സാംസങ്ങ് ഗാലക്സി S24 അൾട്രക്കു വിലക്കുറവ്; ആമസോൺ ഓഫറിൻ്റെ വിശദമായ വിവരങ്ങൾ
Photo Credit: Samsung
ആമസോണിൽ സാംസങ് ഗാലക്സി എസ്24 അൾട്രാ 5ജി വില 25,000 രൂപയിലധികം കുറച്ചു
സാംസങ്ങ് തങ്ങളുടെ അടുത്ത തലമുറ ഗാലക്സി S26 അൾട്രയുടെ ലോഞ്ച് തീയതി കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, നിലവിലെ ഫ്ലാഗ്ഷിപ്പ് ഫോണായ ഗാലക്സി S24 അൾട്രയ്ക്ക് ആമസോണിൽ വലിയ രീതിയിൽ വില കുറഞ്ഞു. വിലക്കുറവിൽ പ്രീമിയം സാംസങ്ങ് സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇതൊരു സന്തോഷവാർത്തയാണ്. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും ശക്തമായ ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നാണ് ഗാലക്സി S24 അൾട്ര. പ്രീമിയം ടൈറ്റാനിയം ഡിസൈൻ, കരുത്തുറ്റ സ്നാപ്ഡ്രാഗൺ പ്രോസസർ, ഹൈ റെസല്യൂഷൻ ക്വാഡ് ക്യാമറ സിസ്റ്റം, അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള വലിയ അമോലെഡ് ഡിസ്പ്ലേ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ കിഴിവും അധിക ബാങ്ക് ഓഫറുകളും ഉപയോഗിച്ച് നിലവിലെ വിലക്കുറവിനേക്കാൾ കുറഞ്ഞ തുകയ്ക്ക് ഫോൺ സ്വന്തമാക്കാൻ കഴിയും. ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള ശരിയായ സമയത്തിനായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, ഗാലക്സി S24 അൾട്രയ്ക്ക് ആമസോണിൽ ലഭ്യമായ ഈ ഡീൽ പരിഗണിക്കാം.
സാംസങ്ങ് ഗാലക്സി S24 അൾട്രാ നിലവിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് അതിന്റെ യഥാർത്ഥ വിലയായ 1,19,999 രൂപയിൽ നിന്ന് 25,000 രൂപ കുറച്ചതിനു ശേഷമാണ്. ഇതുവരെ ഈ ഫോണിനുള്ള ഏറ്റവും വലിയ വിലക്കുറവുകളിൽ ഒന്നാണിത്. ഫ്ലാറ്റ് ഡിസ്കൗണ്ടിന് പുറമേ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 2,300 രൂപയിൽ കൂടുതൽ ക്യാഷ്ബാക്ക് ലഭിക്കും. ഇത് വില ഏകദേശം 92,500 രൂപയായി കുറയ്ക്കുന്നു.
പ്ലാറ്റ്ഫോമിൽ ഒരു എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ട്രേഡ് ചെയ്താൽ, നിങ്ങൾക്ക് 35,950 രൂപ വരെ മൂല്യം ലഭിക്കും. പരമാവധി എക്സ്ചേഞ്ച് മൂല്യം പ്രയോഗിക്കുമ്പോൾ, ഗാലക്സി S24 അൾട്രായുടെ ഫലപ്രദമായ വില ഏകദേശം 56,500 രൂപയായി കുറയും. എക്സ്ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ ഫോണിൻ്റെ അവസ്ഥ, മോഡൽ, പ്രായം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
തവണകളായി പണമടയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, ആമസോൺ പ്രതിമാസം ഏകദേശം 3,340 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഉപയോഗിക്കുന്ന ബാങ്കിനെയും കാർഡിനെയും ആശ്രയിച്ച്, അധിക പ്രോസസ്സിംഗ് അല്ലെങ്കിൽ ഫയൽ ചാർജുകൾ ബാധകമാകുമെന്ന് ശ്രദ്ധിക്കുക. വാങ്ങൽ പൂർത്തിയാക്കുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.
സാംസങ്ങ് ഗാലക്സി S24 അൾട്രാ ഡ്യുവൽ നാനോ സിം കാർഡുകളെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ വൺ യുഐ 6.1-ൽ ഇതു പ്രവർത്തിക്കുന്നു. 1Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള വലിയ 6.8 ഇഞ്ച് ക്വാഡ് എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്.
12GB റാമുമായി ജോടിയാക്കിയ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് ഈ ഫോണിനു കരുത്ത് പകരുന്നത്. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, ഹെവി ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് ഇത് സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. 1TB വരെ സ്റ്റോറേജ് ഓപ്ഷനും ഫോൺ വാഗ്ദാനം ചെയ്യുന്നു.
ഗാലക്സി S24 അൾട്രായിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട്. f/1.7 അപ്പേർച്ചറുള്ള 200 മെഗാപിക്സൽ പ്രൈമറി സെൻസർ, f/2.2 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, 5x ഒപ്റ്റിക്കൽ സൂമും f/3.4 അപ്പേർച്ചറും ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, f/2.4 അപ്പേർച്ചറുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
45W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ചാർജർ വെറെ വിൽക്കുന്നു. ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0, വയർലെസ് പവർഷെയർ എന്നിവയെ ഫോൺ പിന്തുണയ്ക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.3, GPS, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP68 റേറ്റിംഗ് ഇതിനുണ്ട്. 162.3x79x8.6mm വലിപ്പമുള്ള ഫോണിന് 233 ഗ്രാം ഭാരമുണ്ടാകും.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹58,862
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,899
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Vivo X500 Pro Max vs Oppo Find X10 Pro Max vs iPhone 18 Pro Max: Price, Specifications Compared
Best AI Meeting Note-Taking Apps for Hindi and English Transcription