ഹുവാവേ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ വാങ്ങാൻ കാത്തിരിക്കുന്നവർ ശ്രദ്ധിക്കുക
JerryRigEverything എന്ന പേരിൽ അറിയപ്പെട്ടുന്ന യൂട്യൂബർ സാക്ക് നെൽസനാണ് അടുത്തിടെ ഹുവാവേയുടെ പുതിയ ട്രിപ്പിൾ-ഫോൾഡിംഗ് സ്മാർട്ട്‌ഫോണായ ഹുവാവേ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ അൺബോക്‌സ് ചെയ്‌തത്. CNY 19,999 (2,36,700 ഇന്ത്യൻ രൂപയോളം) മുതൽ വില ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. ഡ്യൂറബിലിറ്റിയുടെ കാര്യത്തിൽ, ഹുവാവേ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനിൻ്റെ സ്‌ക്രീൻ, Mohs ഹാർഡ്നസ് സ്കെയിലിലെ ലെവൽ രണ്ടിൽ തന്നെ സ്ക്രാച്ചുകൾ വരുത്തുന്നുവെന്നു കണ്ടെത്തി. റേസർ ബ്ലേഡ് ഉപയോഗിച്ച് പരീക്ഷിക്കുന്ന ലെവൽ മൂന്നിൽ ആഴത്തിലുള്ള സ്ക്രാച്ചുകളും പ്രത്യക്ഷപ്പെടുന്നു