പുതിയ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് ഒരുങ്ങുന്നു
                Photo Credit: Meta Platform
ഉപയോക്താക്കൾക്ക് മറ്റ് മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ആപ്പുകളിലേക്ക് WhatsApp സ്റ്റാറ്റസ് പങ്കിടാനാകും
മെറ്റാ അക്കൗണ്ട്‌സ് സെൻ്ററുമായി തങ്ങളുടെ അക്കൗണ്ടുകൾ ബന്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്‌ഷണൽ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ തടസ്സമില്ലാത്തതും കണക്റ്റ് ചെയ്യുന്നതുമായ അനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിശദീകരിച്ചുകൊണ്ട് മെറ്റാ ചൊവ്വാഴ്ച ഈ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഇതിലൂടെ, അധിക പ്രക്രിയകൾ ഇല്ലാതെ ആളുകൾക്ക് അവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള മറ്റ് മെറ്റാ ആപ്പുകളിൽ സ്വയമേവ പങ്കു വെക്കാൻ കഴിയും. കൂടാതെ, ഒരൊറ്റ സൈൻ-ഓൺ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന ഈ അപ്‌ഡേറ്റ് ഒന്നിലധികം മെറ്റാ ആപ്പുകളിലേക്ക് ലോഗിൻ ചെയ്യുന്നത് എളുപ്പമാക്കും. ഉപയോക്താക്കൾക്ക് സ്ഥിരതയുള്ള അനുഭവം ഉറപ്പാക്കിക്കൊണ്ട് മെറ്റാ അതിൻ്റെ ആപ്പുകളിലുടനീളം കൂടുതൽ ഷെയറിങ്ങ് ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള പദ്ധതികളും വെളിപ്പെടുത്തി. ഈ മാറ്റങ്ങൾ പുറത്തിറങ്ങുതിന് അനുസരിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. ഇത് തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് ഉപഭോക്താവിനു തീരുമാനിക്കാം.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വാട്സ്ആപ്പ് അതിൻ്റെ അക്കൗണ്ട്‌സ് സെൻ്ററിൽ ചേർക്കുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോമുകൾ ന്യൂസ്റൂം പോസ്റ്റിലൂടെ അറിയിച്ചു. ഈ കൂട്ടിച്ചേർക്കൽ ഓപ്ഷണൽ ആണ്, അതായത് ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് അക്കൗണ്ട് സെൻ്ററുമായി ബന്ധിപ്പിക്കണോ വേണ്ടയോ എന്നു തിരഞ്ഞെടുക്കാം. എന്നാൽ, അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, മെറ്റയുടെ വിവിധ ആപ്പുകളിൽ അവർക്ക് കൂടുതൽ എളുപ്പത്തിൽ ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിന്നുള്ള അപ്‌ഡേറ്റുകൾ നേരിട്ട് ഫേസ്ബുക്കിലേക്കോ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലേക്കോ പങ്കിടാൻ കഴിയും. ഇത് ഓരോ ആപ്പിലും വെവ്വേറെയായി പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് അവരെ സംരക്ഷിക്കുന്നു.
ഈ ഫീച്ചർ ലോകമെമ്പാടും ലഭ്യമാകും, പക്ഷേ റോൾഔട്ട് പടിപടിയായിട്ടാകും സംഭവിക്കുക. ഇത് ലഭ്യമായിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് സെറ്റിങ്ങ്സിലോ മറ്റ് മെറ്റാ ആപ്പുകളിലേക്ക് അവരുടെ സ്റ്റാറ്റസ് വീണ്ടും ഷെയർ ചെയ്യാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാൻ ശ്രമിക്കുമ്പോഴോ ഈ ഓപ്ഷൻ കാണും.
കൂടാതെ, അക്കൗണ്ട്‌സ് സെൻ്റർ ഇൻ്റഗ്രേഷൻ ഒരൊറ്റ സൈൻ-ഓൺ ഉപയോഗിച്ച് ഉപയോക്താക്കളെ വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലേക്ക് കൂടുതൽ എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ അനുവദിക്കും. എല്ലാ ആപ്പുകളിലുമുള്ള അവതാറുകൾ, മെറ്റാ എഐ സ്റ്റിക്കറുകൾ, ഇമാജിൻ മി ക്രിയേഷൻസ് എന്നിവ ഒരിടത്തു തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്നതു പോലെയുള്ള പുതിയ ഫീച്ചറുകളും അവതരിപ്പിക്കും.
സ്വകാര്യതയ്‌ക്കാണ് ഇപ്പോഴും മുൻഗണനയെന്ന് മെറ്റാ ഉറപ്പുനൽകുന്നു. വാട്ട്‌സ്ആപ്പ് അക്കൗണ്ട് സെൻ്ററുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും, വ്യക്തിഗത സന്ദേശങ്ങളും കോളുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുഖേന പരിരക്ഷിക്കപ്പെടും. അതായത് മെറ്റായ്ക്ക് പോലും അവ വായിക്കാൻ കഴിയില്ല.
പരസ്യം
പരസ്യം
                            
                            
                                Samsung Galaxy S26 Series Price Hike Likely Due to Rising Price of Key Components: Report