മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഉടനെ ഇന്ത്യൻ വിപണിയിലെത്തും
Photo Credit: Motorola
എഡ്ജ് 50 ഫ്യൂഷന് പകരമായി മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ പുതിയ എഡ്ജ് 60 സീരീസ് ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഈ സീരീസിലെ ഒരു പ്രധാന മോഡലായിരിക്കും മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ. 2024 മെയ് മാസത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ പിൻഗാമിയായിരിക്കും ഈ പുതിയ ഫോൺ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പു തന്നെ, ഒഫീഷ്യൽ റെൻഡറുകളെപ്പോലെ തോന്നിക്കുന്ന ലീക്കായ ചിത്രങ്ങൾ വരാനിരിക്കുന്ന ഫോണിന്റെ ഡിസൈനും കളർ ഓപ്ഷനുകളും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം തന്നെ, മോട്ടറോള ഇന്ത്യ ടീസറുകളിലൂടെ പുതിയ എഡ്ജ് സീരീസ് ഫോണിന്റെ ലോഞ്ചിനെക്കുറിച്ചുള്ള സൂചനകളും നൽകിയിട്ടുണ്ട്. എഡ്ജ് 60 സീരീസിലെ മറ്റ് മോഡലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കൊപ്പം ഫോണിന്റെ പ്രതീക്ഷിക്കുന്ന വിലയെയും കളർ ചോയ്‌സുകളെയും കുറിച്ചുള്ള ഒരു ധാരണയും നേരത്തെ ലീക്കായി പുറത്തു വന്ന വിവരങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. മോട്ടറോള അതിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുന്നതിനു മുൻപ് കൂടുതൽ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.
മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ചുള്ള ഒരു പ്രൊമോഷണൽ വീഡിയോ ഫ്ലിപ്കാർട്ട് ആപ്പിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വീഡിയോയിൽ ഫോണിന്റെ പേര് നേരിട്ട് പരാമർശിക്കുന്നില്ല, എന്നാൽ "എക്സ്പീരിയൻസ് ദി എഡ്ജ്, ലൈവ് ദി ഫ്യൂഷൻ" എന്ന ടാഗ്‌ലൈൻ സൂചിപ്പിക്കുന്നത് അത് എഡ്ജ് 60 ഫ്യൂഷൻ ആണെന്നാണ്. ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാകുമെന്ന് ടീസർ സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, ലോഞ്ചിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും ഇത് വെളിപ്പെടുത്തുന്നില്ല.
മോട്ടറോള എഡ്ജ് 60 ഫ്യൂഷന്റെ ലീക്കായ ചിത്രങ്ങൾ ടിപ്‌സ്റ്റർ ഇവാൻ ബ്ലാസ് (@evleaks) എക്സിലെ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ പങ്കിട്ടിരുന്നു. ഫോണിന്റെ ഡിസൈൻ ഇതിനു മുൻപു പുറത്തു വന്ന എഡ്ജ് 50 ഫ്യൂഷനുമായി സാമ്യമുള്ളതായി തോന്നുന്നുണ്ട്. എന്നാൽ എഡ്ജ് 50 ഫ്യൂഷനിലെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിനു പകരം, പുതിയ എഡ്ജ് 60 ഫ്യൂഷനിൽ മൂന്ന് റിയർ ക്യാമറകളുള്ളതായി തോന്നുന്നു. വൃത്താകൃതിയിലുള്ള LED ഫ്ലാഷുള്ള ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഇതിനുള്ളത്.
ക്യാമറകളിലൊന്നിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്സൽ സോണി LYTIA സെൻസർ ആയിരിക്കുമെന്നു സൂചനകളുണ്ട്. വളരെ നേർത്ത ബെസലുകൾ, അൽപ്പം കട്ടിയുള്ള ചിൻ, മുകളിൽ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ടൗട്ട് എന്നിവയുള്ള ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയും ഫോണിലുണ്ടെന്ന് തോന്നുന്നു.
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ലൈറ്റ് ബ്ലൂ, സാൽമൺ (ലൈറ്റ് പിങ്ക്), ലാവെൻഡർ (ലൈറ്റ് പർപ്പിൾ) എന്നീ നിറങ്ങളിൽ വരുമെന്ന് ലീക്കായ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ബ്ലൂ, ഗ്രേ നിറങ്ങളിലും ഫോൺ ലഭ്യമാകുമെന്ന് നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. ചില യൂറോപ്യൻ വിപണികളിൽ ഈ ഫോണിൻ്റെ 8GB + 256GB മോഡലിന് ഏകദേശം EUR 350 (33,100 രൂപയോളം) വില പ്രതീക്ഷിക്കുന്നു.
മോട്ടറോള എഡ്ജ് 60 ഫ്യൂഷനെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മുൻ മോഡലായ എഡ്ജ് 50 ഫ്യൂഷൻ്റെ 8GB + 128GB, 8GB + 256GB വേരിയന്റുകൾക്ക് യഥാക്രമം 22,999 രൂപ, 24,999 രൂപ എന്നിങ്ങനെയായിരുന്നു ലോഞ്ച് വില. സ്നാപ്ഡ്രാഗൺ 7s Gen 2 SoC, 68W ടർബോപവർ ചാർജിംഗുള്ള 5,000mAh ബാറ്ററി, 6.67 ഇഞ്ച് 144Hz pOLED ഡിസ്പ്ലേ, 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിവയുമായാണ് ഈ ഫോൺ എത്തിയത്.
പരസ്യം
പരസ്യം
Astronomers Observe Star’s Wobbling Orbit, Confirming Einstein’s Frame-Dragging
Chandra’s New X-Ray Mapping Exposes the Invisible Engines Powering Galaxy Clusters