Jiohotstar

Jiohotstar - ख़बरें

  • ഇനി ജിയോഹോട്ട്സ്റ്റാർ ഏറ്റവും കുറഞ്ഞ തുകക്ക്
    ജിയോഹോട്ട്സ്റ്റാറിന് പ്രതിമാസം 149 രൂപ വിലയുള്ള പ്ലാൻ ഉണ്ട്, ഇതിൽ പരസ്യങ്ങളും ഉൾപ്പെടുന്നു. ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു മൊബൈൽ ഡിവൈസിൽ 720p റെസല്യൂഷനിൽ കണ്ടൻ്റുകൾ സ്ട്രീം ചെയ്യാൻ കഴിയും. ജിയോഹോട്ട്സ്റ്റാർ പ്രീമിയം എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്ന പ്ലാനിന് പ്രതിമാസം 299 രൂപ അല്ലെങ്കിൽ പ്രതിവർഷം 1,499 രൂപ വിലവരും. ഇത് ഏകദേശം 300,000 മണിക്കൂർ ദൈർഘ്യമുള്ള സിനിമകൾ, ടിവി ഷോകൾ, ആനിമേഷൻ, ഡോക്യുമെന്ററികൾ, ലൈവ് സ്പോർട്സ് എന്നിവയിലേക്ക് ആക്‌സസ് നൽകുന്നു. നിങ്ങൾക്ക് കൂടുതൽ ഡാറ്റ ആവശ്യമുണ്ടെങ്കിൽ, ക്രിക്കറ്റ് ഡാറ്റ പായ്ക്ക് എന്നും അറിയപ്പെടുന്ന 195 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കാം. ഇത് 15GB ഹൈ-സ്പീഡ് ഇന്റർനെറ്റുമായി വരുന്നു.
  • 'തുടരും' സിനിമയിലെ മോഹൻലാലിൻ്റെ പകർന്നാട്ടം OTT-യിൽ കാണാനുള്ള വിവരങ്ങൾ
    : മോഹൻലാലും ശോഭനയും അഭിനയിക്കുന്ന ത്രില്ലർ ചിത്രമായ ‘തുടരും’ തിയേറ്ററുകളിൽ റിലീസ് ചെയ്തതിനു ശേഷം ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമ ബിഗ് സ്‌ക്രീനുകളിൽ എത്തുന്നതിന് മുമ്പ്, 2025 ജനുവരി ആദ്യം തന്നെ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഇതിൻ്റെ ഡിജിറ്റൽ റൈറ്റ്സ് വാങ്ങിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, മോഹൻലാൽ നായകനായ ഒരു ചിത്രത്തിന് ലഭിച്ച ഒടിടി കരാർ പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ലെന്നും അതുകൊണ്ടാകാം തീയേറ്റർ റിലീസ് വൈകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സിനിമയുടെ OTT റിലീസ് അത് തീയറ്ററുകളിൽ എത്രത്തോളം വിജയമുണ്ടാക്കും എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലം തിയേറ്റർ റൺ അവസാനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകുമെന്നു റിപ്പോർട്ടുകൾ പറയുന്നു.
  • ഇനിയെല്ലാവർക്കും ജിയോഹോട്ട്സ്റ്റാർ ആസ്വദിക്കാം
    ജിയോഹോട്ട്സ്റ്റാർ എന്ന പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നതായി ജിയോസ്റ്റാർ പ്രഖ്യാപിച്ചു. ലൈവ് സ്‌പോർട്‌സ് ഉൾപ്പെടെ ഏകദേശം 3 ലക്ഷം മണിക്കൂർ ദൈർഘ്യമുള്ള കണ്ടൻ്റുകൾ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. ലോഞ്ച് ചെയ്യുമ്പോൾ ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള ഉപയോക്താക്കളെ സംയോജിപ്പിക്കുമ്പോൾ ജിയോഹോട്ട്സ്റ്റാറിന് 50 കോടിയിലധികം ഉപയോക്താക്കളുണ്ടാകും. എന്നാലും, ഈ പറഞ്ഞ കണക്കിൽ ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകൾ (രണ്ട് പ്ലാറ്റ്‌ഫോമുകളിലും അക്കൗണ്ടുള്ള ആളുകൾ) ഉൾപ്പെടുന്നുണ്ടോ എന്നു വ്യക്തമല്ല. പ്ലാറ്റ്‌ഫോമിൻ്റെ പുതിയ ലോഗോയും ലോഞ്ച് ചെയ്തു. "ജിയോഹോട്ട്സ്റ്റാർ" എന്ന വാക്കും അസമമായ രീതിയിലുള്ള ഏഴ് പോയിൻ്റുള്ള നക്ഷത്രവും ഉൾപ്പെടുന്നതാണ് ലോഗോ.

Jiohotstar - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »