Photo Credit: Honor
സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോണർ 300 സീരീസ് ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. ഈ ലൈനപ്പിൽ പുറത്തു വരുന്ന ഫോണുകളെ കുറിച്ചുള്ള വിശദാംശങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നേരത്തെ, ഹോണർ 300, ഹോണർ 300 പ്രോ എന്നിവയുടെ ചില പ്രധാന സവിശേഷതകൾ ലീക്കായി പുറത്തു വന്നിരുന്നതിൽ ഈ സീരീസിലെ അടിസ്ഥാന മോഡലിൻ്റെ ചിത്രങ്ങളും അതിൻ്റെ ഡിസൈൻ സവിശേഷതകളും ഉണ്ടായിരുന്നു. ഇപ്പോൾ, ഹോണർ 300 മോഡലിൻ്റെ ഡിസൈനും കളർ ഓപ്ഷനുകളും ഔദ്യോഗികമായി തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം, ഒരു ടിപ്‌സ്റ്റർ ഫോണിൻ്റെ പ്രധാന സവിശേഷതകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നൽകിയിരിക്കുന്നു. ഫോണിലുണ്ടാകാൻ സാധ്യതയുള്ള റാം, സ്റ്റോറേജ് ഓപ്ഷനുകളെക്കുറിച്ചാണ് അവർ സൂചന നൽകിയിരിക്കുന്നത്. ഇത് പുതിയ സീരീസിനായി കാത്തിരിക്കുന്ന ആളുകളുടെ ആവേശം വർദ്ധിപ്പിക്കുന്നുണ്ട്.
വരാനിരിക്കുന്ന ഹോണർ 300 സ്മാർട്ട്ഫോണിൻ്റെ ഡിസൈൻ സംബന്ധിച്ച വിവരങ്ങൾ വ്യാഴാഴ്ച വെയ്‌ബോ പോസ്റ്റിലാണ് കമ്പനി വെളിപ്പെടുത്തിയത്. നാല് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകുമെന്ന് മറ്റൊരു പോസ്റ്റ് വഴിയും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസിൽ നിന്നും വിവർത്തനം ചെയ്ത വാക്കുകൾ പ്രകാരം ലു യാൻസി, യുലോങ്‌ഷ്യൂ, ടീ കാർഡ് ഗ്രീൻ, കാങ്‌ഷാൻ ആഷ് എന്നിങ്ങനെ നാലു നിറങ്ങളിലാണ് ഈ ഫോൺ എത്തുക. പർപ്പിൾ, ബ്ലൂ, വൈറ്റ് വേരിയൻ്റുകളിൽ മാർബിൾ പോലുള്ള പാറ്റേണിലുള്ള ഒരു റിയർ പാനലും അടങ്ങിയിട്ടുണ്ട്.
ഹോണർ 300 സ്മാർട്ട്ഫോണിൻ്റെ റിയർ പാനലിനു മുകളിൽ ഇടത് കോണിലായി ആകർഷകമായ, ഒരു പ്രത്യേക ആകൃതിയിലാണ് റിയർ ക്യാമറ മൊഡ്യൂളുള്ളത്. ഈ മൊഡ്യൂളിൽ ഡ്യുവൽ ക്യാമറകളും ഗുളികയുടെ ആകൃതിയിലുള്ള എൽഇഡി പാനലും നൽകിയിരിക്കുന്നു. ക്യാമറ മൊഡ്യൂളിൻ്റെ ഒരു വശത്ത് ‘പോർട്രെയിറ്റ് മാസ്റ്റർ' എന്ന വാക്കുകൾ എഴുതി വെച്ചിട്ടുണ്ട്. ഫോണിൻ്റെ വലതുവശത്ത്, നിങ്ങൾക്ക് പവർ ബട്ടണും വോളിയം കൺട്രോൾ ബട്ടണുകളും കണ്ടെത്താൻ കഴിയും. മറ്റൊരു അറിയിപ്പിൽ, ഫോണിന് 6.97mm കനം ഉണ്ടായിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തി.
ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന പേരിലുള്ള ടിപ്സ്റ്ററുടെ വെയ്‌ബോയിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നത് ഹോണർ 300 സ്മാർട്ട്ഫോണിൽ 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. ഈ സ്മാർട്ട്‌ഫോണിന് പ്ലാസ്റ്റിക് മിഡിൽ ഫ്രെയിം, ഫ്ലാറ്റ് ഡിസ്‌പ്ലേ, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ എന്നിവ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, ഇത് 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതായിരിക്കും.
ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ഹോണർ 300 അടിസ്ഥാന മോഡൽ നാല് റാം + സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. 8GB+256GB, 12GB+256GB, 12GB+512GB, 16GB+512GB എന്നീ സ്റ്റോറേജ് വേരിയൻ്റുകളാണ് ഈ ഫോണിനുണ്ടാവുക. ഹോണർ 300 മോഡലുകൾക്ക് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ്, 1.5K OLED ഡിസ്‌പ്ലേ എന്നിവ ഉണ്ടാകുമെന്നും വയർലെസ് ചാർജിംഗിനെ പിന്തുണയ്‌ക്കുമെന്നും നേരത്തെ ലീക്കായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. പ്രോ മോഡലിൽ 50 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരസ്യം
പരസ്യം