Photo Credit: JioHotstar
നിലവിലുള്ള JioCinema, Disney+ Hotstar വരിക്കാർക്ക് അവരുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ മാറ്റാൻ കഴിയും
ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയെ ലയിപ്പിച്ച് സൃഷ്ടിച്ച പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാർ വെള്ളിയാഴ്ച ജിയോസ്റ്റാർ ലോഞ്ച് ചെയ്തു. പ്ലാറ്റ്ഫോമിലൂടെ ഈ രണ്ട് സ്ട്രീമിംഗ് സേവനങ്ങളിൽ നിന്നുമുള്ള എല്ലാ സിനിമകളും ഷോകളും ഒരിടത്ത് ലഭ്യമാകും. ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള കണ്ടൻ്റുകൾക്കു പുറമേ, വിവിധ ഇൻ്റർനാഷണൽ സ്റ്റുഡിയോകളിൽ നിന്നും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള സിനിമകളും സീരീസുകളും ജിയോഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യും. ഹോളിവുഡ് സിനിമകൾ, ജനപ്രിയ ടിവി ഷോകൾ, എക്‌സ്‌ക്ലൂസീവ് വെബ് സീരീസ് എന്നിവയുൾപ്പെടെയുള്ള ഉപയോക്താക്കൾക്ക് ലഭിക്കുമെന്നാണ് ഇതിനർത്ഥം. ജിയോഹോട്ട്സ്റ്റാറിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്, സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകാതെ തന്നെ ചില കണ്ടൻ്റുകൾ കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫ്രീ ടയർ ഉണ്ടായിരിക്കും എന്നതാണ്. ഈ പുതിയ പ്ലാറ്റ്‌ഫോമിന് പിന്നിലെ കമ്പനിയായ ജിയോസ്റ്റാർ, വയാകോം 18-ഉം സ്റ്റാർ ഇന്ത്യയും ലയിപ്പിച്ചതിന് ശേഷം 2024 നവംബറിലാണ് രൂപീകരിച്ചത്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെ, ഇന്ത്യയിലെ കാഴ്ചക്കാർക്ക് മികച്ച സ്ട്രീമിംഗ് അനുഭവം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജിയോഹോട്ട്സ്റ്റാർ എന്ന പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുന്നതായി ജിയോസ്റ്റാർ പ്രഖ്യാപിച്ചു. ലൈവ് സ്‌പോർട്‌സ് ഉൾപ്പെടെ ഏകദേശം 3 ലക്ഷം മണിക്കൂർ ദൈർഘ്യമുള്ള കണ്ടൻ്റുകൾ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ലോഞ്ച് ചെയ്യുമ്പോൾ ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള ഉപയോക്താക്കളെ സംയോജിപ്പിക്കുമ്പോൾ ജിയോഹോട്ട്സ്റ്റാറിന് 50 കോടിയിലധികം ഉപയോക്താക്കളുണ്ടാകും. എന്നാലും, ഈ പറഞ്ഞ കണക്കിൽ ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകൾ (രണ്ട് പ്ലാറ്റ്‌ഫോമുകളിലും അക്കൗണ്ടുള്ള ആളുകൾ) ഉൾപ്പെടുന്നുണ്ടോ എന്നു വ്യക്തമല്ല. പ്ലാറ്റ്‌ഫോമിൻ്റെ പുതിയ ലോഗോയും ലോഞ്ച് ചെയ്തു. "ജിയോഹോട്ട്സ്റ്റാർ" എന്ന വാക്കും അസമമായ രീതിയിലുള്ള ഏഴ് പോയിൻ്റുള്ള നക്ഷത്രവും ഉൾപ്പെടുന്നതാണ് ലോഗോ.
ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ഉപയോഗിക്കാം. അതായത് ഉപയോക്താക്കൾക്ക് ഒരു സബ്‌സ്‌ക്രിപ്‌ഷനില്ലാതെ ഷോകളും സിനിമകളും ലൈവ് സ്‌പോർട്‌സും കാണാൻ കഴിയും. പക്ഷേ, ചില കണ്ടൻ്റുകൾക്ക് പണം നൽകേണ്ടതുണ്ടോ എന്ന കാര്യം വ്യക്തമല്ല. മികച്ച എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും കമ്പനി സൂചിപ്പിച്ചു. പണമടച്ചുള്ള പ്ലാൻ എടുക്കുമ്പോൾ പരസ്യങ്ങൾ ഉണ്ടാകില്ല, മികച്ച ക്വാളിറ്റിയിൽ ഷോകൾ ആസ്വദിക്കുകയും ചെയ്യാം.
ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ വരിക്കാർ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് സ്വയമേവ മാറ്റപ്പെടും. ആദ്യമായി ലോഗിൻ ചെയ്യുമ്പോൾ, അവർക്ക് അവരുടെ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ സജ്ജീകരിക്കാനാകും. പുതിയ ഉപയോക്താക്കൾക്ക് 149 രൂപ മുതലുള്ള വിവിധ പ്ലാനുകൾ ലഭ്യമാകും.
ജിയോഹോട്ട്സ്റ്റാറിന് 10 ഇന്ത്യൻ ഭാഷകളിൽ, വിവിധ വിഭാഗങ്ങളും ഫോർമാറ്റുകളും ഉൾക്കൊള്ളുന്ന കണ്ടൻ്റുകൾ ഉണ്ടായിരിക്കും. ഉപയോക്താക്കൾക്ക് സിനിമകൾ, ഷോകൾ, ആനിമേഷൻ, ഡോക്യുമെൻ്ററികൾ, ലൈവ് സ്പോർട്സ് എന്നിവ കാണാനാകും. പ്ലാറ്റ്‌ഫോമിൽ അന്താരാഷ്ട്ര പ്രീമിയറുകളും പ്രദർശിപ്പിക്കും.
കൂടാതെ, ഡിസ്നി, എൻബിസി യൂണിവേഴ്സൽ പീക്കോക്ക്, വാർണർ ബ്രോസ്, ഡിസ്കവറി എച്ച്ബിഒ, പാരാമൗണ്ട് എന്നിവയിൽ നിന്നുള്ള കണ്ടൻ്റുകളും ജിയോഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യുന്നു. യുണിക് കണ്ടൻ്റ് ഫോർമാറ്റുകളിലൂടെ ഇന്ത്യയിലെ മികച്ച ഡിജിറ്റൽ ക്രിയേറ്റേഴ്സിനെ ഹൈലൈറ്റ് ചെയ്യുന്ന സ്പാർക്‌സ് എന്ന പ്രത്യേക പ്രോഗ്രാമും പ്ലാറ്റ്‌ഫോം ആരംഭിക്കുന്നുണ്ട്.
പരസ്യം
പരസ്യം