സാംസങ്ങിൻ്റെ മൂന്നായി മടക്കാവുന്ന ഫോൺ 2026-ൽ എത്തും

സാംസങ്ങിൻ്റെ മൂന്നായി മടക്കാവുന്ന ഫോൺ 2026-ൽ എത്തും

Photo Credit: Huawei

Huawei Mate XT Ultimate Design ആണ് നിലവിൽ വിപണിയിലുള്ള ഏക ട്രൈഫോൾഡ് ഫോൺ

ഹൈലൈറ്റ്സ്
  • ട്രൈ-ഫോൾഡ് ഫോൺ പുറത്തിറക്കാൻ പോകുന്ന വിവരം കഴിഞ്ഞ മാസം സാംസങ്ങ് പുറത്തു വ
  • G ആകൃതിയിലുള്ള ഫോൾഡിങ്ങ് ഡിസൈൻ ആയിരിക്കും സാംസങ്ങിൻ്റെ ആദ്യത്തെ ട്രൈ-ഫോൾഡ
  • ട്രൈ-ഫോൾഡ് ഫോൺ ആദ്യമായി പുറത്തിറക്കുന്ന കമ്പനി വാവെയ് ആണ്
പരസ്യം

കഴിഞ്ഞ വർഷം, മൂന്ന് സ്‌ക്രീനുകളുള്ള ലോകത്തിലെ ആദ്യത്തെ മടക്കാവുന്ന ഫോൺ പുറത്തിറക്കി പ്രമുഖ ബ്രാൻഡായ വാവെയ് സ്‌മാർട്ട്‌ഫോൺ ആരാധകരെ അമ്പരപ്പിച്ചിരുന്നു. വാവെയ് മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ എന്ന മോഡലാണ് അവർ അവതരിപ്പിച്ചത്. ഇപ്പോൾ സ്വന്തമായി ട്രൈ-ഫോൾഡ് ഫോൺ അവതരിപ്പിച്ച് അവരോടു മത്സരിക്കാൻ ഒരുങ്ങുകയാണ് സാംസങ്. ഗാലക്സി അൺപാക്ക്ഡ് 2025 ഇവൻ്റിനിടെ, സാംസങ് തങ്ങളുടെ ആദ്യത്തെ മൾട്ടി-ഫോൾഡ് സ്‌മാർട്ട്‌ഫോണിനെക്കുറിച്ച് ചില സൂചനകൾ നൽകി. പുതിയ ഓൺലൈൻ ലീക്കുകൾ ഈ ഫോണിൻ്റെ പേര് എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്. സാംസങ്ങിൻ്റെ ട്രൈ-ഫോൾഡ് ഫോൺ 10 ഇഞ്ച് ഡിസ്‌പ്ലേയോടെ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇത് പൂർണ്ണമായി തുറന്നാൽ ഒരു ചെറിയ ടാബ്‌ലെറ്റ് പോലെയാകും. കോംപാക്റ്റ് സൈസിലേക്ക് മടക്കുന്ന ഒരു ഉപകരണത്തിലൂടെ തന്നെ ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീൻ ആസ്വദിക്കാൻ കഴിയും. ഈ ലോഞ്ചിലൂടെ, വാവെയെ വെല്ലുവിളിക്കാനും ഫോൾഡബിൾ ഫോൺ വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും സാംസങ് ലക്ഷ്യമിടുന്നു.

