ഐഫോൺ 14 പ്ലസ് ഉപയോക്താക്കൾ ഇനി പേടിക്കേണ്ട കാര്യമില്ല
ഐഫോൺ 14 പ്ലസ് മോഡലിലെ ചില ഫോണുകളുടെ റിയർ ക്യാമറക്കു തകരാറുള്ളത് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു പ്രത്യേക സമയത്തു നിർമിച്ച ഫോണുകൾക്കാണ് ഈ പ്രശ്നമുള്ളത്. ഇപ്പോൾ ഈ തകരാർ പരിഹരിക്കുന്നതിനു വേണ്ടി ആപ്പിൾ ഒരു സൗജന്യ റിപ്പയർ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. നിങ്ങളുടെ കയ്യിൽ പ്രസ്തുത പ്രശ്‌നമുള്ള ഐഫോൺ 14 പ്ലസ് ഉണ്ടെങ്കിൽ, ഒരു തുകയും മുടക്കാതെ അംഗീകൃത ആപ്പിൾ സർവീസ് സെൻ്ററിൽ നിന്നും അത് പരിഹരിക്കാവുന്നതാണ്. നിങ്ങളുടെ ഡിവൈസ് ഈ അറ്റകുറ്റപ്പണിക്ക് യോഗ്യമാണോ എന്ന് പരിശോധിക്കാൻ, നിങ്ങളുടെ സീരിയൽ നമ്പർ ആപ്പിളുമായി പങ്കിടേണ്ടതുണ്ട്. ഐഫോൺ 14 പ്ലസിൻ്റെ റിയർ ക്യാമറ ശരിയാക്കാൻ നിങ്ങൾ ഇതിനകം പണം ചെലവഴിച്ചിട്ടുണ്ടെങ്കിൽ റീഫണ്ടും ആവശ്യപ്പെടാം