Photo Credit: Moto
ഇന്ത്യൻ വിപണിയിൽ വേരോട്ടമുള്ള സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് മോട്ടറോള. അവരുടെ മോട്ടോ G15 അടുത്തിടെ നിരവധി അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു സ്മാർട്ട്ഫോണാണ്. തങ്ങളുടെ പുതിയ മോഡലിനെക്കുറിച്ച് മോട്ടറോള ഔദ്യോഗികമായി ഒരു കാര്യവും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഈ ഫോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓൺലൈനിൽ ലീക്കായി പുറത്തു വരികയുണ്ടായി. ഉപഭോക്താക്കൾക്ക് വലിയ സ്ക്രീൻ വാഗ്ദാനം ചെയ്ത് മോട്ടോ G15 ഫോണിൽ 6.72 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മീഡിയാടെക് ഹീലിയോ G81 എക്‌സ്ട്രീം ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നും ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു. നല്ല നിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഡ്യുവൽ റിയർ ക്യാമറകളും ഫോണിലുണ്ടാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം പുറത്തിറക്കിയ മോട്ടോ G14 ഫോണിൻ്റെ പിൻഗാമിയായാണ് മോട്ടോ G15 പുറത്തിറങ്ങുന്നത്.
91മൊബൈൽസുമായി സഹകരിച്ച് ടിപ്‌സ്റ്റർ സുധാംശു അംബോറാണ് (@sudhanshu1414) വരാനിരിക്കുന്ന മോട്ടോ G15 ഫോണിൻ്റെ സവിശേഷതകൾ പുറത്തു വിട്ടത്. ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, 1,080x2,400 പിക്‌സൽ റെസല്യൂഷനുള്ള 6.72 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് ഫോണിൻ്റെ സവിശേഷത. 391ppi പിക്‌സൽ ഡെൻസിറ്റിയും 86.71% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും നൽകുന്ന 60Hz റീഫ്രഷ് റേറ്റുള്ള IPS LCD പാനലാകും ഈ ഫോണിൻ്റെ ഡിസ്‌പ്ലേയെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് HDR10-നെ പിന്തുണയ്‌ക്കുകയും കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയോടെ വരികയും ചെയ്‌തേക്കാം.
Mali-G52 MC2 GPU-മായി ജോടിയാക്കിയ മീഡിയാടെക് ഹീലിയോ G81 എക്‌സ്ട്രീം ചിപ്‌സെറ്റാണ് മോട്ടോ G15 ഫോണിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇത് 8GB LPDDR4x റാമും 256GB ഇൻ്റേണൽ സ്റ്റോറേജുമായും വന്നേക്കാം. ഫോൺ ഡ്യുവൽ സിം പ്രവർത്തനത്തെ പിന്തുണയ്ക്കുമെന്നും ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മോട്ടോ G14 ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും എഫ്/2.4 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഇതിലുണ്ടാകും. സെൽഫികൾക്കായി, ഇതിൽ 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, മോട്ടോ G15 ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക്, എൻഎഫ്‌സി എന്നിവ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ആക്സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്‌ക്കുന്ന സ്റ്റീരിയോ സ്പീക്കറുകളും ഓതൻ്റിക്കേഷനായി ഫോണിനുള്ളിൽ ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ടായിരിക്കാം.
മോട്ടോ G15 ഫോണിന് വീഗൻ ലെതർ ഫിനിഷും പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റിംഗും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,200mAh ബാറ്ററിയാണ് ഫോണിന് കരുത്തു പകരുന്നത്. ഇതിൻ്റെ വലിപ്പം 165.7 x 76 x 8.17 മില്ലീമീറ്ററും ഭാരം ഏകദേശം 190 ഗ്രാമും ആയിരിക്കും.
പരസ്യം
പരസ്യം