സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഹോണർ 300 വരുന്നു
വരാനിരിക്കുന്ന ഹോണർ 300 സ്മാർട്ട്‌ഫോണിൻ്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ വ്യാഴാഴ്ച വെയ്‌ബോ പോസ്റ്റിലാണ് കമ്പനി വെളിപ്പെടുത്തിയത്. നാല് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്ന് മറ്റൊരു പോസ്റ്റ് വഴിയും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസിൽ നിന്നും വിവർത്തനം ചെയ്ത വാക്കുകൾ പ്രകാരം ലു യാൻസി, യുലോങ്‌ഷ്യൂ, ടീ കാർഡ് ഗ്രീൻ, കാങ്‌ഷാൻ ആഷ് എന്നിങ്ങനെ നാലു നിറങ്ങളിലാണ് ഈ ഫോൺ എത്തുക. പർപ്പിൾ, ബ്ലൂ, വൈറ്റ് വേരിയൻ്റുകളിൽ മാർബിൾ പോലുള്ള പാറ്റേണിലുള്ള ഒരു റിയർ പാനലും അടങ്ങിയിട്ടുണ്ട്