Photo Credit: Vi
പുതിയ പ്ലാനിൽ രാത്രി 12 മുതൽ രാവിലെ 6 വരെ പരിധിയില്ലാത്ത ഡാറ്റ ഉൾപ്പെടുന്നു
വോഡഫോൺ ഐഡിയ (Vi) ഇന്ത്യയിൽ പുതിയ മാക്സ് ഫാമിലി പ്ലാൻ ആരംഭിച്ചു. പ്രൈമറി നമ്പർ, സെക്കൻഡറി നമ്പർ എന്നിങ്ങനെ രണ്ടു സിം കണക്ഷനുകൾ നൽകുന്ന പോസ്റ്റ്‌പെയ്ഡ് മൊബൈൽ പ്ലാനാണിത്. കൂടുതൽ ചെലവില്ലാതെ നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുമെന്നത് പ്ലാനിൻ്റെ പ്രധാന ഗുണമാണ്. സിനിമകൾ, ഷോകൾ, മറ്റ് കണ്ടൻ്റുകൾ എന്നിവ ഓൺലൈനായി കാണുന്നതിന് നെറ്റ്ഫ്ലിക്സിനു പുറമേയുള്ള മറ്റുചില OTT (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമുകളിലേക്കും ആക്‌സസ് ലഭിക്കും. പ്ലാൻ പ്രതിമാസം 120GB ഡാറ്റയുമായി വരുന്നു. ഡാറ്റ റോൾഓവർ ഫീച്ചർ ഉപയോഗിച്ച് ഉപയോഗിച്ചിട്ടില്ലാത്ത ഏതൊരു ഡാറ്റയും അടുത്ത മാസത്തേക്ക് ഫോർവേഡ് ചെയ്യാൻ ഉപയോക്താക്കൾക്കു കഴിയും. Vi 5G സേവനങ്ങൾ ലഭിക്കുന്ന ഒരിടത്താണു നിങ്ങളെങ്കിൽ ഇതിൻ്റെ ഭാഗമായി പരിധിയില്ലാത്ത 5G ഡാറ്റയും ലഭിക്കും. കൂടാതെ, ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 'ചോയ്‌സ്' ബെനഫിറ്റ്സും നൽകുന്നുണ്ട്. ഇതുപയോഗിച്ച്, നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഒരു എൻ്റർടെയ്ൻമെൻ്റ് പ്ലാറ്റ്‌ഫോമും (ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, ആമസോൺ പ്രൈം തുടങ്ങിയവ) ഒരു യാത്രാ അല്ലെങ്കിൽ സുരക്ഷാ സംബന്ധിയായ ബെനഫിറ്റും തിരഞ്ഞെടുക്കാം.
വിഐ മാക്സ് ഫാമിലി പ്ലാൻ എന്ന പേരിൽ വിഐ (വോഡഫോൺ ഐഡിയ) ഒരു പുതിയ പോസ്റ്റ്‌പെയ്ഡ് മൊബൈൽ പ്ലാൻ പുറത്തിറക്കി. പ്രതിമാസം 871 രൂപയാണ് ഇതിനു നൽകേണ്ടത്. പ്രൈമറി യൂസർക്കും സെക്കൻഡറി യൂസർക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പ്ലാൻ. ഒരൊറ്റ അക്കൗണ്ടിൽ മൊബൈൽ ഉപയോഗവും ബില്ലുകളും കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ദമ്പതികൾക്കുമെല്ലാം ഇത് അനുയോജ്യമാണ്. ഡാറ്റ ആനുകൂല്യങ്ങൾ, എൻ്റർടെയിൻമെൻ്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ, മറ്റു ലൈഫ്സ്റ്റെൽ ഫീച്ചറുകൾ എന്നിവയെല്ലാം പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ഓരോ മാസവും, വിഐ മാക്സ് ഫാമിലി പ്ലാൻ ആകെ 120 ജിബി ഡാറ്റ നൽകുന്നു. പ്രൈമറി യൂസർക്ക് 70 ജിബി ഡാറ്റ ലഭിക്കുമ്പോൾ, സെക്കൻഡറി യൂസർക്ക് 40 ജിബി ലഭിക്കും. ശേഷിക്കുന്ന 10 ജിബി രണ്ട് ഉപയോക്താക്കൾക്കും ആക്‌സസ് ചെയ്യാൻ കഴിയുന്ന ഷെയേർഡ് ഡാറ്റയാണ്. ഈ പ്ലാനിന്റെ പ്രധാന സവിശേഷതകളിലൊന്ന്, പ്രൈമറി യൂസർക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭിക്കുന്നു എന്നതാണ്. സിനിമകളും വെബ് സീരീസുകളും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പ്ലാൻ മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും.
