സാംസങ്ങ് ഗാലക്സി S26 അൾട്ര, ഗാലക്സി S26+ എന്നിവയുടെ ഡിസൈൻ വ്യക്തമാക്കി റെൻഡറുകൾ; വിവരങ്ങൾ അറിയാം
Photo Credit: Samsung
സാംസങ് ഗാലക്‌സി എസ് 26 അൾട്രയിൽ ഒരു ഹോൾ പഞ്ച് ഡിസ്‌പ്ലേ കട്ടൗട്ട് ഉണ്ടായിരിക്കാം
സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്‌സി S26 സീരീസുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വാർത്തകൾക്ക് യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട, ലീക്കായ ചില റെൻഡറുകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ചിത്രങ്ങൾ ഗാലക്‌സി S26 അൾട്രാ, ഗാലക്‌സി S26+ എന്നിവയുടെ സാധ്യമായ എല്ലാ ആംഗിളിൽ നിന്നുമുള്ള ദൃശ്യങ്ങൾ നൽകുന്നു. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ആരാധകർക്ക് ഫോണിൻ്റെ ഡിസൈനിനെ കുറിച്ച് വിശദമായ ഒരു കാഴ്ച നൽകാൻ ഇതിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുറത്തുവന്ന നിരവധി ലീക്കുകൾ പ്രധാന സവിശേഷതകൾ, വിലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ഫോണുകളുടെ ലോഞ്ച് തീയതി എന്നിവ വെളിപ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി S26 ലൈനപ്പ് ഫെബ്രുവരി 25-ന് ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ റെൻഡറുകൾ ഫോണുകളുടെ ഡിസൈനിൽ വന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ച നൽകുകയും മുമ്പ് ലീക്കായ ചില വിവരങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഗാലക്‌സി S26 അൾട്രാ, ഗാലക്‌സി S26+ എന്നിവ നിരവധി അപ്ഗ്രേഡുകളുമായി എത്തുമെന്നാണു കരുതേണ്ടത്.
സാംസങ്ങ് ഗാലക്സി S26 അൾട്രയുടെ ഏറ്റവും പുതിയ റെൻഡറുകൾ ഫോൺ പൂർണ്ണമായും കാണിക്കുന്നു. ഗാലക്‌സി Z ഫോൾഡ് 7-ലേതു പോലെയുള്ള അപ്‌ഡേറ്റ് ചെയ്‌ത ഒരു റിയർ ക്യാമറ മൊഡ്യൂളാണ് ഈ ഫോണിലുള്ളത്. കഴിഞ്ഞ വർഷത്തെ മോഡലിനെ അപേക്ഷിച്ച് ക്യാമറ ലേഔട്ട് അൽപ്പം പരിഷ്‌ക്കരിച്ചതായി തോന്നുന്നു, ഇത് ഫോണിന് പുതുമയുള്ള രൂപം നൽകുന്നുണ്ട്.
റെൻഡറുകൾ അൾട്രാ മോഡലിന്റെ ഒരു പ്രധാന സവിശേഷതയായ എസ് പെന്നിന്റെ സാന്നിധ്യവും എടുത്തു കാണിക്കുന്നു. സ്ലിം ബെസലുകളും മുൻവശത്ത് വലിയ ഡിസ്‌പ്ലേയും ഉള്ളതിനാൽ സാംസങ്ങ് അതിന്റെ പ്രീമിയം ഡിസൈൻ ലാങ്വേജിൽ വലിയ മാറ്റം വരുത്തില്ലെന്നാണു മനസിലാക്കേണ്ടത്.
സവിശേഷതകളുടെ കാര്യത്തിൽ, ഗാലക്‌സി S26 അൾട്രയിൽ ഗാലക്‌സി ചിപ്‌സെറ്റിനായുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് LTPO ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ഇതിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. മെച്ചപ്പെട്ട ഈടിനായി കോർണിംഗ് ഗൊറില്ല ആർമർ 2 സംരക്ഷണവും സ്‌ക്രീനിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു.
60W വരെ വയർഡ് ചാർജിംഗിനും 25W വയർലെസ് ചാർജിംഗിനും പിന്തുണയുള്ള 5,000mAh ബാറ്ററി ഈ ഫോണിൽ ഉൾപ്പെടുത്തിയേക്കാം. സാംസങ്ങ് മെച്ചപ്പെട്ട ക്യാമറ ലെൻസുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ക്യാമറ റെസല്യൂഷനും ഹാർഡ്‌വെയറും കഴിഞ്ഞ വർഷത്തെ മോഡലിന് സമാനമായി തന്നെ തുടരാൻ സാധ്യതയുണ്ട്.
ഗാലക്സി എസ് 26+ മോഡലും പുതിയ റെൻഡറുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡിസൈനിൻ്റെ കാര്യത്തിൽ, ഫോൺ അതിന്റെ മുൻഗാമിയുമായി വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു. സീരീസിൻ്റെ പുതിയ ഡിസൈൻ ലാങ്വേജുമായി ചേർന്നു നിൽക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത റിയർ ക്യാമറ മൊഡ്യൂളിൽ മാത്രമാണു വ്യത്യാസമുള്ളത്.
അടിസ്ഥാനപരമായി ഗാലക്സി S26+ സ്റ്റാൻഡേർഡ് ഗാലക്‌സി S26-ന്റെ ഒരു വലിയ പതിപ്പാണ്, അതിന്റെ റെൻഡറുകൾ നേരത്തെ ചോർന്നിരുന്നു. ബാഹ്യമായ മാറ്റങ്ങളേക്കാൾ ആന്തരികമായ അപ്‌ഗ്രേഡുകളിൽ സാംസങ്ങ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നു.
ഗൊറില്ല ആർമർ 2 പരിരക്ഷയുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയുമായി ഗാലക്‌സി S26+ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഹുഡിനു കീഴിൽ എക്‌സിനോസ് 2600 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നും പറയപ്പെടുന്നു.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999