സാംസങ്ങിൻ്റെ ട്രൈ-ഫോൾഡ് ഫോണിനു പ്രതീക്ഷിക്കുന്ന പേരും സവിശേഷതകളും:

സാംസങ്ങിൻ്റെ വരാനിരിക്കുന്ന മൾട്ടി-ഫോൾഡ് ഫോണിനെ ഗാലക്‌സി ജി ഫോൾഡ് എന്ന് വിളിക്കാമെന്ന് Yeux1122 എന്ന പേരിൽ അറിയപ്പെടുന്ന ടിപ്‌സ്റ്റർ, ദക്ഷിണ കൊറിയൻ ബ്ലോഗ് നേവറിൽ പോസ്റ്റ് ചെയ്തു. ഈ പേര് സാംസങ്ങിൻ്റെ Z ഫോൾഡ് സീരീസിൻ്റെ പാറ്റേൺ പിന്തുടരുന്നു. അടുത്ത വർഷം ജനുവരിയിൽ ഫോൺ പുറത്തിറക്കുമെന്ന് ഇൻഡസ്ട്രി സോഴ്സുകളെയും ഡിസ്പ്ലേ അനലിസ്റ്റായ റോസ് യംഗിനെയും ഉദ്ധരിച്ച് ടിപ്സ്റ്റർ അവകാശപ്പെടുന്നു.

ഗാലക്‌സി ജി ഫോൾഡിന് പൂർണ്ണമായി തുറക്കുമ്പോൾ 9.96 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീൻ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഗാലക്‌സി Z ഫോൾഡ് 6-ൻ്റെ 7.6 ഇഞ്ച് ഡിസ്‌പ്ലേയേക്കാൾ വലുതാണ്. മടക്കിയാൽ സ്‌ക്രീൻ വലുപ്പം 6.54 ഇഞ്ച് ആയിരിക്കും. വാവെയുടെ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനുമായി താരതമ്യപ്പെടുത്തുമ്പോൾ സാംസങ്ങിൻ്റെ പുതിയ ട്രൈ-ഫോൾഡ് ഫോണിന് വ്യത്യസ്തമായ ഫോൾഡിംഗ് മെക്കാനിസം ഉണ്ടായിരിക്കും. ഒറ്റ മടക്കിന് പകരം, ഈ ഫോൺ ഇരുവശത്തുനിന്നും ഉള്ളിലേക്ക് മടക്കാൻ കഴിയും.

ഗാലക്‌സി ജി ഫോൾഡിൻ്റെ ഭാരം "H" എന്ന് വിളിക്കപ്പെടുന്ന ഒരു ഉപകരണത്തിന് സമാനമായിരിക്കുമെന്നും ബ്ലോഗ് പോസ്റ്റിൽ പരാമർശിക്കുന്നു, ഇത് വാവെയുടെ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ എന്നാണ് അർത്ഥമാക്കുന്നത്. എന്നിരുന്നാലും, സാംസങ്ങിൻ്റെ ഫോൺ വാവെയുടെ മോഡലിനേക്കാൾ അല്പം കനം കൂടിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പുതിയതായി വികസിപ്പിച്ച ഡിസ്പ്ലേകളും പ്രൊട്ടക്റ്റീവ് ഫിലിമുകളും ഉപയോഗിക്കും.

പരിമിതമായ ഉൽപ്പാദനവും ഉയർന്ന വിലയും:

അടുത്തിടെ നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2025 ഇവൻ്റിൽ, സാംസങ്ങിൻ്റെ തലവനായ ജെയ് കിം, വളരെക്കാലമായി അഭ്യൂഹങ്ങളിൽ നിലനിൽക്കുന്ന ഒരു ട്രൈ-ഫോൾഡിംഗ് ഫോൺ പ്രദർശിപ്പിച്ചിരുന്നു. ഇത് സാംസങ്ങ് G ഫോൾഡ് തന്നെയായിരിക്കും സാംസങ് ഈ ഫോണിൻ്റെ 3,00,000 യൂണിറ്റോ അതിൽ കുറവോ മാത്രമേ ഉൽപ്പാദിപ്പിക്കൂ എന്നാണു പ്രതീക്ഷിക്കുന്നത്. ഈ ഫോണിന് വളരെ ഉയർന്ന വില ആയിരിക്കാനും സാധ്യതയുണ്ട്.

Comments
കൂടുതൽ വായനയ്ക്ക്: Huawei Mate XT Ultimate Design, Samsung, Samsung Galaxy G Fold
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »