Photo Credit: Redmi
Redmi K80 Pro 6,000mAh ബാറ്ററിയാണ് വഹിക്കുന്നത്
കഴിഞ്ഞ നവംബറിലാണ് റെഡ്മി K80 പ്രോ എന്ന സ്‌മാർട്ട് ഫോൺ ചൈനയിൽ അവതരിപ്പിച്ചത്. ശക്തമായ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്പും 6,000mAh ബാറ്ററിയും ഇതിലുണ്ട്. K80 പ്രോ പുറത്തിറങ്ങി അധികനാളായിട്ടില്ലെങ്കിലും, അടുത്ത മോഡലായ റെഡ്മി K90 പ്രോ ഫോണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തുടക്കത്തിലെ ലീക്കുകൾ അനുസരിച്ച്, റെഡ്മി K90 പ്രോ മികച്ച പ്രകടനം ഉറപ്പാക്കുന്ന സെക്കൻഡ് ജെനറേഷൻ സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് ചിപ്‌സെറ്റുമായാകും വരുന്നത്. ദൂരെ നിന്ന് പോലും കൃത്യതയോടു കൂടിയ ഫോട്ടോകൾ എടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഇതിൽ ഉൾപ്പെടുത്തുന്നതാണ് മറ്റൊരു സവിശേഷത. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ലെങ്കിലും, നൂതന ഫോട്ടോഗ്രാഫി കഴിവുകളുള്ള, ഉയർന്ന പെർഫോമൻസ് നൽകുന്ന സ്മാർട്ട്‌ഫോൺ എത്തിക്കാനാണ് റെഡ്മി ലക്ഷ്യമിടുന്നതെന്നാണ് ഈ സൂചനകൾ പറയുന്നത്.
ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ടിപ്പ്സ്റ്റർ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) ഒരു സബ്-ഫ്ലാഗ്ഷിപ്പ് സീരീസിൽ വരുന്ന അടുത്ത 'പ്രോ' മോഡലിൻ്റെ ചില പ്രധാന സവിശേഷതകൾ പങ്കിട്ടിരുന്നു. പോസ്റ്റിൽ ഉപകരണത്തിൻ്റെ പേര് കൃത്യമായി പറയുന്നില്ലെങ്കിലും, ഇത് റെഡ്മി K90 പ്രോ ആയിരിക്കാമെന്ന് അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നു.
റെഡ്മി K90 പ്രോ ഒരു വലിയ അപ്പർച്ചർ ഫീച്ചർ ചെയ്യുന്ന 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 2K റെസല്യൂഷൻ ഡിസ്‌പ്ലേയും ഉണ്ടായിരിക്കാം.
സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് 2 ചിപ്‌സെറ്റിൽ ഫോൺ പ്രവർത്തിക്കുമെന്ന് കിംവദന്തിയുണ്ട്. ഈ ചിപ്പ്സെറ്റ് 2025-ൻ്റെ രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. റെഡ്മി K80 പ്രോക്കു കരുത്തു നൽകുന്ന സ്‌നാപ്ഡ്രാഗൺ 8 എലീറ്റിനെ അപേക്ഷിച്ച് ഈ ചിപ്‌സെറ്റ് കൂടുതൽ പെർഫോമൻസ് വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. റെഡ്മി K90 പ്രോ ഈ വർഷത്തിൻ്റെ നാലാം പാദത്തിൽ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
റെഡ്മി K80 പ്രോ കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കി. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് CNY 3,699 (ഏകദേശം 43,000 രൂപ) ആയിരുന്നു വില.
ഇത് ഷവോമി HyperOS 2.0 ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. കൂടാതെ 2K റെസലൂഷൻ (1,440 x 3,200 പിക്സലുകൾ), 120Hz റിഫ്രഷ് റേറ്റ്, 3,200 nits പീക്ക് തെളിച്ചം എന്നിവയുള്ള 6.67 ഇഞ്ച് AMOLED ഡിസ്പ്ലേയുമുണ്ട്. 16GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. പിന്നിൽ മൂന്ന് ക്യാമറകൾ ഉണ്ട്. ഇതിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 32 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കായി, ഇതിന് 20 മെഗാപിക്സലിൻ്റെ മുൻ ക്യാമറയുണ്ട്.
റെഡ്മി K80 പ്രോയിൽ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ ഉൾപ്പെടുന്നു, കൂടാതെ 120W വയർഡ് ചാർജിംഗും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയും ഉണ്ട്.
പരസ്യം
പരസ്യം