കോളിംഗിന്റെയും സന്ദേശമയയ്ക്കലിന്റെയും കാര്യത്തിൽ, ഈ പ്ലാൻ ഇന്ത്യയിലെ ഏത് നമ്പറിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നൽകുന്നു. ഇതിൽ ലോക്കൽ, എസ്ടിഡി, നാഷണൽ റോമിംഗ് കോളുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. ഇതോടൊപ്പം, ഓരോ അംഗത്തിനും പ്രതിമാസം 3,000 സൗജന്യ എസ്എംഎസുകൾ ലഭിക്കും.
വിഐ മാക്സ് ഫാമിലി പ്ലാനിൽ വൊഡാഫോൺ ഇന്ത്യയുടെ 'ചോയ്‌സ്' ആനുകൂല്യങ്ങളും ഉൾപ്പെടുന്നു, ഇതിലൂടെ ഉപയോക്താക്കൾക്ക് രണ്ട് എക്സ്ട്രാ ഫീച്ചറുകൾ തിരഞ്ഞെടുക്കാൻ കഴിയും. എൻ്റർടെയ്ൻമെൻ്റ് കാറ്റഗറിയിൽ, ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ (ജിയോ സിനിമ വഴി), സോണി ലൈവ്, ഫാൻകോഡ്, വിഐ മൂവീസ് & ടിവി ആപ്പ് വഴി ലഭ്യമാകുന്ന മറ്റ് ഓപ്ഷനുകൾ എന്നിവയിൽ നിന്ന് ഒരു ഒടിടി പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കാം. ഇതിനു പുറമെ ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണിനെ വൈറസുകളിൽ നിന്ന് സംരക്ഷിക്കുന്ന 12 മാസത്തെ നോർട്ടൺ മൊബൈൽ സെക്യൂരിറ്റി സബ്‌സ്‌ക്രിപ്‌ഷൻ അല്ലെങ്കിൽ വിമാന ടിക്കറ്റുകളിൽ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ഈസ്‌മൈട്രിപ്പ് ട്രാവൽ ബെനിഫിറ്റ് എന്നിവയിലൊന്നും തിരഞ്ഞെടുക്കാം. ഇതാണ് രണ്ടാമത്തെ ആനുകൂല്യം.
ഈ പ്ലാനിലേക്ക് ആറ് സെക്കൻഡറി അംഗങ്ങളെ കൂടി ചേർക്കാനും വിഐ ഉപയോക്താക്കളെ അനുവദിക്കുന്നു. ഓരോ അധിക അംഗത്തെയും പ്രതിമാസം 299 രൂപ നിരക്കിൽ ചേർക്കാം. ഈ അംഗങ്ങൾക്ക് പ്രതിമാസം 40 ജിബി ഡാറ്റയും മെയിൻ യൂസേഴ്സിനെപ്പോലെ പരിധിയില്ലാത്ത വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും ലഭിക്കും. വലിയ കുടുംബങ്ങൾക്കോ ഗ്രൂപ്പുകൾക്കോ ഇത്തരത്തിലുള്ള ഒരു പ്ലാൻ മികച്ച ഓപ്ഷനായിരിക്കും.
അവസാനമായി, വിഐയുടെ 5G സേവനങ്ങൾ ലഭ്യമായ മുംബൈ, ഡൽഹി-എൻസിആർ, പട്‌ന, ചണ്ഡീഗഡ്, ബെംഗളൂരു തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്ലാൻ അൺലിമിറ്റഡ് 5G ഡാറ്റയെ പിന്തുണയ്ക്കുന്നു. ഡാറ്റ, കോളിംഗ്, എൻ്റർടെയിൻമെൻ്റ്, ഫ്ലക്സിബിലി'റ്റി എന്നിവയെല്ലാം നൽകി, പൂർണ്ണമായ പോസ്റ്റ്‌പെയ്ഡ് പരിഹാരം തേടുന്ന ഉപയോക്താക്കൾക്ക് വിഐ മാക്സ് ഫാമിലി പ്ലാൻ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
പരസ്യം
പരസ്യം