Photo Credit: Motorola
ലെനോവയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ മോട്ടറോള നേരത്തെ പുറത്തിറക്കിയ ഫോർഡബിൾ സ്മാർട്ട്ഫോണായ സ്റ്റാൻഡേർഡ് റേസർ 50 നെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകാൻ സാധ്യതയുള്ള അടുത്ത ഫോൾഡബിൾ സ്മാർട്ട്‌ഫോണായിരിക്കും മോട്ടറോള റേസർ 50s. ഈ മോഡലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും ഫോണിൻ്റെ സവിശേഷതകളെ സംബന്ധിച്ചു
ചില വിശദാംശങ്ങൾ ഒരു ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ വന്നിട്ടുണ്ടെന്ന് സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, മോട്ടറോള റേസർ 50s സ്മാർട്ട്ഫോണിൽ 8GB RAM ആയിരിക്കും ഉണ്ടാവുക. ഏറ്റവും പുതിയ Android 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റ് ആയിരിക്കുമിത്. വീഡിയോ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന HDR10+ സർട്ടിഫിക്കേഷൻ സൈറ്റിലും മോട്ടറോള റേസർ 50s സ്മാർട്ട്ഫോണിനെ ലിസ്റ്റ് ചെയ്തിരുന്നു. ലീക്കായ ഈ വിവരങ്ങൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട്ഫോണിന് മികച്ച പെർഫോമൻസും ഡിസ്‌പ്ലേ ക്വാളിറ്റിയും ഉണ്ടാകുമെന്നാണ്.
91Mobilesൽ നിന്നുള്ള ഒരു റിപ്പോർട്ട് പരാമർശിക്കുന്നതു പ്രകാരം ക്രോസ്-പ്ലാറ്റ്ഫോം ബെഞ്ച്മാർക്കിംഗ് സൈറ്റായ ഗീക്ബെഞ്ച് 6ൽ മോട്ടറോള റേസർ 50s ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ARMv8 ആർക്കിടെക്ചർ ഉപയോഗിച്ച് 'aito' എന്നു വിളിക്കുന്ന മദർബോർഡ് ഉപയോഗിച്ചാണ് ഉപകരണം ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് എട്ട് കോറുകളുള്ള പ്രോസസർ ഉണ്ടാകുമെന്ന് പറയപ്പെടുന്നു - 2.50GHzൽ പ്രവർത്തിക്കുന്ന ഉയർന്ന പെർഫോർമൻസ് നൽകുന്ന നാലു കോറുകൾ, 2.0GHzൽ പ്രവർത്തിക്കുന്ന നാല് എഫിഷ്യൻസി കോറുകൾ എന്നിവയാണത്. ഇതിൽ വരാൻ പോകുന്ന ചിപ്‌സെറ്റ് കൃത്യമായി പരാമർശിച്ചിട്ടില്ലെങ്കിലും, അതു മീഡിയടെക് ഡൈമെൻസിറ്റി 7300X SoC ആകുമെന്നാണു കരുതുന്നത്. റേസർ 50 സ്മാർട്ട്ഫോണിൻ്റെ ഗ്ലോബൽ വേരിയൻ്റിനും ഇതാണു കരുത്തു നൽകുന്നത്.
ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന റേസർ50s ഫോണിൽ ഏകദേശം 8GB RAM ആയിരിക്കും ഉണ്ടാവുക. ഗീക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, മോട്ടറോള റേസർ 50s സിംഗിൾ-കോർ ടെസ്റ്റിൽ 1,040 സ്കോറും മൾട്ടി-കോർ ടെസ്റ്റിൽ 3,003 സ്കോറും നേടി. ഗാഡ്‌ജെറ്റ്‌സ് 360 നടത്തിയ സമാന ടെസ്റ്റുകളിൽ 1,926, 4,950 പോയിൻ്റുകൾ നേടിയ Razr 50 അൾട്രായെ താരതമ്യം ചെയ്യുമ്പോൾ ഈ സ്‌കോറുകൾ വളരെ കുറവാണ്. എങ്കിലും സ്റ്റാൻഡേർഡ് റേസർ 50നുമായി താരതമ്യം ചെയ്യുമ്പോൾ റേസർ 50s ൻ്റെ ഗീക്ബെഞ്ച് സ്കോറുകൾ സമാനമാണ്.
ഗീക്ക്ബെഞ്ച് 6.3.0 സ്‌കോറുകൾ ഗാഡ്‌ജെറ്റ്സ് 360 സ്റ്റാഫുകൾക്കു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അവർക്കു പുതിയ സ്മാർട്ട്ഫോണിൻ്റെ ഗീക്ക്ബെഞ്ച് AI സ്‌കോറുകൾ എത്രയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മോട്ടറോള റേസർ 50s ഹാൻഡ്സെറ്റിന് സിംഗിൾ പ്രിസിഷൻ ടെസ്റ്റിൽ 889 പോയിൻ്റുകൾ ലഭിച്ചു. അതേസമയം ഹാഫ് പ്രിസിഷൻ ടെസ്റ്റിലും ക്വാണ്ടൈസ്ഡ് ടെസ്റ്റിലും യഥാക്രമം 887, 1,895 പോയിൻ്റുകളാണ് ഈ സ്മാർട്ട്ഫോൺ നേടിയത്.
മോട്ടറോള റേസർ 50s എന്നാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയെന്നു വ്യക്തമല്ല. പുറത്തിറങ്ങുന്നതോടെ റേസർ 50, റേസർ 50 അൾട്രാ എന്നിങ്ങനെയുള്ള കമ്പനിയുടെ മുൻനിര ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളുടെ നിരയിലേക്ക് ഇത് ചേർക്കപ്പെടും.
പരസ്യം
പരസ്യം