Photo Credit: Motorola
മോട്ടറോള റേസർ+ പാരീസ് ഹിൽട്ടൺ എഡിഷൻ പാരീസ് പിങ്ക് ഷേഡിലും വീഗൻ ലെതർ ഫിനിഷിലും വരുന്നു.
റേസർ+ എന്ന പേരിലുള്ള ഫോൾഡബിൾ ഫോണിൻ്റെ പ്രത്യേക പാരീസ് ഹിൽട്ടൺ എഡിഷൻ മോട്ടറോള ചൊവ്വാഴ്ച അമേരിക്കയിൽ അവതരിപ്പിച്ചു. പാരീസ് പിങ്ക് കളറും വെഗൻ ലെതർ ഫിനിഷും കൊണ്ട് ഈ പതിപ്പ് വേറിട്ടുനിൽക്കുന്നു. ഫോണിനൊപ്പമുള്ള കസ്റ്റമൈസ്‌ഡ് ആക്‌സസറികളുടെ ഭാഗമായി വാങ്ങുന്നവർക്ക് ഒരു വീഗൻ ലെതർ കെയ്‌സും ലഭിക്കും. എക്‌സ്‌ക്ലൂസീവ് റിംഗ്‌ടോണുകൾ, അലേർട്ടുകൾ, വാൾപേപ്പറുകൾ എന്നിവ ഈ എഡിഷനിലെ ഫോണുകളിൽ ഉണ്ടാകും. എല്ലാം പാരീസ് ഹിൽട്ടണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്. പാരീസ് ഹിൽട്ടൺ എഡിഷനും സ്റ്റാൻഡേർഡ് മോട്ടറോള റേസർ+ (2024) ഫോണിന് സമാനമായ ഫീച്ചറുകൾ ഉണ്ട്. ഇന്ത്യയിൽ ഇതു മോട്ടറോള റേസർ 50 അൾട്രാ എന്ന പേരിൽ ലഭ്യമാണ്. വേഗതയേറിയതും സുഗമവുമായ പ്രകടനം ഉറപ്പാക്കുന്ന സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറാണ് ഫോൺ നൽകുന്നത്. 4 ഇഞ്ച് കവർ ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത. കൂടാതെ, 4,000mAh ബാറ്ററിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
മോട്ടറോള റേസർ+ പാരീസ് ഹിൽട്ടൺ എഡിഷൻ 12GB റാമും 256GB സ്റ്റോറേജുമുള്ള വേരിയൻ്റിന് $1,199.99 (ഏകദേശം 1,04,300 രൂപ) ആണ് വില. ഫെബ്രുവരി 13 മുതൽ യുഎസിൽ ഇത് പരിമിതമായ എണ്ണം വിൽപ്പനയ്ക്കെത്തും. കമ്പനി സ്ഥിരീകരിച്ചതു പ്രകാരം Motorola.com-ൽ മാത്രമേ ഇത് വാങ്ങാൻ ലഭ്യമാകൂ.
ഈ പ്രത്യേക പതിപ്പ് പാരീസ് പിങ്ക് നിറത്തിലാണ് വരുന്നത്, പിന്നിൽ പാരീസ് ഹിൽട്ടൻ്റെ ഓട്ടോഗ്രാഫും ഹിംഗിൽ "ദാറ്റ്സ് ഹോട്ട്" എന്ന വാചകവും കൊത്തിവച്ചിരിക്കുന്നു. ഇതിന് കസ്റ്റമൈസ്ഡ് പാക്കേജിംഗും ഉണ്ട്. കൂടാതെ പാരീസ് ഹിൽട്ടൺ-പ്രചോദിത റിംഗ്‌ടോണുകളും അലേർട്ടുകളും വാൾപേപ്പറുകളും ഈ മോഡലിൽ ഉൾപ്പെടുന്നു.
പിങ്ക് ഐക്കൺ നിറത്തിലുള്ള ഒരു വീഗൻ ലെതർ കെയ്‌സും പിങ്ക് സ്പാർക്കിൾ, പിങ്ക് വീഗൻ ലെതർ എന്നിങ്ങനെ രണ്ട് സ്ട്രാപ്പ് ഓപ്ഷനുകളും പോലെയുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസറികളും ഈ ഫോണിനൊപ്പം ഉൾപ്പെടുന്നു.
മോട്ടറോള റേസർ+ പാരീസ് ഹിൽട്ടൺ എഡിഷന് സ്റ്റാൻഡേർഡ് റേസർ+ ഫോണിൻ്റെ അതേ പ്രത്യേകതകൾ ഉണ്ട്. 6.9 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1080x2640 പിക്സലുകൾ) LTPO pOLED മെയിൻ ഡിസ്‌പ്ലേയും 4 ഇഞ്ച് (1080x1272 പിക്‌സൽ) LTPO pOLED കവർ ഡിസ്‌പ്ലേയും ഇതിൻ്റെ സവിശേഷതയാണ്. കവർ ഡിസ്‌പ്ലേക്ക് ‘കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസിൻ്റെ പരിരക്ഷണം നൽകിയിരിക്കുന്നു.
12GB വരെയുള്ള LPDDR5X റാമും 256GB UFS 4.0 ഇൻ്റേണൽ സ്‌റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസറുമാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐയിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഫോട്ടോഗ്രാഫിക്കായി, റേസർ+ പാരീസ് ഹിൽട്ടൺ എഡിഷൻ രണ്ട് റിയർ ക്യാമറകളുമായാണ് വരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ സെൻസറാണ് പ്രധാന ക്യാമറ, രണ്ടാമത്തേത് 2x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറാണ്. മുൻവശത്ത്, 32 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയുണ്ട്.
സുരക്ഷയ്ക്കായി, ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്. 45W വയർഡ് ചാർജിംഗ്, 15W വയർലെസ് ചാർജിംഗ്, 5W റിവേഴ്സ് ചാർജിംഗ് എന്നിവ പിന്തുണയ്ക്കുന്ന 4,000mAh ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത്, GPS, A-GPS, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു. വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇത് IPX8-റേറ്റുചെയ്തിരിക്കുന്നു. മടക്കിയാൽ, ഫോൺ 73.99 x 88.09 x 15.32 മില്ലിമീറ്റർ വലിപ്പവും തുറക്കുമ്പോൾ 73.99 x 171.42 x 7.09 മില്ലിമീറ്ററുമാണ്. 189 ഗ്രാമാണ് ഇതിൻ്റെ ഭാരം.
പരസ്യം
പരസ്യം