മോട്ടറോളയുടെ പുതിയൊരു അവതാരം വിപണിയിലേക്ക്
എൻടിടി ഡോകോമോയുടെ വെബ്‌സൈറ്റിൽ മോട്ടറോള റേസർ 50D ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ മൈക്രോസൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതിൽ ലോഞ്ച് തീയതി, വില, മുൻകൂർ ഓർഡർ വിവരങ്ങൾ, ചില സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. ലിസ്‌റ്റിംഗ് അനുസരിച്ച്, ഫോൺ ഡിസംബർ 19-ന് പുറത്തിറങ്ങും, ഇതിന് JPY 1,14,950 (ഏകദേശം 65,000 രൂപ) വിലയാണ് പ്രതീക്ഷിക്കുന്നത്. വാങ്ങുന്നവർക്ക് JPY 2,587 (ഏകദേശം 1,500 രൂപ) പ്രതിമാസ തവണകളായി അടച്ച് ഫോൺ സ്വന്തമാക്കാനുള്ള ഓപ്ഷനുമുണ്ട്. റോസർ 50D നിലവിൽ പ്രീ-റിസർവേഷനുകൾക്കായി ലഭ്യമാണ്, പ്രീ-പർച്ചേസുകൾ ഡിസംബർ 17-ന് ആരംഭിക്കും