Photo Credit: iQOO
ഐക്യൂ ബ്രാൻഡിൻ്റെ അടുത്ത പ്രധാനപ്പെട്ട സ്മാർട്ട്‌ഫോണായി ഐക്യൂ നിയോ 10R ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഒരു ടിപ്‌സ്റ്ററിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. ഈ ഫോൺ iQOO നിയോ 10 സീരീസിൻ്റെ ഭാഗമാകാൻ സാധ്യതയുണ്ട്. ആ സീരീസിൽ നിയോ 10, നിയോ 10 പ്രോ എന്നീ മോഡലുകളും ഉൾപ്പെടുന്നു. നിലവിൽ, ഈ ഫോണുകൾ ചൈനയിൽ മാത്രമേ ലഭ്യമാകൂ, എന്നാൽ നിയോ 10R 5G ഇന്ത്യൻ വിപണിയിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിൽ ശക്തമായ പ്രകടനം വാഗ്ദാനം ചെയ്യുന്ന ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 12 ജിബി വരെ റാം ഉണ്ടായേക്കാം. മിഡ് റേഞ്ച് വിഭാഗത്തിലുള്ള ഒരു സ്മാർട്ട്ഫോണായിരിക്കും ഇത്. കൃത്യമായ വിലയും റിലീസിങ്ങ് തീയ്യതിയും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തു വരുന്നുണ്ടാകും.
ടിപ്സ്റ്ററായ Paras Guglani (@passionategeekz) അടുത്തിടെ ഐക്യൂ നിയോ 10R 5G ഫോണിനെ കുറിച്ച് സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് Twitter) പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം പുറത്തു വിട്ട വിവരമനുസരിച്ച്, ഫെബ്രുവരിയിൽ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസ് ചെയ്തു കഴിഞ്ഞാൽ, ഇത് ബ്ലൂ വൈറ്റ് സ്ലൈസ്, ലൂണാർ ടൈറ്റാനിയം എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമായേക്കാം.
വിലയുമായി ബന്ധപ്പെട്ട്, ഐക്യൂ നിയോ 10R 5G ഫോണിൻ്റെ വില 30,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടറോള എഡ്ജ് 50 പ്രോ, വരാനിരിക്കുന്ന പോക്കോ X7 പ്രോ എന്നിവ പോലുള്ള മറ്റ് ഉപകരണങ്ങളുമായി ഇത് മത്സരിക്കും. എന്നിരുന്നാലും, ഐക്യൂ നിയോ 10R 5G ഫോണിൻ്റെ എല്ലാ വേരിയൻ്റുകളും ഈ വില പരിധിയിൽ തന്നെ വരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
ഐക്യൂ നിയോ 10R 5G ഫോണിന് 144Hz റീഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. ഫോണിൻ്റെ മോഡൽ നമ്പർ 'I2221' ആയിരിക്കാം. ഇത് സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. 256GB സ്റ്റോറേജുമായി രണ്ട് റാം ഓപ്ഷനുകളിൽ ഇത് വരാം - 8GB+256GB, 12GB+256GB.
ക്യാമറകളുടെ കാര്യത്തിൽ, 50 മെഗാപിക്സൽ സോണി LYT-600 സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഈ ഫോണിൽ ഫീച്ചർ ചെയ്യുമെന്ന് ഊഹിക്കപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കാം. ഐക്യൂ നിയോ 10R 5G ഫോൺ 6,400mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുമായി വരുമെന്നും പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം