിക്കുന്ന നതിംഗ് ഫോൺ 3a സീരീസിൻ്റെ ലോഞ്ചിംഗിന് മുമ്പ് വെളിപ്പെടുത്തും.

Comments
കൂടുതൽ വായനയ്ക്ക്: Nothing Phone 3a, Nothing Phone 3a Pro, Nothing Phone 3a Series
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »