ഐഒഎസ് 26.3, ഐപാഡ്ഒഎസ് 26.3 എന്നിവ ആപ്പിൾ പുറത്തിറക്കി; വിശദമായി അറിയാം
ഐഫോൺ 17 സീരീസ് ലോഞ്ചിന് ശേഷം സെപ്റ്റംബറിലാണ് iOS 26 ആദ്യമായി പുറത്തിറങ്ങിയത്.
ലോകമെമ്പാടുമുള്ള ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കു വേണ്ടി ആപ്പിൾ ഐഒഎസ് 26.3, ഐപാഡ്ഒഎസ് 26.3 എന്നിവ പുറത്തിറക്കി. സെപ്റ്റംബറിൽ ആദ്യമായി അവതരിപ്പിച്ച ഐഒഎസ് 26, ഐപാഡ്ഒഎസ് 26 എന്നിവയുടെ ഭാഗമായുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളാണിത്. ഐഒഎസ് 26.2, ഐപാഡ്ഒഎസ് 26.2 എന്നിവ പുറത്തിറങ്ങി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് പുതിയ സോഫ്റ്റ്‌വെയർ എത്തുന്നത്. കമ്പനി പറയുന്നതനുസരിച്ച്, ഈ അപ്‌ഡേറ്റ് പ്രധാനമായും സിസ്റ്റത്തിൻ്റെ സ്ഥിരത മെച്ചപ്പെടുത്തുന്നതിനും ബഗുകൾ പരിഹരിക്കുന്നതിനും മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തവണ ആപ്പിൾ വലിയ സവിശേഷതകൾ പലതും അവതരിപ്പിച്ചിട്ടില്ല. എങ്കിലും, ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കുന്ന ചില കൂട്ടിച്ചേർക്കലുകൾ ഉണ്ട്. മൊത്തത്തിലുള്ള കസ്റ്റമർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്ന ചില ചെറിയ മാറ്റങ്ങളും അപ്‌ഡേറ്റ് കൊണ്ടുവരുന്നു. കൂടാതെ, ആപ്പിൾ പ്രദേശങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക ഫീച്ചറുകളും ഡിവൈസ് കണക്റ്റിവിറ്റിക്കായി മെച്ചപ്പെടുത്തലുകളും ചേർത്തിട്ടുണ്ട്. അപ്ഡേറ്റിനു യോഗ്യമായ ഉപകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇത് എങ്ങിനെ ഡൗൺലോഡ് ചെയ്യാം എന്നതും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം.
ഐഒഎസ് 26.3-ലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്, ഉപയോക്താക്കൾക്ക് ഒരു ആപ്പിൾ ഡിവൈസിൽ നിന്നും ആൻഡ്രോയ്ഡ് ഡിവൈസിലേക്ക് മാറുന്നത് വളരെ എളുപ്പമാക്കുന്ന പുതിയ ടൂളാണ്. പുതിയൊരു ഉപകരണം സെറ്റപ്പ് ചെയ്യുന്ന പ്രക്രിയയിൽ, ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ കൂടുതൽ എളുപ്പത്തിൽ കൈമാറാനാകും. ആപ്പിളിൽ നിന്നോ ഗൂഗിളിൽ നിന്നോ എക്സ്ട്രാ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ഫോട്ടോകൾ, മെസേജുകൾ, നോട്ട്സ്, ആപ്പുകൾ, പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ, മറ്റ് പ്രധാന ഡാറ്റ എന്നിവ മാറ്റാൻ ഈ ടൂൾ അവരെ അനുവദിക്കുന്നു. പ്ലാറ്റ്‌ഫോമുകൾക്കിടയിൽ ഡാറ്റ കൈമാറ്റം നേരത്തെ തന്നെ സാധ്യമായിരുന്നെങ്കിലും പുതിയ രീതി വളരെ എളുപ്പമാണ്.
കാരിയർ ലൊക്കേഷൻ ട്രാക്കിംഗ് പരിമിതപ്പെടുത്താൻ സഹായിക്കുന്ന പുതിയ സജ്ജീകരണമാണ് മറ്റൊരു പ്രധാന സവിശേഷത. ഇതിനർത്ഥം അവരുടെ മൊബൈൽ കാരിയർ അവരുടെ ലൊക്കേഷൻ എങ്ങനെ ട്രാക്ക് ചെയ്യുന്നു എന്നതിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം ഉണ്ടായിരിക്കും എന്നാണ്.
എന്നിരുന്നാലും, നിലവിൽ തിരഞ്ഞെടുത്ത കാരിയറുകൾ മാത്രമേ ഈ സവിശേഷതയെ പിന്തുണയ്ക്കുന്നുള്ളൂ. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ബൂസ്റ്റ് മൊബൈൽ ഇതിനെ പിന്തുണയ്ക്കുന്നു. യുകെയിൽ, EE, BT എന്നിവയിൽ ഈ സവിശേഷത ലഭ്യമാണ്. ജർമ്മനിയിൽ, ടെലികോം ഇതിനെ പിന്തുണയ്ക്കുന്നു, തായ്‌ലൻഡിൽ, AIS, True എന്നിവയും പിന്തുണ വാഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ C1 അല്ലെങ്കിൽ C1X മോഡമുകൾ ഉപയോഗിക്കുന്ന ഡിവൈസുകളിൽ മാത്രമേ ഈ ഓപ്ഷൻ പ്രവർത്തിക്കൂ.
സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങിയ തേർഡ് പാർട്ടി വെയറബിളുകൾക്കായി ആപ്പിൾ പുതിയ യൂറോപ്പ്-ഒൺലി ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. എയർപോഡുകൾ കണക്റ്റു ചെയ്യുന്നതിന് സമാനമായി, ലളിതമായ ഒരു ടാപ്പിലൂടെ ഈ ആക്‌സസറികൾ ഇപ്പോൾ ഐഫോണുമായി ജോടിയാക്കാനാകും. ഇതിലൂടെ തേർഡ് പാർട്ടി സ്മാർട്ട് വാച്ചുകൾക്ക് ഐഫോണിൽ നിന്ന് കൂടുതൽ കാര്യക്ഷമമായി അറിയിപ്പുകൾ സ്വീകരിക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സംവദിക്കാനും കഴിയും.
കൂടാതെ, ലോക്ക് സ്‌ക്രീൻ കസ്റ്റമൈസേഷൻ മെനുവിലെ ആസ്ട്രോണമി കാറ്റഗറിയിൽ നിന്ന് വെതർ വാൾപേപ്പറിനെ ആപ്പിൾ വേർതിരിച്ചിട്ടുണ്ട്. വെതറിന് ഇപ്പോൾ അതിന്റേതായ പ്രത്യേക വിഭാഗമുണ്ട്, അതിനാൽ ഉപയോക്താക്കൾക്ക് ഇതു കണ്ടെത്താനും ഉപയോഗിക്കാനും എളുപ്പമാണ്.
ഉപയോക്താക്കൾ സെറ്റിങ്ങ്സിലേക്കു പോയി ‘ജനറൽ' എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്തിനു ശേഷം ‘സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്' തിരഞ്ഞെടുത്താൽ ഐഒഎസ് 26.3 ഡൗൺലോഡ് ചെയ്യാൻ കഴിയും. കയ്യിലുള്ള ഉപകരണത്തിന് അപ്‌ഡേറ്റ് ലഭ്യമാണെങ്കിൽ, അവർക്ക് ‘ഡൗൺലോഡ് ആൻഡ് ഇൻസ്റ്റാൾ' ടാപ്പ് ചെയ്യാം. അപ്‌ഡേറ്റ് ആരംഭിക്കുന്നതിന് മുമ്പ് ഉപകരണം വൈ-ഫൈയിലേക്ക് കണക്റ്റു ചെയ്യാനും ബാറ്ററി ആവശ്യത്തിന് ചാർജ്ജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും ശ്രദ്ധിക്കുക.
ഐഒഎസ് 26 പിന്തുണയ്ക്കുന്ന എല്ലാ ഐഫോണുകൾക്കും ഐഒഎസ് 26.3 അപ്‌ഡേറ്റ് ലഭ്യമാണ്. ഇതിൽ ഐഫോൺ 11 സീരീസും പുതിയ മോഡലുകളും ഉൾപ്പെടുന്നു.
ഐപാഡ്ഒഎസ്26-നെ പിന്തുണയ്ക്കുന്ന ഐപാഡ് മോഡലുകൾക്ക് ഐപാഡ്ഒഎസ് 26.3-യും ലഭ്യമാണ്. ഡാറ്റ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾ അവരുടെ ഡാറ്റ ബാക്കപ്പ് ചെയ്യുക.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch