Photo Credit: Nothing
2023-ലെ ഫോൺ 2-ൻ്റെ പിൻഗാമിയാണ് നഥിംഗ് ഫോൺ 3
ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺ ഉൾപ്പെടെ, വരും മാസങ്ങളിൽ ഒന്നിലധികം പുതിയ ഡിവൈസുകൾ അവതരിപ്പിക്കാൻ യുകെ ആസ്ഥാനമായുള്ള സ്മാർട്ട്‌ഫോൺ ബ്രാൻഡായ നത്തിങ്ങ് പദ്ധതിയിടുന്നു. നേരത്തെ ശ്രദ്ധ നേടിയ നത്തിങ്ങ് ഫോൺ 2-നു പിന്നാലെയാണ് പുതിയ റിലീസുകൾ. തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ വരാനിരിക്കുന്ന ഫോണിനെക്കുറിച്ചുള്ള സൂചനകൾ കമ്പനി നൽകിയിട്ടുണ്ട്. ടീസറിൽ നിന്ന്, ഈ ഫോൺ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുള്ള, ട്രാൻസ്പരൻ്റ് ഡിസൈനിലുള്ള ഒന്നായിരിക്കും. സുതാര്യമായ രൂപം നത്തിങ്ങ് എന്നതിൻ്റെ സിഗ്നേച്ചർ ശൈലിയാണ്. അവരുടെ പ്രൊഡക്റ്റുകളെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്നും അതാണ്. നിരവധി ആരാധകരുള്ള ബ്രാൻഡായ നത്തിങ്ങിൽ നിന്നും കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
എക്സിൽ (മുൻപ് ട്വിറ്റർ) പങ്കുവെച്ച നിരവധി സ്കെച്ചുകളിലൂടെയാണ് പുതിയ ഫോണിനെക്കുറിച്ചുള്ള സൂചനകൾ കമ്പനി നൽകിയത്. WPS എന്ന് അതിൽ ലേബൽ ചെയ്തിരിക്കുന്നു. അതു ‘വർക്ക് ഇൻ പ്രോഗ്രസിനെ' സൂചിപ്പിക്കുന്നതാണ്.
സുതാര്യമായ ബാക്ക് പാനലിൽ സ്ക്രൂകൾ ദൃശ്യമാകുന്ന രീതിയിലുള്ള ഫോണിൻ്റെ ഒരു ഭാഗം സ്കെച്ചിൽ കാണിക്കുന്നുണ്ട്. മറ്റൊരു സ്കെച്ച് ഗുളികയുടെ ആകൃതിയിൽ തിരശ്ചീനമായ ഡിസൈനിനുള്ളിലെ രണ്ട് സർക്കിളുകൾ കാണിക്കുന്നു, ഇത് നഥിംഗ് ഫോൺ 2 മോഡലുകളിലെ ക്യാമറ യൂണിറ്റിന് സമാനമാണ്. ഇത് പുതിയ ഫോണിൻ്റെ റിയർ ക്യാമറകളായിരിക്കാം. എന്നിരുന്നാലും, സ്കെച്ച് പൂർണ്ണമായി ബാക്ക് ഡിസൈൻ എങ്ങിനെയാണെന്നു വെളിപ്പെടുത്തുന്നില്ല, അതിനാൽ പുതിയ ഫോണിന് നഥിംഗിൻ്റെ സിഗ്നേച്ചർ ഗ്ലിഫ് ഇൻ്റർഫേസ് ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
പോക്കിമോൻ ആർക്കനൈനൻ്റെ ചിത്രം ഉപയോഗിച്ച് നത്തിങ്ങ് മറ്റൊരു പ്രൊഡക്റ്റ് പുറത്തു വരുന്നതിൻ്റെ സൂചന നൽകി ഒരു ദിവസത്തിന് ശേഷമാണ് ഈ അപ്‌ഡേറ്റ് വരുന്നത്. കൃത്യമായ വിവരമൊന്നും നൽകിയിട്ടില്ലെങ്കിലും, ഫോണിൻ്റെ കോഡ്‌നാമം അർക്കനൈൻ ആയിരിക്കാം. അതിനാൽ മുൻ സൂചനകൾ പ്രകാരം ഈ മോഡൽ നത്തിങ്ങ് ഫോൺ 3 ആയിരിക്കാൻ സാധ്യതയുണ്ട്.
അടുത്തിടെ ലീക്കായ ഒരു ഇമെയിൽ, നത്തിങ്ങ് സിഇഒ കാൾ പെയിയിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു. ഇതിൽ 2025-ലേക്കുള്ള കമ്പനിയുടെ പദ്ധതികൾ വെളിപ്പെടുത്തുന്നുണ്ട്. ഈ പ്ലാനുകളിൽ ഒരു പ്രധാന ഉൽപ്പന്നത്തിൻ്റെ ലോഞ്ച് ഉൾപ്പെടുന്നത് അവരുടെ അടുത്ത ഫ്ലാഗ്ഷിപ്പ് ഫോൺ ആയിരിക്കുമെന്ന് ഇമെയിൽ സ്ഥിരീകരിക്കുന്നു. ഇതിനെ നത്തിങ്ങ് ഫോൺ 3 എന്നാണു വിളിക്കുന്നത്. 2025-ൻ്റെ ആദ്യ പാദത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഉപകരണം നതിംഗ് ഫോൺ 2-ൻ്റെ പിൻഗാമിയായി പുറത്തു വരും. യൂസർ ഇൻ്റർഫേസിലെ മുന്നേറ്റങ്ങൾ കാരണം Al സവിശേഷതകളോടെയാവും ഈ ഫോൺ പുറത്തു വരുന്നുണ്ടാവുക.
പരസ്യം
പരസ്യം