Photo Credit: Motorola
മോട്ടറോള തങ്ങളുടെ പുതിയ ഫോൾഡബിൾ ഫോണായ മോട്ടറോള റേസർ 50D അടുത്ത ആഴ്ച ജപ്പാനിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നു. മോട്ടറോള ഔദ്യോഗികമായി ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ജാപ്പനീസ് മൊബൈൽ കാരിയർ NTT ഡോകോമോ ഫോണിനായി ഒരു വെബ്‌പേജ് (മൈക്രോസൈറ്റ്) തയ്യാറാക്കിയിട്ടുണ്ട്. ലോഞ്ച് തീയതി, വില, സവിശേഷതകൾ, ഡിസൈൻ തുടങ്ങിയ പ്രധാന വിശദാംശങ്ങൾ ഈ സൈറ്റ് വെളിപ്പെടുത്തുന്നു. മോട്ടറോള Razr 50D ഇന്ത്യയിൽ ഇതിനകം ലഭ്യമായ സാധാരണ റോസർ 50 എന്ന മോഡലിനോട് വളരെ സാമ്യമുള്ളതാണ്. ഇത് ക്ലാസിക് ക്ലാംഷെൽ ഫോൾഡബിൾ ഡിസൈനിൽ അവതരിപ്പിക്കുന്നു. ഫോൺ തുറക്കുമ്പോൾ കാണുന്ന 6.9 ഇഞ്ച് ഇൻറർ ഡിസ്‌പ്ലേക്കു പുറമെ 3.6 ഇഞ്ച് വലിപ്പമുള്ള കവർ സ്‌ക്രീനുമായാണ് ഫോൺ വരുന്നത്. ഫോണിൻ്റെ ഡിസൈനും കളർ ഓപ്ഷനുകളും ലിസ്റ്റിംഗിൽ കാണിച്ചിരിക്കുന്നു. ജാപ്പനീസ് ലോഞ്ച് സ്ഥിരീകരിച്ചതോടെ, മറ്റ് പ്രദേശങ്ങളിൽ അതിൻ്റെ ലഭ്യതയെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ ഉടൻ പ്രതീക്ഷിക്കാം.
എൻടിടി ഡോകോമോയുടെ വെബ്‌സൈറ്റിൽ മോട്ടറോള റേസർ 50D ഫോണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ മൈക്രോസൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതിൽ ലോഞ്ച് തീയതി, വില, മുൻകൂർ ഓർഡർ വിവരങ്ങൾ, ചില സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു. ലിസ്‌റ്റിംഗ് അനുസരിച്ച്, ഫോൺ ഡിസംബർ 19-ന് പുറത്തിറങ്ങും, ഇതിന് JPY 1,14,950 (ഏകദേശം 65,000 രൂപ) വിലയാണ് പ്രതീക്ഷിക്കുന്നത്.
വാങ്ങുന്നവർക്ക് JPY 2,587 (ഏകദേശം 1,500 രൂപ) പ്രതിമാസ തവണകളായി അടച്ച് ഫോൺ സ്വന്തമാക്കാനുള്ള ഓപ്ഷനുമുണ്ട്. റോസർ 50D നിലവിൽ പ്രീ-റിസർവേഷനുകൾക്കായി ലഭ്യമാണ്, പ്രീ-പർച്ചേസുകൾ ഡിസംബർ 17-ന് ആരംഭിക്കും.
ലിസ്റ്റിംഗിൽ സൂചിപ്പിച്ചതുപോലെ വൈറ്റ് മാർബിൾ ഫിനിഷിലാണ് ഫോൺ വരുന്നത്. ക്ലാംഷെൽ ഫോൾഡബിൾ ഫോണിൻ്റെ ഡിസൈനിൽ വൃത്താകൃതിയിലുള്ള വശങ്ങളാണുള്ളത്. അത് മോട്ടറോള റേസർ 50-നോട് വളരെ സാമ്യമുള്ളതാണ്. ഈ പ്രത്യേക മോഡൽ ഡോകോമോയ്ക്ക് മാത്രമായി കാണപ്പെടുന്നു.
ഇതിൻ്റെ മുൻഗാമിയായ സ്റ്റാൻഡേർഡ് മോട്ടറോള റേസർ 50 ഇന്ത്യയിൽ 2023 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തു. 8GB റാമും 256GB സ്റ്റോറേജുമുള്ള ഇതിൻ്റെ പതിപ്പിന് 64,999 രൂപയാണ് വില.
മോട്ടറോള റേസർ 50D ഡ്യുവൽ സിം (ഒരു ഫിസിക്കൽ നാനോ സിമ്മും ഒരു ഇസിമ്മും) പിന്തുണയോടെയാണ് വരുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പരിരക്ഷയുള്ള 6.9 ഇഞ്ച് ഫുൾ HD+ പോൾഇഡ് ഇൻറർ ഡിസ്‌പ്ലേയും ചെറിയ 3.6 ഇഞ്ച് ഔട്ടർ സ്‌ക്രീനും ഇതിലുണ്ട്. ചിത്രങ്ങളെടുക്കാൻ, 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും 13 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഇതിലുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറയുണ്ട്.
റേസർ 50D ഫോണിൽ 4,000mAh ബാറ്ററിയാണ് ഉണ്ടാവുക. 8GB റാമും 256GB സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയൻ്റിലാണ് ഇത് വരുന്നത്. മികച്ച ശബ്ദ നിലവാരത്തിനായി ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്ന IPX8 വാട്ടർ റെസിസ്റ്റൻ്റ് ഡിസൈനും സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്. ഇതിന് 187 ഗ്രാം ഭാരവും 171 x 74 x 7.3 മില്ലീമീറ്റർ വലിപ്പവുമുണ്ട്.
അതേസമയം, ഇന്ത്യയിൽ അവതരിപ്പിച്ച മോട്ടറോള റേസർ 50 ഫോണിന് 6.9 ഇഞ്ച് ഇൻ്റേണൽ സ്‌ക്രീനും 3.63 ഇഞ്ച് കവർ ഡിസ്‌പ്ലേയുമാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7300X പ്രൊസസർ ഈ മോഡലിന് കരുത്ത് പകരുന്നു. ഇതിന് രണ്ട് റിയ ക്യാമറകളുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമാണ് റിയർ ക്യാമറകൾക്കുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, അകത്തെ ഡിസ്പ്ലേയിൽ 32 മെഗാപിക്സൽ ക്യാമറയുമുണ്ട്. റേസർ 50 ഫോണിന് IPX8 റേറ്റഡ് വാട്ടർ റെസിസ്റ്റൻ്റ് ബിൽഡും അൽപ്പം വലിയ 4,200mAh ബാറ്ററിയുമാണുള്ളത്.
പരസ്യം
പരസ്യം