ഹോണർ 300 അടിസ്ഥാന മോഡലിനൊപ്പം ഹോണർ 300 പ്രോയും ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. റിലീസ് തീയതി ഹോണർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതിയ സീരീസ് ഫോണുകളെ കുറിച്ചുള്ള ചില വിശദാംശങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഹോണർ 300, ഹോണർ 300 പ്രോ എന്നീ ഫോണുകൾക്ക് മുൻഗാമികളായ ഹോണർ 200, ഹോണർ 200 പ്രോ എന്നിവയെ അപേക്ഷിച്ച് കുറച്ച് പ്രധാന അപ്‌ഗ്രേഡുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം, ഫോണുകളിൽ 1.5K റെസല്യൂഷൻ ഡിസ്‌പ്ലേയാകും ഉണ്ടാവുക. 100W ഫാസ്റ്റ് ചാർജിംഗിനെയും ഇതു പിന്തുണക്കും. ഹോണർ 300 പ്രോയിലെ പ്രധാനപ്പെട്ട അപ്‌ഗ്രേഡുകളിലൊന്ന് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറായിരിക്കും ഇതിനു കരുത്തു നൽകുകയെന്നതാണ്. എല്ലാ തരത്തിലും ഇതിനു മുൻപ് പുറത്തു വന്ന സീരീസിലെ മോഡലുകളേക്കാൾ മികച്ച ഫോണുകൾ ഇത്തവണ പ്രതീക്ഷിക്കാം.
ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്‌തത്) എന്ന പേരിലുള്ള ടിപ്സ്റ്ററാണ് ഹോണർ 300 സീരീസിൻ്റെ വിശദാംശങ്ങൾ വെയ്‌ബോയിൽ പങ്കിട്ടത്. ലീക്കായി പുറത്തു വന്ന വിവരങ്ങൾ അനുസരിച്ച്, ഈ പുതിയ സീരീസിന് 1.5K OLED ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക. ഇത് മുൻ മോഡലുകളിലെ ഫുൾ HD+ സ്‌ക്രീനുകളെ അപേക്ഷിച്ചു നോക്കുമ്പോൾ അപ്‌ഗ്രേഡാണ്. പുതിയ സീരീസിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസർ ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏത് മോഡലിലാകും ഈ പ്രോസസർ ഉണ്ടാവുകയെന്ന് ടിപ്‌സ്റ്റർ കൃത്യമായി സൂചിപ്പിച്ചിട്ടില്ലെങ്കിലും പ്രോ മോഡലിലാകും ഇത് അവതരിപ്പിക്കാൻ സാധ്യതയുള്ളത്. ഇതിനു മുൻപു പുറത്തു വന്ന ഹോണർ 200 സീരീസിലെ ഹോണർ 200 അടിസ്ഥാന മോഡലിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസർ ആയിരുന്നു. അതേസമയം ഹോണർ 200 പ്രോയിൽ സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസർ ആയിരുന്നു.
മുൻ മോഡലുകൾക്ക് സമാനമായി, ഹോണർ 300 സീരീസ് 100W വയർഡ് ചാർജിംഗിനെയും വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുമെന്ന് അഭ്യൂഹമുണ്ട്. പ്രോ മോഡലിൽ 50 മെഗാപിക്സൽ പെരിസ്കോപ്പ് സെൻസറും ഉൾപ്പെട്ടേക്കാം. എന്നിരുന്നാലും, ഇതിന് അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സ്കാനർ ഉണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ടിപ്സ്റ്റർ പറയുന്നു.
ഹോണർ 200, ഹോണർ 200 പ്രോ എന്നിവ ഈ വർഷം മെയ് മാസത്തിലാണ് ചൈനയിൽ ലോഞ്ച് ചെയ്തത്. ജൂലൈയിൽ ഈ ഫോണുകൾ ഇന്ത്യയിലെത്തി, ഹോണർ 200 മോഡലിന് 34,999 രൂപയും ഹോണർ 200 പ്രോ മോഡലിന് 57,999 രൂപയുമായിരുന്നു വില.
50 മെഗാപിക്സൽ മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറകളാണ് രണ്ട് ഫോണുകളിലും ഉള്ളത്. സെൽഫി ക്യാമറയും 50 മെഗാപിക്സലാണ്. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0-ൽ ഈ ഫോണുകൾ പ്രവർത്തിക്കുന്നു. രണ്ട് മോഡലുകൾക്കും 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,200mAh ബാറ്ററിയുണ്ട്. ഹോണർ 200 മോഡലിന് 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ OLED കർവ്ഡ് ഡിസ്‌പ്ലേയാണുള്ളത്, അതേസമയം ഹോണർ 200 പ്രോയ്ക്ക് 6.78 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനാണ്. സാധാരണ ഹോണർ 200 പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറിലാണ്, അതേസമയം ഹോണർ 200 പ്രോക്ക് സ്നാപ്ഡ്രാഗൺ 8s ജെൻ 3 പ്രോസസർ ആണുള്ളത്.
പരസ്യം
പരസ്യം